17.1 C
New York
Wednesday, December 1, 2021
Home Travel Seattle - കാനഡ കാഴ്ചകൾ –(യാത്രാവിവരണം-15)

Seattle – കാനഡ കാഴ്ചകൾ –(യാത്രാവിവരണം-15)

റിറ്റ, ഡൽഹി .

Mount Rainier

ഒരു പോസ്റ്റ് കാർഡിൽ മറ്റും കാണുന്നതുപോലെയുള്ള പ്രകൃതിയുടെ അത്ഭുതമായ ഈ അഗ്നിപർവ്വതം നീണ്ട ഉറക്കത്തിൽ നിന്ന് എപ്പോൾ ഇളകും എന്ന് വ്യക്തമല്ല.ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് Mount Rainier. സിയാറ്റിൽ നിന്നും ഏകദേശം 95 കിലോമീറ്റർ അകലെയായിട്ടാണ് ഉള്ളത്. 

മേഘങ്ങളോ മൂടൽമഞ്ഞോ മഴയോ ഇല്ലാത്ത ദിവസങ്ങളിൽ സിയാറ്റിൽ നിന്ന് നമുക്ക് ഇത് കാണാൻ സാധിക്കും.അവിടെയുണ്ടായിരുന്ന ബന്ധു നല്ലൊരു ടൂറിസ്റ്റ് ഗൈഡിനേക്കാളും മികച്ച രീതിയിലുള്ള സേവനമായിരുന്നു.പലപ്പോഴും ഫോണിലൂടെ weather ഒക്കെ ചെക്ക് ചെയ്താണ് ഞങ്ങളെ അവിടെ കൊണ്ടു പോയത്. ചക്രവാളത്തിന് മുകളിലൂടെ ഉയർന്നതും മഞ്ഞുമൂടിയതുമായ  ആ പർവ്വതം – വേറിട്ടൊരു കാഴ്ചയാണ് സമ്മാനിച്ചത്.ഞങ്ങളെപ്പോലെ മനോഹരമായ ആ കാഴ്ച കാണാനും  ആ കാഴ്ചയെ  ക്യാമറയിൽ പകർത്തലുമൊക്കെയായി അവിടെയുണ്ടായിരുന്നവർ എല്ലാവരും തിരക്കിലാണ്.

” ഇതെന്താ, പട്ടികൾക്കും ഇവിടെ ‘contact lenses ‘ വെക്കുമോ?

അമ്പരപ്പോടെയാണ് ഞാനാ ചോദ്യം ചോദിച്ചത്. അവിടെ കണ്ട ആ പട്ടിയുടെ ഒരു കണ്ണ് ബ്രൗൺ മറ്റേത് വെള്ളനിറത്തിൽ . ആകെ കൂടെ ആ പട്ടിയെ കണ്ടാൽ  ഫ്രീക്കൻ ലുക്ക് – ആൾ ശരിയല്ല എന്ന് മട്ടുണ്ട്. Dog lovers എന്നോട് ക്ഷമിക്കുക.

അല്ല ഇത് husky യും  ജർമൻ ഷെപ്പേർഡ് യും തമ്മിലുള്ള ക്രോസ് ആണ് . മറുപടി മലയാളത്തിൽ . പ്ലിംഗ് ‘ …അമ്പരപ്പ് ഇളിഞ്ഞ ചിരി ആകാൻ അധികം സമയം വേണ്ടി വന്നില്ല. കോട്ടയംകാരനാണ്. പട്ടിയുടെ പേര് ആര്യ . അയാൾ മലയാളത്തിലാണ് പട്ടിയോട് എല്ലാം പറയുന്നത്. വേണമെങ്കിൽ സിയാറ്റിൽ കണ്ട ആദ്യത്തെ മലയാളിയും മലയാളം അറിയുന്ന പട്ടിയും.ഇതിൻറെ സഹോദരൻ അവിടുത്തെ tv ഷോയിൽ വരുന്നതാണ്. അങ്ങനെ അവിടുത്തെ സെലിബ്രിറ്റിയുടെ സിസ്റ്ററുടെ  കൂടെയും ഫോട്ടോയെടുക്കാൻ സാധിച്ചു.

Columbia Center

സിയാറ്റിലേയും വാഷിംഗ്ടണിലെയും ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. 

284 മീറ്റർ ഉയരത്തിൽ 76 നിലകളാണുള്ളത്. 1982 നിർമ്മാണം ആരംഭിച്ച് 85 -യിൽ പൂർത്തീകരിച്ചു.താഴത്തെ നിലകളിൽ ഷോപ്പിംഗും ഭക്ഷണസാധനങ്ങളുടെ കടകളും  മുകളിലത്തെ  നിലകളിൽ പലതരം കമ്പനികളുടെ ഓഫീസുകളുമാണ്. പൊതുജനത്തിനായി  നിരീക്ഷണ കേന്ദ്രം ഏറ്റവും മുകളിലായിട്ടുണ്ട്.

ഇങ്ങനെയുള്ള സ്ഥലങ്ങളിലെ തെരുവുകൾ പൊതുവേ സമ്പന്നതയുടെ മടിത്തട്ടിലേക്ക് ചെന്ന് പെട്ടതു പോലെയാണ്. ഓരോ

കെട്ടിടങ്ങളുടെയും  രൂപഭംഗിയും വലിപ്പവും ഒന്നിനൊന്ന്  വ്യത്യസ്തവും മനോഹരവുമാണ്. പൊതുവേ നമ്മുടെ കണ്ണ് തള്ളിപ്പിക്കുന്ന തരത്തിലുള്ള മണിസൗധങ്ങൾ.

ആ യാത്രയും ഓർമയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല അനുഭവങ്ങളും അത്ഭുതങ്ങളും സമ്മാനിച്ചിരിക്കുന്നു.

Thanks,

റിറ്റ, ഡൽഹി .

COMMENTS

3 COMMENTS

  1. ഓരോ ആഴ്ചത്തെ യാത്ര വിവരണവും ഓരോ അല്‍ഭുത ലോകത്തേക്ക് കൊണ്ടുപോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: