17.1 C
New York
Wednesday, March 29, 2023
Home Travel ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം -5) ✍സിസി ബിനോയ്‌ വാഴത്തോപ്പ്

ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം -5) ✍സിസി ബിനോയ്‌ വാഴത്തോപ്പ്

സിസി ബിനോയ്‌ വാഴത്തോപ്പ്✍

രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1946-ൽ സർക്കാർ ഊർജ്ജിത ഭക്ഷ്യോത്പ്പാദന പദ്ധതിയ്ക്ക് രൂപം നൽകി.

ആദ്യഘട്ടത്തിൽ അയ്യപ്പൻകോവിൽ, അടിമാലി മേഖലയിൽ 10,000 ഏക്കർ വനഭൂമി കർഷകർക്ക് പതിച്ചു നൽകി. ഓരോ ഘട്ടത്തിലും അനുവദിക്കപ്പെട്ടതിനേക്കാൾ ഏറെ ഭൂമി തെളിച്ചെടുക്കപ്പെട്ടു.

1951-ൽ കട്ടപ്പന മേഖലയിൽ 3000 ഏക്കർ സ്ഥലം (600 അലോട്ടുമെന്റുകൾ) കൃഷിക്ക് വിട്ടുകൊടുത്തു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർ വിഭജനം നടത്തണമെന്ന വാദവും ഇക്കാലത്ത്‌ ശക്തമായി.

തമിഴർക്ക് സ്വാധീനമുള്ള ഹൈറേഞ്ച് മേഖല തമിഴ് നാടിന്റെ ഭാഗമാകുമെന്ന് വന്നപ്പോൾ ഹൈറേഞ്ചിൽ മലയാളി വിഭാഗത്തിന്റെ സംഖ്യ വർദ്ധിപ്പിക്കുവാൻ ഏർപ്പെടുത്തിയ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം അനുസരിച്ച് ,1954 – 55 തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്ത് , പട്ടം താണുപിള്ള, മറയൂർ, കാന്തല്ലൂർ, ദേവിയാർ കോളനികൾ സ്ഥാപിക്കപ്പെട്ടു. 1955 ജനുവരി 20 ന് മന്ത്രിസഭയിലെ പി.ജെ കുഞ്ഞു സാഹിബ്, കല്ലാർ പട്ടം കോളനി ഉത്ഘാടനം ചെയ്തു.

6860 ഏക്കർ വിസ്തീർണ്ണമുള്ള കല്ലാർ പട്ടം കോളനി, 1386 ബ്ലോക്കുകളായും, മറയൂരിലെ 2200 ഏക്കർ സ്ഥലം 45 ബ്ലോക്കുകളായും, ദേവിയാറിൽ 246 ഏക്കർ 77 ബ്ലോക്കുകളായും പതിച്ചു നൽകി.

കുടിയേറ്റ ഭൂമിയിൽ മലയാളികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമെന്ന വാദം നിലച്ചു. 1950 – 70 കാലഘട്ടങ്ങളിൽ ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതിയെ തുടർന്ന് ഹൈറേഞ്ചിന്റെ പല മേഖലകളിലും കുടിയേറപ്പെട്ടു.

ലോക ചരിത്രം പരിശോധിച്ചാൽ തന്നെ കുടിയേറ്റങ്ങൾ എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ഒരു പറ്റം ആളുകൾ ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേയ്ക്ക് മാറിത്താമസിക്കുന്നു… അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും, ഭക്ഷണം കണ്ടെത്തുവാനും, കൂടുതൽ സുരക്ഷിതത്വം തേടിയും, ഒരു പ്രദേശത്തെ വർദ്ധിച്ചു വരുന്ന ജനസംഖ്യയിൽ അയവു വരുത്തുവാനും ഒക്കെ ആയിരുന്നു ഈ കുടിയേറ്റങ്ങൾ എന്ന് മനസ്സിലാക്കുവാൻ സാധിക്കും.

വനങ്ങളിൽ ധാന്യവിളകൾ കൃഷിചെയ്യുന്നതിനായി 1940 – ൽ ഇറക്കിയ കുത്തകപ്പാട്ട വിളംബരവും, രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഇക്കണ്ടവാര്യർ ചെയർമാനായി തിരുവിതാം കൂറിലെ ആദ്യത്തെ ജനകീയസർക്കാർ നടപ്പിലാക്കിയ അധിക ഭക്ഷ്യോൽപാദന പദ്ധതിയും അനുസരിച്ച് പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൃഷിയ്ക്കായി വിട്ടുനൽകിയിരുന്നു.

വിവിധ ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട് കുടിയേറിയവരും ധാരാളം ഉണ്ടായിരുന്നു.

1958-ൽ ഈരാറ്റുപേട്ടയിൽ നിന്നും അയ്യപ്പൻ കോവിലിലേയ്ക്ക് ബസ് സർവ്വീസ് ആരംഭിച്ചു. 1963 – 67 കാലത്ത് നിർമ്മിക്കപ്പെട്ട തൊടുപുഴ-പുളിയൻ മല റോഡും വാഹനയോഗ്യമായി.

1961 മെയ് 2 ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കുടിയിറക്ക് അയ്യപ്പൻ കോവിലിൽ നടന്നു.

സിസി ബിനോയ്‌ വാഴത്തോപ്പ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: