ഇന്ന് ഞാൻ. വന്നു നിൽക്കുന്നത് തെലങ്കാനയുടെ മദ്ധ്യഭാഗത്തുള്ള രാജണ്ണ സിർസില്ല എന്ന ജില്ലയിലാണ്.
അവിഭക്ത ആന്ധ്രാ പ്രാദേശിൽ ഈ ജില്ല സിർസില്ല എന്നായിരുന്നു. ആന്ധ്രാ രണ്ടായപ്പോൾ ഈ ജില്ലക്ക് രാജണ്ണ സിർസില്ല എന്നു പേര് വന്നു. രാജണ്ണ എന്നു വച്ചാൽ സിർസില്ലയുടെ മുഖമുദ്രയായ ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ യായ പരമശിവന്റെ മറ്റൊരു പേരാണ് “രാജണ്ണ “ഇതൊരു വില്ലേജ് നാമമാണ്.
.. സിർസില്ല ജില്ല തെലങ്കനായിലെ ഏറ്റവും വലിയ കൈത്തറി വസ്ത്രനിർമാണം നടക്കുന്ന സ്ഥലമാണ്. പതിനായിരത്തോളം കുടുംബങ്ങൾ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ഇവർക്ക് വേണ്ടി സർക്കാർ ഒരു വലിയ ടെസ്റ്റൈൽ പാർക്ക് തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികൾ പാർക്കിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്നു.
നമ്മുടെ ചേന്ദമംഗലം കൈത്തറി പോലെ പ്രസിദ്ധമയത്താണ് സിർസില്ല കൈത്തറി വസ്ത്രങ്ങൾ.മാനേയിർ (manair )നദി ഈ പട്ടണത്തിന്റെ ജലസേ ചനത്തിന്റെയുംകുടിവെള്ളത്തിന്റെയും ജലസ്രോതസ്സാണ്. ചെറുതെങ്കിലും മനോഹരമായ പട്ടണമാണ് സിസില്ല.
ഈ ജില്ല കൂടുതലായി അറിയപ്പെടുന്നത് വെമുലവാഡഎന്ന പട്ടണമാണ് ഇത് സിർസില്ല ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഇവിടെയാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന പുരാണ ക്ഷേത്രങ്ങളിൽ ഒന്നായ “ശ്രീ രാജരാജേശ്വര സ്വാമി “ക്ഷേത്രം. ശ്രീ മഹാദേവനാണ് രാജരാജേശ്വര സ്വാമി എന്നറിയപ്പെടുന്നത്. ഈ പട്ടണം ഒരു ക്ഷേത്ര നഗരിയാണ് കാരണം. ഇവിടെ അടുത്തടുത്തായി ഏതാണ്ട് പത്തോളം ക്ഷേത്രങ്ങളുണ്ട്. ഈ ദേവാലയങ്ങളെ ആശ്രയിച്ചു നിരവധി കുടുംബങ്ങൾ. ക്ഷേത്രത്തോട് അനുബന്ധമായി സംസ്കൃത കോളേജ്, സ്കൂളുകൾ, മത പഠന കേന്ദ്രങ്ങൾ,, തൊഴിൽ ശാലകൾ, ഗോശാലകൾ. തുടങ്ങി വിവിധ രംഗങ്ങളിൽ ക്ഷേത്രം ശോഭിച്ചു നിൽക്കുന്നു.
ക്ഷേത്രത്തിന്റെ പുറകിലായി അതിവിശാലമായ തടാകം,,മനോഹരമായ ദൃശ്യമാണ് മനോഹരമായ കല്പടവുകളുള്ള . സ്നാനഘട്ടം. ദിവസവും അനേകം ഭക്തർ ഇവിടേയ്ക്ക് ദർശ്നത്തിനായി ,ഇവിടെ എത്തിച്ചേരുന്നു. തെലങ്കനായിലെ, ഏറ്റവും കൂടുതൽ ധന സമാഹാരണമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശിവരാത്രി ദിവസം സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിൽ നിന്നായി നിരവധി ഭക്തർ ബലി തർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നു.. ചാലൂക്യ വംശത്തിൽ petta❤ഒരു രാജാവായിരുന്നത്ര ഈ പുണ്യ ക്ഷേത്രം നിർമ്മിച്ചത് എന്നു പറയപ്പെടുന്നു. അർജുനപുത്രനായ അഭിമന്യു ബ്രഹ്മ ഹത്യ ശാപം തീർക്കാൻ ദേശാടനം നടത്തവെ ഈ ദേശത്ത് എത്തിച്ചേർന്നെന്നും ഇവിടത്തെ തുടക്കത്തിൽ കുളിക്കവേ ഒരു ശിവലിംഗം കിട്ടിയെന്നും ഇന്നുകാണുന്ന ക്ഷേത്രത്തിലെ മൂലം വിഗ്രഹം അതാണെന്ന് ഐതിഹ്യം.
അതിമനോ ഹരമാണ് ക്ഷേ ത്രനിർമിതി നൂറുകണക്കിനാളുകൾക്ക്. വിശ്രമിക്കാനുള്ള സൗകര്യം. വിശാലമായ സൗജന്യ ഭോജനശാല
. ഹൈദരാബാദ് നിന്ന് ബസ് മാർഗം 180km മൂന്നര മണിക്കൂർ യാത്ര. ഹൈദരാബാദ് നിന്ന് ഇവിടേയ്ക്ക് അര മണി കൂർ ഇടവിട്ട് ബസുകൾ ലഭ്യമാണ്. തെലങ്കാനയിലെ സാംസ്‌കാരിക കേന്ദ്രങ്ങളിൽ ഒന്നാണ് സിർസില്ല ജില്ലയിലെ ഈ ദേവസ്ഥാനം. ഹൈദരാബാദ് നിന്ന്, സിദ്ദിപ്പെട്ടു, കരിംനഗർ, ജില്ലകൾ കഴിഞ്ഞാൽ സിർസില്ല ജില്ല.
അവിടുത്തെ ടെസ്റ്റൈൽ കാഴ്ചകൾ, ഗ്രാമകാഴ്ചകൾ, ചോളപ്പാടങ്ങൾ
എല്ലാം കണ്ടു പത്ത് മിനിട്ടു യാത്ര. വെമുല വാഡ ദേവസ്ഥാനം.
ജോസഫ് മഞ്ഞപ്ര✍