17.1 C
New York
Thursday, December 7, 2023
Home Travel തെക്കൻ തിരുവിതാംകൂറിലൂടെ (2) ✍അഡ്വക്കേറ്റ് ജോസ് .വി. കല്ലട

തെക്കൻ തിരുവിതാംകൂറിലൂടെ (2) ✍അഡ്വക്കേറ്റ് ജോസ് .വി. കല്ലട

അഡ്വക്കേറ്റ് ജോസ്.വി. കല്ലട ✍️

പണ്ട് താഴ്ന്ന ക്ളാസ്സിലെങ്ങോ പഠിച്ച വള്ളത്തോളിന്റെ കവിത.
മാതൃവന്ദനം. അന്നുമിന്നും തെളിവെള്ളം പോലെ മനസ്സിൽ തെളിയുന്ന വരികൾ.

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ.

കിഴക്ക് സഹ്യപർവതത്തിൽ തല വെച്ചും കാൽപാദങ്ങൾ അറബിക്കടലിന്റെ തിര പരിലാളനങ്ങളേറ്റും പള്ളികൊളളുന്ന കേരളമെന്ന അമ്മ.
ആഹാ..
ഏതോ രസികൻ ഇതു വായിച്ച് പണ്ട് ഇങ്ങനെ അത്ഭുതം കൂറിയതായി കേട്ടിട്ടുണ്ട്.
അമ്പമ്പോ… കേരളാംബയുടെ വണ്ണം. അങ്ങ് ഗോകർണ്ണം മുതൽ കന്യാകുമാരി വരെ.
അങ്ങനെ ഒരു കേരളം ഉണ്ടായിരുന്നോ..

നമ്മുടെ കാസർഗോഡൻ വടക്കന തിർത്തിയിൽ നിന്നും 250 കി.മീ. വടക്കോട്ട് പിന്നേം പോണം ഗോകർണത്തിലെത്താൻ.. അതായത് പരശുരാമ കഥയിലല്ലാതെ ഗോകർണ്ണത്തിന് കേരളവുമായി ബന്ധമുള്ളത് വള്ളത്തോൾ കവിതയിൽ മാത്രമാണെന്നു തോന്നുന്നു. എന്നാൽ കേരളാംബയുടെ പാർശ്വയുഗ്മത്തിലൊരു വശത്തെ കാത്തു കൊള്ളീടുന്ന കുമാരീദേവിയുടെ കാര്യം വ്യത്യസ്ഥം.
സംസ്ഥാന പുന:സംഘടന നടക്കുന്ന 1956 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ തെന്നതിർത്തിയായിരുന്നു. അങ്ങു തെക്കുള്ള നാലു താലൂക്കുകളാണ് തമിഴ്നാടിന്റെ രൂപീകരണത്തിനായി മലയാളം വിട്ടു നൽകിയത്. അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, തോവാള.

ഒരു കാലത്ത് മലയാളക്കര എന്ന വിശേഷണത്തിൽ കന്യാകുമാരി മുനമ്പുവരെ ഉൾപ്പെടുമായിരുന്നു. പതിയെ പതിയെ ആ പ്രദേശങ്ങളൊക്കെ മലയാളിക്ക് പരദേശമായി.

എന്റെ കുട്ടിക്കാലത്ത് നാട്ടിലുള്ള സാധാരണക്കാർ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ കൂട്ടം കൂട്ടമായി തീർത്ഥയാത്ര നടത്തിയിരുന്ന ഒരു ക്ഷേത്രമുണ്ടായിരുന്നു അങ്ങ് തെക്ക്. മണ്ടയ്ക്കാട്ടമ്പലം. എല്ലാവർഷവും മണ്ടയ്ക്കാട്ടുപോയിരുന്നവർ എന്റെ വീടിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. അവരിൽ മിക്കവരും മരിച്ചുപോയി. ദരിദ്രരരും പട്ടിണിക്കാരുമായിരുന്ന അവർ എങ്ങനൊക്കെയോ മണ്ടയ്ക്കാട്ടുപോകുന്നതിനായി കാശു സ്വരൂപിച്ചിരുന്നു. ആരോഗ്യമുള്ള കാലത്തോളം അവർ പോക്കുമുടക്കിയിരുന്നില്ല അന്ന്.

മണ്ടയ്ക്കാട്ടമ്പലത്തിൽ പോയി വരുന്നവർ കൊണ്ടു വരുന്ന രണ്ട് സവിശേഷ സാധനങ്ങളുണ്ടായിരുന്നു. പനംചക്കര കൊളുന്ത്. അറേബ്യൻ സുഗന്ധങ്ങളൊക്കെ ഭ്രമിപ്പിക്കുന്നതിന് മുൻപ് സാധാരണക്കാരെയൊക്കെ കൊതിപ്പിക്കുന്ന സുഗന്ധമായിരുന്നു കൊളുന്തിന്. മണ്ടയ്ക്കാട്ടമ്മയ്ക്ക് അർച്ചനയായി സമർപ്പിക്കാൻ ഇന്നും ആ ക്ഷേത്ര പരിസരങ്ങളിൽ കൊളുന്ത് ലഭ്യമാണ്. പൂക്കളോടൊപ്പം പെണ്ണുങ്ങൾ കൊളുന്തും വിൽക്കുന്നു. താഴെയുള്ള ചിത്രത്തിലും ക്ഷേത്രപരിസരത്ത് വില്ക്കാനായി വച്ചിരിക്കുന്ന കൊളുന്ത് ദൃശ്യമാണ്.

തിരുവിതാംകൂറിൽ നിന്നും വേർപെട്ടുപോയ നാലു താലൂക്കുകളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാലാക്കാരനായ റോജിനുമൊത്ത് ഒരോട്ടപ്രദിക്ഷണം നടത്തവേ മണ്ടയ്ക്കാട്ട് ക്ഷേത്രവും ഞങ്ങൾ സന്ദർശിച്ചു. ഒരു പിടി കൊളുന്തും വാങ്ങി സമർപ്പിച്ചു. പണ്ട് മണ്ടയ്ക്കാട്ട് സ്ഥിരമായി പോയിരുന്ന ഒരു ഫോട്ടോയിലും പതിയാൻ അവസരമുണ്ടാകാതിരുന്ന ചിലരുടെ മുഖങ്ങളായിരുന്നപ്പോൾ മനസ്സിൽ..

ഞങ്ങളുടെ യാത്രയുടെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി വീണ്ടും വരാം.

അഡ്വക്കേറ്റ് ജോസ്.വി. കല്ലട ✍️

With Rojin Mathew
Photo by Sunil Kumar

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: