17.1 C
New York
Wednesday, August 17, 2022
Home Travel സിദ്ധസമാജം - (പാർട്ട് -3)

സിദ്ധസമാജം – (പാർട്ട് -3)

✍ജിഷ ദിലീപ്

സിദ്ധസമാജം ലോക ശരണാലയമായിരിക്കുന്നു. ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ലോകവാസികൾ തങ്ങളുടെ ജീവിതത്തിന് സംരക്ഷണം നേടുന്ന ഇടമാണിത്.

സിദ്ധ വിദ്യാർത്ഥികൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർക്ക് പകൽ സമയത്ത് ആശ്രമം സന്ദർശിക്കാം. രാത്രി താമസിക്കാൻ അനുവാദം ഇല്ല.

ഇവിടുത്തെ അന്തേവാസികളിൽ സ്ത്രീ, പുരുഷൻ എന്ന 2 വർഗ്ഗം മാത്രമേയുള്ളൂ. അച്ഛൻ, അമ്മ, ഭാര്യ, മകൾ, സാഹോദരൻ എന്നീ ബന്ധങ്ങൾ ഇല്ല. ആരേയും സ്നേഹിക്കുകയോ, വെറുക്കുകയോ പാടില്ല. പുരുഷന് ഇണയുടെ സമ്മതത്തോടെ ഏത് സ്ത്രീയേയും പ്രാപിക്കാവുന്നതാണ്. ഒരു കുഞ്ഞ് ജനിച്ചാൽ 3 വയസ്സ് കഴിയുന്നതോടെ അവിടെ നിന്നും സമാജത്തിലെ വിദ്യാലയത്തിലേക്ക് മാറ്റുന്നു.

ആത്മീയ വഴിയിൽ സഞ്ചരിക്കുമ്പോഴും ലോകത്തിന്റെ ഭൗതീകതലത്തെ മറക്കാതിരിക്കാം

പാവങ്ങൾക്കുവേണ്ടി ജീവകാരുണ്യത്തിന്റെ വീടാക്കി മാറ്റാൻ പ്രവർത്തിച്ചു കൊണ്ടേയിരിക്കാം അതേ സമയം ആവശ്യമുള്ളവർക്ക് പ്രവൃത്തി കൊടുക്കുകയും ചെയ്യാം.

നാം നമ്മളെ ഊട്ടുന്നതുപോലെ മറ്റുള്ളവരെയും ഊട്ടാം, രോഗികളേയും മുറിവേറ്റവരേയും പരിചരിക്കാം.

അനാവശ്യ ചിന്തകൾ കൊണ്ട് മനസ്സിന്റെ ഭാരം കൂട്ടാതെ എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരും സന്തുഷ്ടരുമായിരിക്കാം.

ഇത്രയും കാര്യങ്ങളാണ് സിദ്ധ സമാജം സ്ഥാപകനായ സ്വാമി ശിവാനന്ദ പരമഹംസൻ നമ്മെ പഠിപ്പിക്കുന്നത്. അത്‌ അനുസരിക്കുന്നത് നമ്മുടെ കടമയുമാണ്.

അംഗമായി ചേരാൻ : ജാതി മത ഭേദമെന്യേ സ്ത്രീ, പുരുഷൻ മാർക്ക് എപ്പോ വേണമെങ്കിലും ആർക്കും അംഗമായി ചേരാവുന്നതാണ്. എന്നാൽ ചേരുന്നതിനു മുമ്പ് ഒരാൾ സിദ്ധ വിദ്യോപദേശം വാങ്ങിയിരിക്കണമെന്നത് നിർബന്ധം ആണ്.

ഭരണ നിർവ്വഹണം : ജനറൽ പ്രസിഡണ്ട്, ജനറൽ കാര്യദർശി, ജനറൽ പ്രതിനിധി, ജനറൽ ഖജാൻജി, മിനുട്ട് എഡിറ്റർ എന്നീ അഞ്ചു ഉദ്യോഗസ്ഥ മേധാവികളാൽ സമാജ ഭരണം നിർവ്വഹിക്കപ്പെടുന്നു. നിർവ്വഹണത്തിന്റെ തലപ്പത്തുള്ള ഉത്തരവാദിത്ത്വം ജനറൽ പ്രസിഡണ്ടിനാണ്. സിദ്ധസമാജത്തിന്റെ ഏത് ഒരു അംഗത്തിന്റെ മേലും അച്ചടക്ക നടപടികൾ എടുക്കാനും, ആ അംഗത്തെ ശിക്ഷിക്കുവാനും, പിരിച്ചു വിടുവാനുമുള്ള അധികാരം ജനറൽ പ്രസിഡണ്ടിനുണ്ട്.

മഹോന്നതവും , അതുല്യവുമായ ധർമ്മ പ്രവൃത്തികൾ ഉൾക്കൊള്ളുന്ന സിദ്ധ സമാജം ആദർശങ്ങളെ നടപ്പിൽ വരുത്തിയും പ്രചരിപ്പിച്ചും കൊണ്ട് ലോകക്ഷേമം, ലോക സമാധാനം എന്നീ സേവനങ്ങൾ മുൻഗാമിയായി നിന്ന് സമാജം അവയെ നിശബ്ദമായി നിറവേറ്റി വരുന്നു. ഇങ്ങനെ ലോക ക്ഷേമത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള സമ്പൂർണ്ണമായ ഒരു ആത്മീയ ധർമ്മ സ്ഥാപനമായി സിദ്ധ സമാജം നിലകൊള്ളുന്നു

✍ജിഷ ദിലീപ്

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: