ഇന്ന് എന്റെ യാത്ര ചെന്ന് നിൽക്കുന്നത് ഉത്തര തെലങ്കാനയിലെ “ജഗത്യൽ “എന്ന ജില്ലയിലാണ്. തലസ്ഥാനമായ ഹൈദരാബാദ് നിന്ന് 230km ദൂരമുണ്ട് ഇവിടേയ്ക്ക്.
മനോഹരമായ ഒരു പട്ടണമാണിത്. അതിവേഗം പുരോഗത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ഒരു ജില്ല. നെല്ലും, കരിമ്പും, ചോളവും, മുളകും വളരെയധികം ഉൽ പാദിക്കപ്പെടുന്ന ജില്ല. നിരവധി വ്യവസായ മേഖലകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
ദക്ഷിനെന്ത്യയിലെ ഏറ്റവും വലിയ ആഞ്ജനേയ സ്വാമി (ഹനുമാൻ സ്വാമി )ക്ഷേത്രം ഈ ജില്ലയിലെ കൊണ്ടഗെട്ട് (kondagettu )എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. 500വർഷം പഴക്കമുള്ള ഒരു പ്രാചീന ക്ഷേത്രമാണിത്. മുത്യമ്പേട്ട (muthyampetta) ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം ജഗത്യൽ ടൗണിൽ നിന്ന് 15km ദൂരം.
മനോഹരമായ ഗ്രാമം. മുത്യമ്പേട്ട. ഒരു വനമേഖലയണിത് വനതിന്റെ നടുവിലൂടെയുള്ള റോഡ് മാർഗ്ഗമുള്ള യാത്ര കണ്ണിന് കുളിർമ്മയേകുന്നു.
റോഡുമാര്ഗം 10km യാത്ര ചെയ്തുകഴിഞോൽ പിന്നെ വന പാതയാണ്. ജീപ്പു മാർഗം, അല്ലെങ്കിൽ കൽനടയായി പോകാം. നമ്മുടെ ശബരി മലയ്ക്ക് മാലയിടുന്നപോലെ ഇവിടെ ഹനുമാൻ ദീക്ഷ പ്രസിദ്ധമാണ്.മാലയിട്ടു 21ദിവസം വൃതശുദ്ധിയോടെ ആഞ്ജനേയസ്വാമികളുടെ ദർശനത്തിനായി. ആയിരക്കണക്കിനാളു കൾ(ഭക്തർ) തെലങ്കനയുടെ വിവിധ ജില്ലയിൽ നിന്നും ഇവിടെയെത്തുന്നു. പണ്ട് രാമ രാവണയുദ്ധ സമയത്തു. രണഭൂമിയിൽ മോഹലസ്യ പ്പെട്ടുവീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ പർവതമെടുത്തു പറന്നപ്പോൾ അതിൽ നിന്ന് ഒരു ഭാഗം അടർന്നു വീണുണ്ടായതാണത്ര കൊണ്ട ഗെട്ട് മല.
ദൂരദേശങ്ങളിൽ നിന്ന് വാഹനപൂജക്കും, ഭയമകറ്റുന്നതിനും സന്താനപൂജക്കും നിരവധി ഭക്തർ ഇവിടെ വന്നു ചേരുന്നു. പഞ്ചമുഖമുഖമുള്ള ഭീമാകാരമായ ആഞ്ജനേയ സ്വാമിയുടെ ഒരു പൂർണമായ വിഗ്രഹമുണ്ടിവിടെ.
പ്രധാന വിഗ്രഹത്തിന് ദ്വിമുഖമാണ് ഒന്ന് നരസിംഹസ്വാമിയുടെത്തും മറ്റൊന്ന്
ആഞ്ജനേയസ്വാമിയുടേതും. ഇവിടത്തെ വനഭോജനം പ്രസിദ്ധമാണ്.ദൂരദേശങ്ങളിൽ നിന്ന് കുടുമ്പവുമായി വന്നു. സ്വാമിദർശനവും കഴിഞ്ഞു വനത്തിന്റെ ഉള്ളിൽ കോഴിറെയും, ആടിനെയുമൊക്കെ അറുത്തു ഭക്ഷണം കഴിച്ച് ഭക്തർ സംതൃപ്തിയുടെ മടങ്ങുന്നു.
കൊണ്ട എന്ന തെലുഗു പദത്തിന്റെ അർത്ഥം മല എന്നാണ്. ഏതാണ്ട് അഞ്ഞൂറോളം ഏക്കറിൽ ഈ മല ഉയർന്നു നിൽക്കുന്നു. ക്ഷേത്രത്തിന്റെ കിഴകുഭാഗത്തു ദുർഗടമായ വനപാതയിൽ നിരവധി പാറയിൽ തീർത്ത ഗുഹകൾ കാണാം. പണ്ട് ഇവിടെ മുനിമാർ തപസ്സു ചെയ്തുരുന്നത്രെ. അതിൽ പ്രധാനം ശിവലിംഗ പ്രതിഷ്ടയുള്ള ഒരു ഗുഹക്ഷേത്രമാണ്. ഇവിടെയും ഭക്തർ ദർശനത്തിനായി എത്തുന്നു.
തെലങ്കനായിലെ✍️ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്. മലയുടെ അടിവാരത്തു അനേകം ഹോട്ടലുകളും, ലോഡ്ജുകളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ് മനോഹരമായ, കുന്നും, മലകളും, ഘട്ടു റോഡുകളും, ഗ്രാമ ഭംഗിയും ആസ്വദിച്ചു ഒരു യാത്ര, കൊണ്ടഗട്ടിലേക്കു. കരിംനഗർ ടൗണിൽ നിന്ന് 50km ബസ് യാത്ര ജഗത്യലിലേക്ക് അവിടെ നിന്ന് 15km കൊണ്ടഗട്ട്. വരൂ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കൊണ്ട ഗട്ടിലേക്കു. ❤️
ജോസഫ് മഞ്ഞപ്ര ✍