ഏകദേശം 300 വർഷങ്ങൾക്ക് മുൻപ് പന്തീരായിരം കാടുകളിൽ എത്തിയവരാണ് മുതുവാൻസമുദായം, കാട്ടുനായ്ക്കർ, മുത്തൻമാർ, കാട് പണിയൻമാർ ‘ പന്തീരായിരം മേഖലകളിൽ ഇവർ ‘വിത്യസ്ഥ വിഭാഗങ്ങളായി ജീവിക്കുന്നു. ചോലനായ്ക്കർ പൊതുവെ നാടുമായി അത്ര വലിയ സമ്പർക്കം പുലർത്താറില്ല കാട്ടിലെ തേൻ കുന്തിരിക്കം എന്നീ വിഭവങ്ങൾ ശേഖരിച്ചാണ് അവർ കഴിഞ്ഞ് കൂടുന്നത് പിന്നീട് 6 മാസം കാട്ടിലായിരിക്കും വലിയ ഗുഹ പോലുള്ള പാറമടകളിലാണ് അപ്പോൾ താമസിക്കുക, ചോലനായ്ക്കരെ കുറിച്ച് എന്റെഎഴുത്ത് ഉടൻ പ്രതീക്ഷിക്കാം?
കാട്ടു പണിയർ കാട്ടിൽ പോയി ജാതി, നെല്ലിക്ക തേൻ നന്നാരി: കുവ എന്നിവ എടുത്താണ് ജീവിക്കുന്നത്, മേലേ കുന്നിൽ താമസിക്കുന്നതാണ്, ‘മൂപ്പൻ ചെബ്ബൻ, മൂപ്പനെ കാണാൻ പോയപ്പോൾ പത്തോളം നായകൾ കുരച്ചു ഞങ്ങളെ അടുത്തേക്ക് വന്നു ഞങ്ങളെ വളഞ്ഞു , വീടിന്റെ ജനൽ വഴി മൂപ്പൻ ഞങ്ങളെ നോക്കി കൈ കൊട്ടിയപ്പോൾ നായകൾ എല്ലാം ഞങ്ങളെ അടുത്തു നിന്നു വിട്ടു പോയി. ആറ് മണിയാവുസോൾ കോളനി വഴി ആനകർ കൂട്ടത്തോടെ വരും ചില നേരങ്ങളിൽ പകൽ സമയത്ത് ഒറ്റകൊമ്പൻ വരുമെന്ന് മൂപ്പൻ പറഞ്ഞു.
കാട്ടുപണിയൻമാർ പന്തീരായിരം കാടുകളിൽ 23 കുട്ടികൾ അടക്കം നൂറിൽപരം ആളുകൾ താമസിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ നിലമ്പൂർ പാട്ടുത്സവം കാണാനും, വേട്ടെക്കൊരു മകൻ ക്ഷേത്രത്തിലെ ഭക്ഷണം കഴിച്ച് ഭക്ഷണം കാട്ടിലേക്ക്കൊണ്ടുപോവാനും എത്തിയിരുന്നു’ നിലമ്പൂരിലേക്ക് പോവുമ്പോൾ വരിവരി ആയിട്ടാണ് ഇവർ പോവാറ്, മുൻപിൽ ഉള്ള ആള് പിന്നിൽ നടന്നുവരുന്നവരോട് അവരുടെ ഭാഷയിൽ ഉറക്കെ സംസാരിക്കും, ഇപ്പോൾ നിലമ്പൂർ പാട്ടിന് ആരും പോവാറില്ല, പകരം കാശു കിട്ടിയാൽ ഞായറാഴ്ച ദിവസങ്ങളിൽ നിലമ്പൂരിൽ പോയി സിനിമ കാണും.
200 വർഷങ്ങൾക്ക് മുൻപ് നിലമ്പൂർ കോവിലകത്തിന് മലഞ്ചരക്ക് നേരിട്ട് ഇവർ എത്തിച്ചു കൊടുക്കുകയായിരുന്നു. പിന്നീട് നാലകത്ത് ബീരാൻ ഹാജി, വഴിയായിരുന്നു മലഞ്ചരക്ക് കൊടുത്തിരുന്നത്, ബീരാൻ ഹാജിയുടെ തോട്ടത്തിലേക്ക് ഇവരെല്ലാം ജോലിക്ക് പോയിരുന്നു, ബീരാൻ ഹാജിയായിട്ട് ഇവർവളരെ അടുപ്പമായിരുന്നു. അമ്പുമല കോളനിയിൽ ആഴ്ച്ചയിൽ ഡോക്ട്ടർ വന്ന് പരിശോധിച്ച് മരുന്നുകൾ കൊടുക്കുന്നുണ്ട്, മലമുത്തൻമാർ കാട്ടിലെ രാജാക്കൻമാരാണ്, അവരെ കണ്ടാൽ മറ്റുള്ളവർ വഴി മാറി പോവേണം തമ്മിൽ കാണാൻ പാടില്ല, കാട്ടുപണിയൻമാർക്ക് കല്യാണം കഴിക്കണമെങ്കിൽ മൂപ്പന്റെ സമ്മതം വേണം സമ്മതം ഇല്ലെങ്കിൽ ആരും കല്യാണം കഴിക്കാല്ല, കല്യാണപ്രായം എത്തിയവർ ഉണ്ടെങ്കിലും ഈ വിഭാഗത്തിൽ പ്പെട്ട പെൺകുട്ടികൾ കുറവായത് കൊണ്ട് കല്ല്യാണം നടക്കൽ വളരെ കുറവാണ് ,
ഇവർകാട്ടിൽ പോയി തേൻ കൂടുള്ള മരങ്ങൾ കണ്ടുവെച്ച്: വലിയ മരത്തിലാണ് തേൻ കുടുണ്ടാവുക, മുള വെട്ടിഏണിയുണ്ടാക്കി മരത്തിൽ കെട്ടി തേൻ പാകമാകുമ്പോൾ, രാത്രിയിൽ മരത്തിന്റെ ചുവട്ടിൽ ഉണങ്ങിയ ഇലകൾകൂട്ടിയിട്ട് കത്തിച്ച് രാവിലെ മരത്തിൽ കയറി തേനെടുക്കും, മരത്തിൽ കയറുന്നതിന് മുൻപ് മരത്തിന്റെ മുകളിലേക്ക് സൂക്ഷിച്ച് നോക്കണം കാരണം തേൻ എടാക്കാൻ കരടി വരുന്നത് പതിവാണ്, വലിയ പാറ അളയിലും തേൻ ഉണ്ടാകും, അളയിലേക്കുംകയർ കെട്ടി ഇറങ്ങികൊണ്ടാണ് തേൻ എടുക്കുക. കയറിന്റെ അറ്റത്ത് ഭാര്യയുടെ ആങ്ങളമാർ [അളിയൻ മാർ] പിടിച്ചാലെ ഇവർ ഇറങ്ങുകയൊള്ളൂ…. കാരണം കയർ ഒരിക്കലും അളിയൻമാർ എന്ത് വന്നാലും വിടില്ല വിട്ടാൽ പെങ്ങൾ വിധവയാകില്ലെ, ഇതൊക്കെയാണ് ഇവരുടെ വിശ്വാസം.
ആദ്യത്തെ മൂപ്പൻ 120 വയസ്സിലാണ് മരിച്ചത്, ആദ്യമൂപ്പന്റെ ഭാര്യക്ക് 100 വയസ്സുള്ളപ്പോഴാണ് മരിച്ചത്, മേലേ കുന്നിൽ താമസിക്കുന്ന മൂപ്പനെ ആവശ്യം വല്ലതും ഉണ്ടെങ്കിൽ മാത്രമേ താഴെ കുന്നിലുള്ളവർ കാണാൻ പോവുകയൊളൂ ….. കൂടുതൽ കാടിനെയും കാടിന്റെ മക്കളെയും നേരിൽ കണ്ട് ഉടൻ ,നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതാണ്, കാട്ടിലേക്ക് അനുവാദം കൂടാതെ പോവാൻ പാടില്ല വന്യമൃഗങ്ങൾ ഉള്ളത് കൊണ്ടാണ് ഫോറസ്റ്റ് അനുവാദം കൂടാതെ പോവാൻ പാടില്ല എന്ന് പറയുന്നത്?
പുതിയ കാടും പുതിയ ആളുകളുമായി വീണ്ടും കാണാം..
സ്വന്തം സുലാജ്