17.1 C
New York
Friday, July 1, 2022
Home Travel തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ. (15)

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ. (15)

പി.എൻ.വിജയൻ.

 

15-കുംഭകോണത്തിന്നടുത്തുള്ള നവഗ്രഹക്ഷേത്രങ്ങൾ

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ. പ്രധാനപ്പെട്ട പതിന്നാലുക്ഷേത്രങ്ങളെക്കുറിച്ചാണ് ഇതുവരെ വിവരിച്ചത്. ഇനിപ്പറയാൻ പോകുന്നത് തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളെക്കുറിച്ചാണ്. ശൈവവൈഷ്ണവ പ്രതിഷ്ഠകളുള്ള ക്ഷേത്രദർശനങ്ങൾകൊണ്ട് സമാധാനം ലഭിക്കാത്തവർക്ക് ഗ്രഹങ്ങളുടെ അപഹാരത്താൽ സംഭവിച്ച ദോഷങ്ങൾ തീരുന്നതിന്നുവേണ്ടി സന്ദർശിക്കാവുന്ന ക്ഷേത്രങ്ങളാണ് ഇവ. ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ഇതുപോലെ നവഗ്രഹക്ഷേത്രങ്ങൾ ഉണ്ട്. കേരളത്തിലും ഉണ്ട്.

തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങൾ കുംഭകോണത്തിന്നടുത്താണ്.

നവഗ്രഹങ്ങൾക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ആറെണ്ണം കാവേരിനദിയുടെ വടക്കേക്കരയിലും ബാക്കി മൂന്നെണ്ണം തെക്കേക്കരയിലുമാണ്. ഈ ക്ഷേത്രങ്ങളെല്ലാം ഏഴു മുതൽ പതിനൊന്നുവരെയുള്ള നൂറ്റാണ്ടുകളിൽ ചോഴരാജാക്കന്മാർ നിർമ്മിച്ചതും വിജയനഗരരാജാക്കന്മാർ വികസിപ്പിച്ചതുമാണ്. ഒമ്പതുക്ഷേത്രങ്ങൾക്കും അഞ്ചുനിലയുള്ള രാജഗോപുരങ്ങളും ചുറ്റമ്പലങ്ങളും പുറമേ കരിങ്കല്ലിൽകെട്ടിയ ചുറ്റുമതിലും ഉണ്ട്.

നവഗ്രഹക്ഷേത്രദർശനം ഹിന്ദുവിശ്വാസമനുസരിച്ച് ചിലപ്രത്യേകകാരണങ്ങളാൽ മറ്റുദേവീദേവന്മാരുടെ അനുഗ്രഹങ്ങൾ മതിയാവാതെവരുന്നസന്ദർഭത്തിൽ ആചരിച്ചുവരുന്നതാണ്. ഗ്രഹദോഷങ്ങളുടെ പരിഹാരക്രിയകളുടെ ഭാഗമായി നടത്തിവരുന്ന തീർത്ഥാടനങ്ങൾ വിശ്വാസികളുടെ ആശ്വാസത്തിന്നായി പ്രത്യേകം പിന്തുടരുന്ന ഒരു ആചാരമാണ്.

ഐതീഹ്യമനുസരിച്ച് പണ്ട്, കലവമഹർഷിക്കു കുഷ്ടമുൾപ്പെടെ പലരോഗങ്ങളും പിടിപെട്ട സന്ദർഭത്തിൽ അദ്ദേഹം നവഗ്രഹങ്ങളെ തപസ്സുചെയ്തുവെന്നും തപസ്സിൽ സംപ്രീതരായ ഗ്രഹങ്ങൾ അദ്ദേഹത്തിന്റെ രോഗങ്ങൾ മാറ്റിയെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഗ്രഹങ്ങൾക്ക് അങ്ങനെ വരംകൊടുക്കാൻ അധികാരമില്ല എന്ന് വിധിച്ച ബ്രഹ്മദേവൻ അവരെ ശപിച്ചു. ശാപംനിമിത്തം നവഗ്രഹങ്ങൾ ഭൂമിയിൽ പതിച്ച സ്ഥലമാണ് വെള്ളുരുക്കുവനം. അവർ ശിവനെധ്യാനിച്ച് തങ്ങളെ ബ്രഹ്മശാപത്തിൽനിന്ന് മോചിപ്പിക്കണമെന്ന് യാചിച്ചു. പരമശിവൻ പ്രത്യക്ഷപ്പെട്ട് ഗ്രഹങ്ങളോട് പറഞ്ഞു: “ഇവിടെ നിങ്ങൾ ഓരോരുത്തർക്കും പ്രത്യേകം ക്ഷേത്രം ഉണ്ടാവും ഇവിടെവരുന്ന ഭക്തരെ ഇന്നുമുതൽ നിങ്ങളാണ് അനുഗ്രഹിക്കേണ്ടത് ”

അങ്ങനെയാണ് നവഗ്രഹങ്ങൾ ഭൂമിയിൽ സ്ഥിരപ്രതിഷ്ഠ നേടിയതും അവർക്ക് പിന്നീട് ക്ഷേത്രങ്ങൾ ഉണ്ടായതും

1. ഇതനുസരിച്ച് സൂര്യനുനിർമ്മിച്ച ക്ഷേത്രമാണ് കുംഭകോണത്തിന്നു രണ്ടു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള സൂര്യനാർകോവിൽ.

2. ചന്ദ്രന്നുവേണ്ടിയുള്ള തിങ്കളൂർക്ഷേത്രം കുംഭകോണത്തുനിന്ന് മുപ്പത്തഞ്ചു കിലോമീറ്റർ ദൂരെ തിരുവയ്യാർ റോഡിൽ ആണ്.

3.. ചൊവ്വയ്ക്കു (കുജൻ) വേണ്ടിയുള്ള വൈത്തീശ്വരർ കോവിൽ കുംഭകോണത്തുനിന്ന് അമ്പതുകിലോമീറ്റർ ദൂരെ ശീർകാഴിറോഡിലാണ്.

4. ബുധനുവേണ്ടിയുള്ള ശ്വേതാരണ്യേശ്വരർ കോവിൽ വൈത്തീശ്വരർ കോവിലിൽനിന്ന് കിഴക്ക് മയിലാടുതുറൈയിൽ നിന്ന് ഇരുപത്തിനാലു കിലോമീറ്റർ ദൂരെയാണ്.

5. വ്യാഴത്തിന്നുള്ള (ഗുരു) കോവിൽ കുംഭകോണത്തിൽനിന്ന് പതിനെട്ടു കിലോമീറ്റർ വടക്ക് മണ്ണാർകുടിറോഡിലുള്ള ആലങ്കുടിയിലാണ്.

6. വെള്ളിക്കു (ശുക്രന്നു ) വേണ്ടിയുള്ള അഗ്നീശ്വരൻ കോവിൽ സൂര്യനാർ കോവിലിൽനിന്ന് മൂന്നു കിലോമീററർ കിഴക്ക് കാഞ്ഞന്നൂരിലാണ്.

7. ശനിക്കുവേണ്ടിയുള്ള ശനീശ്വരർകോവിൽ തിരുനള്ളാറിലാണ്. അത് കുംഭകോണത്തിൽനിന്ന് കാരയ്ക്കൽ റോഡിൽ നാല്പത്തിയാറു കിലോമീറ്റർ ദൂരെയാണ്.

8. രാഹുവിന്നുള്ള രാഹുസ്ഥലം തിരുനാഗേശ്വരത്താണ്. കുംഭകോണത്തിന്നു ആറു കിലോമീറ്റർ പടിഞ്ഞാറ് കാരയ്ക്കൽ റോഡിലാണത്.

9. കേതുവിന്നുള്ള കേതുസ്ഥലം കീഴ്പെരുംപള്ളത്താണ്. ഇത് വൈത്തീശ്വരർ കോവിലിൽ നിന്ന് ഇരുപത്തിമൂന്നു കിലോമീറ്റർ തെക്കുപടിഞ്ഞാറ് ആണ്.

ഭാരതീയജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും . രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഭാരതീയ ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്. ഓരോ ഗ്രഹങ്ങളെയും ഹിന്ദുമതത്തിലെ ദേവതകളുമായും ആഴ്ചയിലെ ഓരോ ദിവസവുമായും ബന്ധപ്പെടുത്തിക്കാണുന്നു.

തമിഴ്നാട്ടിലെ ഓരോശിവക്ഷേത്രങ്ങളിലും നവഗ്രഹങ്ങൾക്ക് പ്രത്യേകസ്ഥാനംനൽകി പ്രതിഷ്ഠിച്ചിട്ടുണ്ട്. മധുരാമീനാക്ഷിക്ഷേത്രത്തിലും പഴനിമുരുകക്ഷേത്രത്തിലും മാത്രമല്ല വഴിയോരങ്ങളിലെ ഗണപതിക്കോവിലുകളിലും നവഗ്രഹപ്രതിഷ്ഠയുണ്ട്. ഇവിടെ വീടുകളിലെ ഓരോ വിശേഷത്തിനും നവഗ്രഹപൂജ ചെയ്യാറുണ്ട്.

തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ എന്ന പംക്തി ഇതോടെ ഉപസംഹരിക്കുന്നു. ധാരാളംക്ഷേത്രങ്ങൾ ഇനിയും വിവരിക്കാനുണ്ട്. ഞാൻ സന്ദർശിച്ച ക്ഷേത്രങ്ങൾ മാത്രമാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. വായിക്കാൻ താല്പര്യംകാണിച്ച എല്ലാവർക്കും നമസ്കാരം. ഇതു പ്രസിദ്ധീകരിക്കാൻ സന്മനസ്സു കാണിച്ച മലയാളിമനസ്സിന്റെ പത്രാധിപർ രാജുവിന്ന് എന്റെ നന്ദിയും കടപ്പാടും.

പി.എൻ.വിജയൻ.

Facebook Comments

COMMENTS

- Advertisment -

Most Popular

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: