ക്ഷേത്രങ്ങളെ പോലെ പലയിടത്തും ആശ്രമങ്ങളും ഉണ്ടല്ലോ. കേരളത്തിന്റെ പുരാണങ്ങളിൽ (കോലത്തിരി രാജാവിന്റെ ഭരണകാലത്ത് കടത്തനാട് എന്ന് വിളിക്കപ്പെട്ട) വടകരയിലെ പ്രസിദ്ധമായ സിദ്ധസമാജത്തെ കുറിച്ചുള്ള ഒരു വിവരണമാണ് ഇന്നത്തേത്.
1921ൽ സ്വാമി ശിവാനന്ദ പരമഹംസൻ വടകരയിൽ സ്ഥാപിച്ച മഠമാണ് സിദ്ധസമാജം. സ്വാമി അഞ്ച് ആശ്രമങ്ങൾ സ്ഥാപിച്ചതിൽ നാലും കേരളത്തിൽ ആയിരുന്നു.
1920ൽ ആണ് സിദ്ധാശ്രമം സ്ഥാപിക്കുന്നത്. സ്ഥാപകന്റെ പേര് രാമക്കുറുപ്പ്. ഇത് സ്ഥാപിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം, അന്നത്തെ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു രാമക്കുറുപ്പ്. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഗർഭിണിയായ ഭാര്യ അസുഖമായിട്ട് കിടക്കുന്നു. ഭാര്യയെ മടിയിലേക്ക് കിടത്തിയ രാമക്കുറുപ്പിനോട്, ഭാര്യ ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
താങ്കൾ ഒരു പോലീസുകാരനാണ്, ധൈര്യമുണ്ട്, ശേഷിയുണ്ട്. പക്ഷെ ഞാനിപ്പോൾ രോഗബാധിതയായി മരണത്തെ മുന്നിൽ കാണുന്നു. എന്നെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആകുമോ, എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആകുമോ എന്താണ് താങ്കളുടേയും എന്റേയും ജീവിതലക്ഷ്യം ഇങ്ങനെയുള്ള ചില തത്വചിന്താപരമായ ചോദ്യങ്ങൾ ചോദിച്ചു രാമക്കുറുപ്പിനോട് ഭാര്യ. ശേഷം ഭാര്യ രാമക്കുറുപ്പിന്റെ മടിയിൽ കിടന്ന് മരിക്കുകയും ചെയ്തു. ഇതോടുകൂടി ഒത്തിരി ദുഃഖിതനായിത്തീർന്ന രാമക്കുറുപ്പ് ജോലി രാജിവെച്ചശേഷം ഭാരതമാകെ ചുറ്റിനടന്നു.
തനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്, അതിന് ആരാണ് ഉത്തരം നൽകുക. തന്റെ ചോദ്യം ഇത് തന്നെയാണ്. ഭാര്യ അവശേഷിപ്പിച്ചു പോയ ചോദ്യം. എന്താണ് ജീവിതത്തിന്റെ അർത്ഥം, മരണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിരവധി ചോദ്യങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി നിരവധി ഗുരുക്കന്മാരെ സമീപിച്ചെങ്കിലും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചില്ല.
അവസാനം യാത്ര ചെയ്ത് പഴനിയിൽ എത്തി. അവിടെ വെച്ച് ബോഗർ എന്ന് പേരുള്ള സന്യാസിയെ പരിചയപ്പെട്ടു. താനിത് വരെ കണ്ടിട്ടില്ലാത്ത, വിചിത്രമായ ഒട്ടേറെ പ്രത്യേകതയുള്ള ഒരാളായിട്ട് രാമക്കുറുപ്പിന് തോന്നി. രാമക്കുറുപ്പ് തന്റെ സംശയങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങൾ കൃത്യമായി ബോഗർ പറഞ്ഞുകൊടുക്കുകയും ചെയ്തു കാരണം അദ്ദേഹം ഒരു സിദ്ധ സന്യാസിയായിരുന്നു. സിദ്ധ രഹസ്യങ്ങൾ മനസ്സിലാക്കിയ സന്യാസി. 250സിദ്ധ രഹസ്യങ്ങളാണ് ഉള്ളത് എന്ന് പറയപ്പെടുന്നു.
ബോഗർ രാമക്കുറുപ്പിനെ ഒരു നിഗൂഢ ഗുഹയിലേക്ക് ആനയിക്കുകയും ഈ 250രഹസ്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു. അതോടുകൂടി രാമക്കുറുപ്പ് ഒരു സന്യാസിയായി മാറുന്നു.
രാമക്കുറുപ്പ് പൂർവ്വാശ്രമത്തിലെ എല്ലാം ഉപേക്ഷിച്ചുകൊണ്ട്, പേരടക്കം ഉപേക്ഷിച്ചുകൊണ്ട് ശിവാനന്ദ പരമ ഹംസൻ എന്ന പേര് സ്ഥാപിച്ചുകൊണ്ട് വടകരയിലേക്ക് തിരിച്ചുവരുന്നു. അവിടെ വെച്ചാണ് ആശ്രമം സ്ഥാപിക്കുന്നത്.
ഇന്ന് കാണുന്ന ആശ്രമത്തിന്റെ സ്ഥാപകൻ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് ഈ ആശ്രമം പിന്തുടരുന്നത്. സിദ്ധ രഹസ്യത്തിലെ 250 ചട്ടങ്ങൾ ക്രോഡീകരിച്ചു കൊണ്ട് രാമക്കുറുപ്പ് ഒരു പുസ്തകം എഴുതിയിട്ടുണ്ട് സിദ്ധ വേദം എന്നാണ് ഈ പുസ്തകം. ഈ പുസ്തത്തിലെ നിയമങ്ങൾ അനുസരിച്ചാണ് ആശ്രമ അന്തേവാസികൾ ജീവിതം നയിക്കുന്നത്.i
വടകരയിലെ സിദ്ധ സമാജത്തിന്റ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് സിദ്ധ വേദം.
അവതരണം: ജിഷ ദിലീപ്