ഡൽഹിയിലെ പ്രശസ്തമായ ഒരു ശിവക്ഷേത്ര ത്തെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.5300വർഷങ്ങൾക്കു മുമ്പ് നിർമ്മിതമായ ശിവന് സമർപ്പിച്ചിരിക്കുന്ന പുരാതന ഹൈന്ദവ ക്ഷേത്രമാണ് നീലി ഛത്രി ക്ഷേത്രം.
മഹാഭാരത കാലം മുതൽ സ്ഥാപിതമായ ഈ പുരാതന ശിവക്ഷേത്രം പ്രാചീൻ നീലി ഛത്രീ മന്ദിർ പാണ്ഡവ് കാലിൻ എന്നും നീലി ഛത്രി മന്ദിർ എന്നുമറിയപ്പെടുന്നു.
ന്യൂ ഡൽഹിയിലെ കാഷ്മീർ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പാണ്ഡവർ ഡൽഹിയിലെ പുനർ നിർമ്മിച്ച അഞ്ചു പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്.യമുനാ നദിയുടെ തീരത്തും റോഡരികിലുമാണ് ഈ ക്ഷേത്രം.
ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രുദ്രാഭിഷേകം ചെയ്താൽ ആഗ്രഹങ്ങൾ വളരെ വേഗം പൂർത്തീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം.
ഡൽഹിയിലെ യമുന നദിയിൽ വസിക്കുന്ന പുണ്യ സ്ഥലങ്ങളിൽ ഒന്നായ ഇവിടെ രണ്ട് നവരാത്രങ്ങളിലും യാഗം നടക്കുന്നു. സാവൻ മാസത്തിൽ (ശിവന്റെ മാസം ) രുദ്രാഭിഷേകം 24മണിക്കൂറിനുള്ളിൽ 150 തവണ നടത്തുന്നു.
അശ്വമേധ യജ്ഞ സമയത്ത് പാണ്ഡവരുടെ മൂത്ത സഹോദരനായ ധർമ്മരാജ് യുധിഷ്ഠിരൻ സ്ഥാപിച്ച താണ് എന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. കൂടാതെ പാണ്ഡവൻ യുഗ ക്ഷേത്രമെന്നാണ് ഈ ക്ഷേത്രത്തെ വിളിക്കുന്നത്.
നീല നിറത്തിലുള്ള ടൈലുകൾക്കൊണ്ട് അലങ്കരിച്ച താഴികക്കുടത്തിന്റെ നിറം കാരണം നീലി ഛത്രി എന്ന് വിളിക്കുന്നു.
ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ് ക്ഷേത്ര താഴികക്കുടത്തിനടിയിൽ ശിവനേയും ക്ഷേത്രത്തിന് മുകളിൽ മറ്റൊരു ദൈവത്തെയും ആരാധിക്കുന്നുവെന്നത്. ജലത്തിന്റെ ദൈവമായി ശിവനെ കണക്കാക്കുന്നതിനാൽ യമുന ശിവലിംഗത്തെ അഭിഷേകം ചെയ്യാൻ പതിവായി വരുന്നു. കൂടാതെ ഈ ക്ഷേത്രത്തിനടുത്താണ് പ്രപഞ്ച സംരക്ഷകനായ ബ്രഹ്മാവ് വേദങ്ങളെക്കുറിച്ച് അറിവ് നേടിയെന്നു പറയുന്ന നിഗം ബോധ് ഘട്ടും. ഇതിന്റെ ഉത്ഭവ സമയത്തുള്ള മുഴുവൻ ഘടനയും നിലവിലില്ല പക്ഷെ ‘ദേവാലയം,’എന്നതിന്റെ ഒപ്പ് കാന്തികമായി ഇപ്പോഴും കാണപ്പെടുന്നുണ്ട്.
തിങ്കളാഴ്ച ശിവന്റെ ദിവസമായി കണക്കാക്കുന്നത് കൊണ്ട്, ഈ ദിവസം ഭക്തർ ശിവനെ കാണാനെ ത്തിയിരുന്നു. ഇവിടെ സന്ദർശനത്തിന് അനുയോജ്യം മഹാ ശിവരാത്രി ഉത്സവമാണ്. പ്രധാന ശിവക്ഷേത്രത്തിനുള്ളിൽ മഹാ ദേവന്റെ അനുഗ്രഹം ലഭിക്കാൻ ബേൽ പത്രി, പാൽ, പഴം, പൂക്കൾ എന്നിവ സമർപ്പി
ക്കുന്നു.
ക്ഷേത്രത്തിന് മുഗൾ കാലഘട്ടവു മായി ബന്ധമുണ്ടായിരുന്നു. നൗബത്ത് ഖാന്റെ ശവകുടിരമാണ് നീലി ഛത്രീ. ശ്രീകോവിലിന്റെ ചുവരുകൾ നശിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ കവാടം നല്ല നിലയിലാണ്. ശവകുടിരത്തിന്റെ ഭിത്തിയുടെ കവാടത്തിൽ മണൽക്കല്ലിൽ പതിച്ച കറുത്ത മാർബിൾകൊണ്ടുള്ള ലിഖിതങ്ങൾ വാസ്തുവിദ്യയുടെയും കരകൗശലത്തിന്റെയും അവിശ്വസനീയ സൃഷ്ടിയെ സൂചിപ്പിക്കുന്നു.
ഗേറ്റ് വേകളുടെ പിൻഭാഗത്ത് മൂന്ന് വാതിലുകളുള്ള ഒരു കെട്ടിടവും ഇതിന്റെ പിൻഭാഗത്ത് ഏകദേശം ഭൂമിയിൽ നിന്നും 6 അടി ഉയരവും 79 അടി വ്യാസമുള്ള
ഒരു അഷ്ടഭുജ ടെറസുമുണ്ട്.വടക്ക് കിഴക്കും, വടക്ക് പടിഞ്ഞാറുമായി രണ്ട് കോണിപ്പടികളുണ്ട്, ഈ ടെറസിന്റെ മദ്ധ്യ ഭാഗത്തായിട്ട്. അതിൽ വടക്ക്
പടിഞ്ഞാറൻ ടെറസിന്റെ മദ്ധ്യ ഭാഗത്തായി കൊത്തു പണികളുടേയും കല്ലിന്റേയും രണ്ട് ശവ കുടീരങ്ങളുണ്ട്.
വർഷം മുഴുവനും തുറന്നിരിക്കുന്ന ഈ ക്ഷേത്രം എല്ലാ ജാതിയിലും മതത്തിലും പെട്ട സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
ഇവിടെ എത്തിച്ചേരാൻ അടുത്തുള്ള സ്റ്റേഷൻ ഡൽഹി റെയിൽവേ സ്റ്റേഷനും അടുത്തുള്ള മെട്രോ സ്റ്റേഷൻ ചാന്ദ്നി ചൗങ്ക് സ്റ്റേഷനുമാണ്.ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. വളരെ അപൂർവമായി മാത്രം പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു ക്ഷേത്രമാണിത്.
ജിഷ ദിലീപ് ഡൽഹി✍