17.1 C
New York
Wednesday, December 1, 2021
Home Travel Seattle - കാനഡ കാഴ്ചകൾ –(യാത്രാവിവരണം-14)

Seattle – കാനഡ കാഴ്ചകൾ –(യാത്രാവിവരണം-14)

റിറ്റ, ഡൽഹി✍

Seattle

സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അകന്നു പോകേണ്ടത്, അവധിക്കാല യാത്രയുടെ ശാപമാണെന്ന് തോന്നുന്നു. കാനഡയിലെ വാൻ കൂവറിലെ താമസം മതിയാക്കി 192 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ സിയാറ്റിൽ എന്ന സ്ഥലത്തോട്ടുള്ള യാത്രയിലാണ് ഞങ്ങൾ.

പുറത്തു പെയ്യുന്ന മഴ ആസ്വദിച്ചു കൊണ്ട് എല്ലാവരും അവരവരുടേതായ ലോകത്താണെന്ന് തോന്നുന്നു. ആകെ നിശബ്ദതയാണ് കാറിൽ. ഇനി ഞങ്ങളുടെ അവധിക്കാലം തീരാനായിട്ട് മൂന്ന് നാലു ദിവസമേ ഉള്ളൂ. അതു കഴിഞ്ഞാൽ എല്ലാവരും അവരവരുടെ പഴയ ടൈം ടേബിളിലേക്ക് .

ക്രിസ്തുമസ് അടുത്തത് കൊണ്ടും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടു മൊക്കെയായിരിക്കാം. U.S ബോർഡറിന്റെ അവിടെ  പ്രതീക്ഷിച്ച കാര്യപ്രാപ്തി യൊന്നും  ആ ഓഫീസിൽ കണ്ടില്ല. 

ഉള്ള ഉദ്യോഗസ്ഥർ തന്നെ അവർക്ക് ചെയ്യേണ്ടതായ അധിക ജോലിയെ കുറിച്ചുള്ള പരാതിയിലുമാണ്.അതുകൊണ്ടെന്താ ആളുകളുടെ ക്യൂ നീണ്ടു -നീണ്ടു പോയി. കൊടുത്ത പാസ്പോർട്ടിലെ പേരും വിവരങ്ങളും ഫോട്ടോയും ഒക്കെ വെച്ച് ഉദ്യോഗസ്ഥൻ  ഞങ്ങളുടെ ഇടയിലെ ബന്ധങ്ങളും ഇന്ത്യ ,കേരള ( ഇത് ഡിസംബർ 2019 ലാണ് നടന്നത്.  ഇന്നാണെങ്കിൽ സ്ഥിതി ഭാവം മാറിയേനെ) – ഒക്കെ കൂടുതൽ ചോദിച്ചു മനസ്സിലാക്കി. സഹൃദമായ ആ  പെരുമാറ്റത്തിലൂടെ ഞങ്ങൾക്കുണ്ടായിരുന്ന ഇഷ്ടക്കേട് മാറ്റിയെടുത്തു എന്ന് പറയാം.

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വടക്കൻ നഗരമാണ് സിയാറ്റിൻ . വെള്ളം ,പർവ്വതങ്ങൾ, നിത്യഹരിതവനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പസഫിക്കിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുഗെറ്റ് സൗണ്ടിലെ ഒരു നഗരമാണിത്. വാഷിംഗ്ടൺ സ്റ്റേറ്റിന്റെ ഏറ്റവും വലിയ നഗരം. ഇതൊക്കെയാണ് സിയാറ്റിനെ കുറിച്ചുള്ള വിവരണങ്ങൾ .  എന്നാൽ പുതിയ തലമുറ അറിയുന്നത് മൈക്രോസോഫറ്റിന്റെ യും ആമസോണിന്റെയും  ആസ്ഥാനമായിട്ടായിരിക്കും.

നമുക്കാദ്യം ‘Pike place market’  മാർക്കറ്റിൽ പോകാം,  ഉച്ചയോടെ അടയ്ക്കും. സിയാറ്റിൽ താമസിക്കുന്ന ഒരു ബന്ധു പറഞ്ഞപ്പോഴും പേര് കേട്ടപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ അവിടെ ചെന്നപ്പോൾ മുഖം അറിയാതെ ചുളിഞ്ഞു പോയി.

പഴങ്ങളും പച്ചക്കറികളും നിരവധി മത്സ്യവിപണി കളും പൂക്കൾ കടകളും ബേക്കറിയുമൊക്കെയായിട്ട് ഒരു water  front യിൽ  സ്ഥിതി ചെയ്യുന്ന നമ്മുടെ നാടൻ ചന്ത എന്ന് വേണമെങ്കിൽ പറയാം. ഓരോ സാധനങ്ങളുടെയും വലിപ്പവും വൈവിധ്യവും കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി.  ഫിഷ് മാർക്കറ്റിൽ 

കണ്ട മീനുകളെ നമ്മുടെ നാട്ടിലെ ചില മീനുകളും ആയി താരതമ്യം ചെയ്യാൻ ഒരു വിഫല ശ്രമവും നടത്തി. പക്ഷേ അവിടുത്തെ മീനുകളുടെ വലിപ്പവും അതുപോലെതന്നെ കടലിലെ മറ്റു ജീവജാലങ്ങളെയും കണ്ടപ്പോൾ,

ഇങ്ങനെയും ചില ജീവജാലങ്ങൾ കടലിൽ ഉണ്ടോ അതൊക്കെ ഇവിടെയുള്ളവർ കഴിക്കുമോ…… അത്ഭുത കാഴ്ചകളായിരുന്നു.

108 വർഷം പഴക്കമുള്ള കർഷകരുടെ വിപണിയും ഇവിടുത്തെ വിനോദസഞ്ചാരകേന്ദ്രമാണ്.

ആരെങ്കിലും മത്സ്യത്തിന് ഓർഡർ കൊടുക്കുന്നതോടെ ആ മീൻ കൈകൊണ്ട് എടുത്ത് മറ്റൊരാൾക്ക് കൊടുക്കുന്നതിനു പകരം ഏകദേശം മൂന്നടിയോളം വലുപ്പമുള്ള മീനുകൾ ഒരാൾ മറ്റൊരാൾക്ക് എറിയുകയും അയാൾ അത് പിടിച്ച് മറ്റൊരാൾക്ക് എറിയുകയും . counter അവിടെ വരെ മീൻ എറിയലും – പിടിക്കലൂടെയാണ് എത്തുന്നത്. ഇത് ജോലി എളുപ്പമാക്കുമെന്നാണ് പറയുന്നത്. രസകരമായി തോന്നി ആ കാഴ്ച.

250 കിലോഗ്രാം വരുന്ന വെങ്കലത്തിലുള്ള റേച്ചൽ (പന്നിയുടെ രൂപത്തിലുള്ള ) പിഗ്ഗി ബാങ്ക് -piggy bank അനൗദ്യോഗിക ചിഹ്നമായ ഇത് മാർക്കറ്റിന്റെ ഒരു മൂലയിൽ സ്ഥിതിചെയ്യുന്നു. ലോകത്തിലെ എല്ലാ തരത്തിലുള്ള  കറൻസികളിലായിട്ട് 6000 – 9000 യുഎസ് ഡോളർ കിട്ടുമെന്നാണ് പറയുന്നത്. മാർക്കറ്റിന്റെ സാമൂഹിക സേവനങ്ങൾക്കായി ശേഖരിക്കുന്നു.

1971 ആരംഭിച്ച ലോകത്തിലെ ആദ്യത്തെ Starbucks’ കോഫി ഷോപ്പ് 

ഇപ്പോഴും അതേപോലെ നിലനിറുത്തിക്കൊണ്ട്  വന്നിരിക്കുന്നു.  പക്ഷേ വിലകളും മെനുവും മോഡേണാണ്. വർഷത്തിൽ ഏകദേശം പത്ത് മില്ല്യൻ ആളുകൾ ഈ മാർക്കറ്റ് സന്ദർശിക്കുമെന്നാണ് കണക്ക്.

അങ്ങനെ വിചാരിച്ച പോലെ pike place Market യും ഒരു പാട് പുതുമകൾ സമ്മാനിച്ചു.

Thanks

റിറ്റ, ഡൽഹി✍

COMMENTS

1 COMMENT

  1. Pike place market ഇല്‍ നിന്നും ഞാൻ ഒന്നും വാങ്ങാതെ മടങ്ങി എന്നു തന്നെ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: