17.1 C
New York
Wednesday, December 1, 2021
Home Travel Seattle - (യാത്രാവിവരണം-17)

Seattle – (യാത്രാവിവരണം-17)

റിറ്റ ഡൽഹി.

Gas works park

60 അടി ഉയരത്തിലുള്ള കുന്നിൻറെ മുകളിൽ നിന്ന് നല്ലൊരു നഗരക്കാഴ്ച നമുക്ക് സമ്മാനിക്കുന്നു ഈ പാർക്ക് . പിക് നിക്ക്, സൈക്ലിംഗ് അങ്ങനത്തെ ഔട്ട്ഡോർ പ്രവൃത്തികൾക്ക് അനുയോജ്യമായത്.  4 th  ജൂലൈയുള്ള fireworks കാണാനും ഇവിടെ നിന്ന് സാധിക്കുന്നതാണ്.  ഈ പാർക്കിന്റെ ചരിത്രം  രസകരവും താൽപര്യമുണർത്തുന്നവയുമാണ്.

ഒരുകാലത്ത് ഈ സ്ഥലം പ്രധാന സിന്തറ്റിക് ഗ്യാസ് നിർമ്മാണ പ്ലാൻറ് ആയിരുന്നു. കൽക്കരി പെട്രോളിയം അല്ലെങ്കിൽ മറ്റ് കാർബൺ അധിഷ്ഠിത 

വസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുത്ത ഇന്ധനം ഉൽപാദിപ്പിച്ചു.

1956 ആയപ്പോഴേക്കും മറ്റു ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറി. അതോടെ ഈ പ്ലാൻറ് അടച്ചു . തകർപ്പൻ വൃത്തിയാക്കലോടെ ഒരു മുൻ ഗ്യാസ് പ്ലാൻറിനെ മാറ്റി മറിച്ച്  1975 ഇത് പാർക്കായി ജനങ്ങൾക്ക് തുറന്നു കൊടുത്തു. 1906 – 1956 വരെ പ്രവർത്തിച്ചിരുന്ന പ്ലാന്റിന്റെ അവശിഷ്ടങ്ങൾ ഈ പാർക്കിൽ അടങ്ങിയിരിക്കുന്നു. ചിലത് പുനർ ക്രമീകരിക്കുകയും പെയിൻറ് ചെയ്ത കുട്ടികളുടെ  play കളപ്പുരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അതൊക്കെ തന്നെയാണ് ആ പാർക്കിനെ പുതുമകൾ ആയിട്ട് തോന്നിയത് .

Memorial To Fallen Firefighters

 സിയാറ്റിലെ ഫയർ ഡിപ്പാർട്ട്മെന്റ് ഹെഡ്ക്വാർട്ടേഴ്സിനോട് അടുത്തായി കണ്ട ഒരാൾ പൊക്കമുള്ള നാല്  പ്രതിമകളുടെ കൂടെ അതേ സ്‌റ്റെലിൽ നിന്ന് ഫോട്ടോകൾ എടുത്തപ്പോൾ തമാശയാണ് തോന്നിയത്. പക്ഷെ അതിനെ പറ്റി കൂടുതലറിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല എന്നായി.

 തകർന്ന കെട്ടിടത്തെ സൂചിപ്പിക്കുന്ന തരത്തിൽ ഗ്രാനൈറ്റ് സ്ലാബുകളും തങ്ങളുടെ ജോലിയുടെ തീവ്രത ഊന്നിപ്പറയുന്ന തരത്തിലെ ആംഗ്യങ്ങളോടെയുള്ള ഒരു കൂട്ടം അഗ്നിശമന സേനാംഗങ്ങളുടെ വെങ്കല ശിൽപങ്ങളായിരുന്നു.

1889 മുതൽ ഡ്യൂട്ടിക്കിടെ മരിച്ച എല്ലാ അഗ്നിശമന സേനാംഗങ്ങൾക്കുള്ള ആദരാഞ്ജലിയാണിത്.

സിയാറ്റിലെ ചൈനാടൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ച അഗ്നിശമന സേനാംഗങ്ങളുടെ മരണത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ സ്മാരകങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 

ഡിപ്പാർട്ട്മെന്റിലെ യൂണിഫോം ധരിച്ച ആയിരക്കണക്കിന്  സേനാംഗങ്ങളിൽ ആരെങ്കിലുമാവാം, അതുകൊണ്ടായിരിക്കാം മുഖം മൂടി ധരിച്ച രൂപങ്ങളാണ്.

അങ്ങനെ അവധിക്കാലത്തിലെ ആ  അവസാന ആ രണ്ടു – മൂന്ന് ദിവസവും കഴിഞ്ഞിരിക്കുന്നു. തിരിച്ചുള്ള യാത്ര കാനഡയിലെ വാൻ കൂവറിൽ  നിന്ന് ഹോങ്കോംഗിലേക്ക് ആയിരുന്നു.  അതുകൊണ്ടായിരിക്കാം ടിക്കറ്റ് എടുക്കാനുള്ള ക്യൂവിൽ ചൈനീസ് ആൾക്കാരാണധികവും. അതിൽ  വയസ്സായ ചിലർക്ക് ഒരു വാക്ക് ഇംഗ്ലീഷ് പോലും അറിയില്ല. ചൈനയും ഇന്ത്യയെ പോലെ തന്നെ ഓരോ പ്രദേശത്തും ഓരോ ഭാഷയാണ് സംസാരിക്കുന്നത്. എയർപോർട്ടുകാർ അവരുടെ ഇടയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ആ ഭാഷ സംസാരിക്കുന്നവരെ കണ്ടുപിടിച്ച് അവരുടെ ഭാഷാ പ്രശ്നം ‘ പരിഹരിച്ചു കൊടുക്കുന്നുണ്ട്. കാനഡക്കാർ പൊതുവേ സഹായമനോഭാവക്കാരാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. 

അങ്ങനെ രണ്ടാഴ്ചയ്ക്കുള്ള അവധിക്കാലയാത്ര കഴിഞ്ഞിരിക്കുന്നു. 

നല്ലൊരു അവധിക്കാലം സമ്മാനിച്ച അവിടെയുള്ളവരോട് നന്ദി പറഞ്ഞു കൊണ്ട് ഒരുപാട് പുതിയ ഓർമകളും അനുഭവങ്ങളുമായിട്ട് ഞങ്ങൾ  തിരിച്ച് നാട്ടിലോട്ട് ….

(അവസാനിച്ചു)

Thanks

റിറ്റ ഡൽഹി.

COMMENTS

4 COMMENTS

  1. വായനയിൽ കൂടെ ഞാനും Canada യില്‍ നിന്നും നാട്ടിലോട്ട്.
    നല്ല അവതരണം. അടുത്ത ഒരു യാത്രയില്‍ വീണ്ടും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: