17.1 C
New York
Wednesday, August 17, 2022
Home Travel സിദ്ധസമാജം - (പാർട്ട് -2) അവതരണം: ജിഷ ദിലീപ്

സിദ്ധസമാജം – (പാർട്ട് -2) അവതരണം: ജിഷ ദിലീപ്

അവതരണം: ജിഷ ദിലീപ്

സിദ്ധ സമാജം – പാർട്ട്‌ . 2

ലോകത്തിലെ എല്ലാ സംഘർഷങ്ങൾക്കും ആപത്തുകൾക്കും ഒരേ ഒരു ചികിത്സ ക്ഷുദ്രമായ വ്യക്തിഗതാവകാശമെന്ന സ്വാർത്ഥതാല്പര്യങ്ങളെ പരിത്യജിച്ചുകൊണ്ട്
തികച്ചും ശ്രേഷ്ഠവും നിസ്വാർത്ഥവുമായ സമാജ ജീവിത സരണിയെ അംഗീകരിക്കുക എന്നതാണ്.

മനുഷ്യനാകാനുള്ള ശരിയായ പാതയെ ലോകത്തിന് പ്രവൃത്തി തലത്തിലൂടെ കാണിച്ചുകൊടുക്കുന്നു. മാനവികത ഇല്ലാത്ത ക്രൂര വൃത്തികളെ നിശ്ശേഷം ഒടുക്കി സർവ്വനാശത്തിൽ നിന്നും മാനവവംശത്തെ രക്ഷിക്കുന്നതിനു സിദ്ധ സമാജം ക്രിയാത്മകമായ പരിഹാരമായിട്ടാണത്രെ പുലർന്നു പോരുന്നത്. ലോകക്ഷേമത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള സമ്പൂർണ്ണമായ ഒരു ആത്മീയ ധർമ്മ സ്ഥാപനമാകുന്നു സിദ്ധ സമാജം.

എല്ലാ കഷ്ടപ്പാടുകൾക്കും കാരണം വ്യക്തിഗത അവകാശമായതിനാൽ സ്വത്ത്‌ സമാജത്തിലെ എല്ലാവർക്കും പൊതുവായതെന്ന് വച്ചിരിക്കുന്നു.

ദിനചര്യ : ഉയർന്ന സദാചാരവും അച്ചടക്കവും നിലനിർത്തുന്ന ജപത്തിനുവേണ്ടി മാത്രം 8 മണിക്കൂർ മാറ്റിവെച്ചിരിക്കുന്നു. അതിരാവിലെ 3.00 മണി മുതൽ 5.20 വരെയും ഉച്ചക്ക് 12.00 മുതൽ 2.20 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും രാത്രി 7.30 മുതൽ 9.50 വരെയും ജപം നടന്നു വരുന്നു. ബാക്കി സമയം ഉപജീവനത്തിന്‌ വേണ്ടിയുള്ള ഭക്ഷണം, സസ്യാഹാരമായിരിക്കണം എന്നത് നിർബന്ധമാണ്.

അന്ധ വിശ്വാസങ്ങൾ, ശേഷക്രിയ സംബന്ധിച്ച ചടങ്ങുകൾ വിലക്കപ്പെട്ടിരിക്കുന്നു. ആരും സ്വന്തം പേരോടുകൂടി ഉദ്യോഗപ്പേരോ, ജാതിപ്പേരോ ചേർക്കാൻ പാടില്ല. കുപ്പായം, കാൽച്ചട്ട തുടങ്ങിയ വർണ്ണ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ലളിതവും, ശുദ്ധവുമായ വെള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. മുടി മുറിക്കാനോ, ക്ഷൗരം (ഷേവ്) ചെയ്യാനോ പാടില്ലാത്തതാണ്. പ്രകൃതിയോട് ഇണങ്ങുന്ന ജീവിതം നയിക്കുന്ന സമാജത്തിൽ മതം ഈശ്വരമതവും, ജാതി മനുഷ്യജാതിയുമാകുന്നു.

സഗ്ദ്ധി സപീതി : സിദ്ധവിദ്യ അഭ്യസിക്കുന്നവർ എല്ലാം സഗ്ദ്ധി സപീതി ആചരിക്കേണ്ടതാകുന്നു.

സഗ്ദ്ധി : കട്ടിയുള്ള ഭക്ഷണ പദാർത്ഥങ്ങളെ ഒരുമിച്ച് കലർത്തി ഒരു പാത്രത്തിലോ, ഇലയിലോ വിളമ്പി എല്ലാവരും ഒന്നായി ഇരുന്ന് അതിൽ നിന്ന് എടുത്ത് കഴിക്കുന്നതാണ് സഗ്ദ്ധി.

സപീതി : ഇപ്രകാരം തന്നെ ജലമയമായ പദാർത്ഥങ്ങളെ ഉൾക്കൊള്ളുന്നത് സപീതിയും ആകുന്നു. ഇങ്ങനെ സമാജക്കാർ സമത്വമായും പൊതുവായും ഭക്ഷണം കഴിക്കുന്നു.

സമാജത്തിലെ അത്യുന്നതമായ ധർമ്മ പ്രവർത്തനങ്ങളിൽ ഒന്നാണ് അന്നദാനം. പാവങ്ങളും, എളിയവരും തത്സമയം വന്നിരിക്കുന്ന പുറമേയുള്ളവരാണെങ്കിലും അവർക്ക് ഭക്ഷണം കൊടുത്തിട്ട് മാത്രമേ ആശ്രമക്കാർ കഴിക്കുകയുള്ളു.. ആരെങ്കിലും വിശന്നു വന്നാൽ ആ സമയം ഭക്ഷണം അവിടുണ്ടാക്കിയതിൽ, ഇല്ലെങ്കിൽ അതുടനെ ഉണ്ടാക്കി അവർക്ക് കൊടുക്കാൻ കടപ്പെട്ടിരിക്കുന്നു സമാജക്കാർ.

സമാജത്തിലെ കുട്ടികൾക്കായി താമസസൗകര്യങ്ങളോട് കൂടിയ ഒരു വിദ്യാലയം ഹെഡ് ഓഫീസിൽ നടത്തിവരുന്നു. അവിടുത്തെ പഠനം പൂർത്തിയായതിന് ശേഷം അവർ വീണ്ടും സിദ്ധാശ്രമത്തിലേക്ക് പറഞ്ഞയക്കപ്പെടുന്നു.

ഉപജീവനത്തിനുള്ള കൃഷിയും മറ്റുള്ള വ്യാപാരവും, തൊഴിലും ആകുന്നു. ഏതൊരു വേല ചെയ്താലും അത്‌ എല്ലാവരും ഒരുമിച്ചായിരിക്കണം അതിന്റെ ഫലം സമമായും കൂട്ടായും അനുഭവിക്കേണ്ടതാണ്. സമാജക്കാർ കൃഷിപ്പണി ചെയ്യുന്നു എങ്കിലും വളപുഷ്ടിയില്ലാത്ത മണ്ണ്, ജല ദൗർല്ലഭ്യം എന്നിവയാൽ വിളവ് വളരെ കുറഞ്ഞ തോതിലെയുള്ളു. അതുകൊണ്ട് ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്നതിലും അതിന്റെ വില്പനയിലും ഏർപ്പെടേണ്ടിയുള്ള സാഹചര്യം അവർക്ക് വന്നുചേർന്നു.

സ്ഥാപക മഹാത്മാവിന്റെ ജന്മദിനാഘോഷം അത്‌ കാർത്തിക മഹോത്സവമായി കൊണ്ടാടപ്പെടുന്നു. മറ്റൊരു ആഘോഷങ്ങളും അവിടെ നടത്തുന്നില്ല. ഉത്സവം എന്ന പേരിൽ അന്നവിടെ എത്തുന്ന ആളുകൾക്കൊക്കെ മൂന്ന് നേരവും അന്നദാനം നടത്തുന്നു. അതോടൊപ്പം ജപവും , ആത്മീയ തത്വപ്രഭാഷണവും നടക്കുന്നു. മറ്റു യാതൊരു മത സംബന്ധമായ ചടങ്ങുകളും ആചരിക്കപ്പെടുന്നില്ല.

തുടരും…

അവതരണം: ജിഷ ദിലീപ്

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: