17.1 C
New York
Sunday, May 28, 2023
Home Travel ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം - 10) ✍സിസി ബിനോയ് വാഴത്തോപ്പ്

ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം – 10) ✍സിസി ബിനോയ് വാഴത്തോപ്പ്

✍സിസി ബിനോയ് വാഴത്തോപ്പ്

കഴിഞ്ഞ ഭാഗങ്ങളിലായി കുടിയേറ്റ ചരിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ…

ഇടുക്കിയുടെ വളർച്ച ശരിക്കും തുടങ്ങുന്നത് കുടിയേറ്റത്തിലൂടെ തന്നെയായിരുന്നു. , നൂറ്റാണ്ട് പിന്നിട്ട കുടിയേറ്റത്തിലൂടെ …. ഇടുക്കി ജില്ല രൂപവത്ക്കരിച്ചതിന് പിന്നിൽ പോലും കുടിയേറ്റ കർഷകരുടെ പ്രയത്നമായിരുന്നു.

ഇപ്പോൾ പരിസ്ഥിതി വാദികൾ എന്നു വിളിക്കപ്പെടുന്നവർ പറയുമ്പോലെയുള്ള നാട്യമൊന്നുമായിരുന്നില്ല അന്നത്തെ കുടിയേറ്റ കർഷകരുടെ ജീവിതം.

ഉറക്കമില്ലാത്ത അവരുടെ രാവുകൾ … ഭയത്തിന്റേതുമായിരുന്നു. ഏതു നിമിഷവും വന്യജീവികളാൽ അക്രമിക്കപ്പെടാം എന്നുള്ള ഭയവും … ഏകാന്തതയുടേയും, ഒറ്റപ്പെടലിന്റേയും നാളുകളും …, ദാരിദ്രത്താലും അവഗണനയാലുമുള്ള നീറ്റലുകളും ഉണ്ടായിരുന്നെങ്കിൽ കൂടി അതൊന്നും അവരെ തളർത്തിയിരുന്നില്ല.
ചുറ്റും കറുപ്പു വീണ അവരുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കമായിരുന്നു അവരുടെ ജീവിത വിജയത്തിനു കാരണമായതു തന്നെ.

പരിസ്ഥിതി സ്നേഹികൾ എന്നൊന്നും അവർ അറിയപ്പെട്ടിരുന്നില്ല. എന്നാൽ അർത്ഥം വിശദീകരിക്കാനാവാത്ത പരിസ്ഥിതി സ്നേഹികൾ ആയിരുന്നില്ലേ …അവരെന്നും ….

ആകട്ടെ … എന്താവാം പരിസ്ഥിതി സംരക്ഷണം. ഒരല്പ്പം താടിയും മുടിയും ആവാം… തൂക്കുസഞ്ചിയും ഒരു കണ്ണട കൂടി ആയാൽ ജോർ… പിന്നെ, വാട്ട്സ് ആപ്പ് ഫേസ് ബുക്ക് കൂട്ടുകളിലെ പ്രകടനവും കൂടി ആകുമ്പോൾ ബഹു കേമമായി..

ആവില്ലൊരിക്കലും, …. സ്വയം അനുഭവിച്ചറിഞ്ഞ , വിദ്യാഭ്യാസം ഇല്ലെങ്കിലും പ്രകൃതിയെക്കുറിച്ച് ആഴത്തിൽ അറിഞ്ഞ അനുഭവസമ്പത്ത്, …. പ്രകൃതിയെ തന്നതായി നിലനിർത്താനുള്ള കഴിവ് അവർ തന്നെ ഉണ്ടാക്കിയെടുത്തു എന്നു പറയാം.

കൃഷിക്കുവേണ്ടിയാണ് ജില്ലയിൽ കൂടിയേറ്റം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പട്ടയങ്ങളും നൽകിയത്.കുടിയേറിയ കർഷകർ, സുഗന്ധ വ്യഞ്ജനങ്ങളുടേയും നാണ്യവിളകളുടേയും നാടായി ഹൈറേഞ്ചിനെ മാറ്റിയെടുത്തു.

ഏതൊരു മനുഷ്യനും ആത്മവിശ്വാസം ഉണ്ടാകുവാൻ ആദ്യം ഉണ്ടാവേണ്ടത് വിശ്വാസം ആണ്. തങ്ങളെ ഏതൊരാപത്തിൽ നിന്നും സംരക്ഷിക്കുവാനും കൈപിടിച്ചുയർത്തുവാനും ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം … അതായിരുന്നു മുൻപോട്ടുള്ള അവരുടെ ഗമനത്തെ നയിച്ചിരുന്നത്. ഹിന്ദുക്കളെന്നോ, ക്രിസ്ത്യാനികളെന്നോ, മുസൽമാനെന്നോ വേർതിരിവില്ലാതെ ഒരേ മനസ്സോടെ കഴിഞ്ഞ അവരുടെ വളർച്ച വളരെ പെട്ടെന്നു തന്നെയായിരുന്നു.

” ഒരു വീടുണ്ടാക്കുവതെത്ര ഞെരുക്കം
കല്ലും മരവും കമ്പി സിമന്റും മേടിച്ചറയും
തറയും മേൽപ്പുരയും വെച്ചൊരു വീടുണ്ടാക്കുകയെത്ര ഞെരുക്കം!” എന്ന് ആറ്റൂർ രവിവർമ്മ എന്ന കവി പാടിയിട്ടുള്ളതുപോലെ ഒരു അടിസ്ഥാനം ഉണ്ടാക്കുക എന്നത് വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു .
അന്ന് കമ്പിയോ സിമന്റോ ഒന്നുമില്ല കേട്ടോ…
വെറുതെ കാട്ടുമരങ്ങളും, കല്ലും, മണ്ണും, ഓലയും കൊണ്ടു കെട്ടിയ ചെറിയ കുടിലുകളും, മരങ്ങളിൽ കാട്ടുകമ്പുകൾ വച്ചുകെട്ടിയ ഏറുമാടങ്ങളിലുമൊക്കെയായിരുന്നു അന്നത്തെ ആളുകൾ കഴിഞ്ഞിരുന്നത്.
പകൽ മുഴുവൻ കഠിനാധ്വാനവും രാത്രിയിൽ ഏറുമാടങ്ങളിൽ ഉറക്കമിളച്ച് കാവലിരുന്ന് തങ്ങളുടെ കൃഷികളെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷിച്ചും അവർ പൊന്നുവിളയിച്ചു.

നല്ല നാളെയിലേയ്ക്കുള്ള പാത തുറക്കുകയായിരുന്നു അവർ…🙏

✍സിസി ബിനോയ് വാഴത്തോപ്പ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: