17.1 C
New York
Wednesday, August 17, 2022
Home Travel ഭർത്താവിന്റെ സ്മരണക്കായി ഭാര്യ നിർമ്മിച്ച സ്നേഹസ്മാരകം ''റാണി കി വാവ് '' (ലഘുവിവരണം)

ഭർത്താവിന്റെ സ്മരണക്കായി ഭാര്യ നിർമ്മിച്ച സ്നേഹസ്മാരകം ”റാണി കി വാവ് ” (ലഘുവിവരണം)

ജിഷ ദിലീപ്

നിരവധി ചരിത്രസ്മാരകങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് പ്രത്യേകിച്ചും ഭാര്യയുടെ സ്മരണക്കായി നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഭർത്താവിന്റെ സ്മരണക്കായി ഭാര്യ നിർമ്മിച്ച ഒരു സ്നേഹസ്മാരകത്തെക്കുറിച്ചുള്ള ലഘുവിവരണമാണ് ഇന്നത്തേത്.

പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളംങ്കി രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഭീംദേവ് ഒന്നാമന്റെ ഓർമ്മക്കായി, അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി നിർമ്മിച്ച ഒരു സ്നേഹ സ്മാരകമാണ് ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ‘റാണി കി വാവ്’ എന്ന പടവ് കിണർ.
ഇത്  വെറുമൊരു കിണർ അല്ല. ഭൂമിയിലേക്ക് ആഴ്ത്തിവെച്ചിരിക്കുന്ന കൊട്ടാരമാണ്.

ദീർഘ ചതുരാകൃതിയിലുള്ള ഈ കിണറിന് 64മീറ്റർ നീളവും 20മീറ്റർ വീതിയും 27മീറ്റർ ആഴവുമുണ്.

“റാണി കി വാവ്” വാവ് എന്നാൽ പടികളുള്ള കിണർ, ഇത് വാസ്തുവിസ്മയത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ്. 12 എക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാണി കി വാവിന്റെ വശങ്ങളിൽ വിശ്രമസങ്കേതങ്ങൾ, നൃത്തമണ്ഡപങ്ങൾ ഒക്കെയുമുള്ള ഏഴ് നിലമാളികയാണ് ഈ കിണർ. അദ്ഭുതകരമായ ഒരു കാഴ്ചതന്നെയാണിത്.

ഏറ്റവും പ്രശസ്തവും ഇന്നും നിലനിൽക്കുന്നതുമായ റാണികി വാവ് ഗുജറാത്തിലെ മറ്റുള്ള പടവുകിണറുകളിൽ വെച്ച് നിർമ്മിതിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു.

ഭീം ദേവ് ഒന്നാമന്റെ സ്മാരകം എന്ന നിലയിൽ 1068ൽ ആണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.

ഏഴ് നിലകളിലായുള്ള ഇതിന്റെ ചുവരുകളിൽ ആകർഷണീയമായ കൊത്തു പണികൾ എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ് ഇതിൽ വിഷ്ണു രൂപങ്ങൾ, ജൈന തീർത്ഥങ്കരന്മാർ, ഹിന്ദു ദേവന്മാർ ഒക്കെ ഇതിലുണ്ട്.

പടവ് കിണറിന്റെ താഴത്തെ പടിയിൽ നിന്നും പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് ഒരു തുരങ്കം തുറക്കുന്നുണ്ട്. ഇത് യുദ്ധ കാലഘട്ടത്തിലും, അത്യാവശ്യഘട്ടത്തിലൊക്കെയും രക്ഷപ്പെടാൻ കൂടി വേണ്ടിയായിരുന്നു എന്നൊരു ലക്ഷ്യവും ഇതിന് ഉണ്ടായിരുന്നു വെറും ജലം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും വ്യത്യസ്തമായി. ഈ തുരങ്കത്തിന് 10 കിലോമീറ്ററിൽ അധികം നീളമുണ്ട്.

എപ്പോഴോ ഒരിക്കൽ സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ പടവുകൾ വെള്ളത്തിനടിയിലായെന്നും  പിന്നീട് 1980കളിൽ നടത്തിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തിയ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഇത് വീണ്ടെടുക്കുകയായിരുന്നു.

നിർമ്മാണകലയുടെ ഒരു വിസ്മയമായ റാണി കി വാവ് യുനസ്ക്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014ൽ ആണ് സ്ഥാനം പിടിക്കുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെ ടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ 2016ൽ ഇടം നേടിയിരുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയായ് റാണി കി വാവിനെ കാണുന്ന യുനസ്ക്കോ പറയുന്നത് ജലലഭ്യത വളരെ കുറഞ്ഞ ഒരിടത്ത് ജല സംരക്ഷണത്തിനായി ഒരുക്കിയ മാതൃകകൾ മറ്റൊരിടത്തും കാണാൻ സാധിക്കില്ല എന്നാണ്.

ഒട്ടേറെ പുരാണ കഥാപാത്രങ്ങളേയും, കഥാ സന്ദർഭങ്ങളേയും എഴു നിലകളിലായുള്ള ഇതിന്റെ ചുവരുകളിൽ കൊത്തിയിരിക്കുന്നത് കാണാം.

ഗുജറാത്തിലെ ഭൂജിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് റാണി കി വാവിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ വരികയും, ചില സ്ഥലങ്ങൾ ഉറപ്പില്ലാതാവുകയും ചെയ്തു.

2001 വരെ എല്ലാ ഭാഗങ്ങളിലേക്കും പ്രവേശനമുണ്ടായിരുന്നത് ഇപ്പോൾ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങളിൽ ജനങ്ങൾക്ക് പ്രവേശനഅനുമതിയില്ല. അടുത്തിറങ്ങിയ 100രൂപയുടെ കറൻസിയിൽ റാണി കി വാവ് സ്ഥാനം പിടിച്ചിരിക്കുന്നു.

റാണി കി വാവ് എന്ന പടവ് കിണർ ചരിത്രകാരന്മാർക്കും, സഞ്ചാരികൾക്കുമിടയിൽ അത്രയ്ക്കധികം അറിയപ്പെടാത്ത ഒരുചരിത്ര നിർമ്മിതിയാണ്. റാണി കി വാവ് ഗുജറാത്തിലെ പത്താനിൽ നിന്നും 4 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.

🙏ജിഷ ദിലീപ്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: