പേരിലുള്ള കൗതുകം മുഖത്ത് പ്രതിഫലിച്ചതു കൊണ്ടോ, ഇവിടെ മാത്രമല്ല രാജസ്ഥാനിലും ഇതു പോലെയൊരു ക്ഷേത്രമുണ്ടെന്ന് ഗൈഡ്.അമ്മായിമ്മ – മരുമകൾ ക്ഷേത്രം , “അമ്മായിയമ്മ, വധു” അല്ലെങ്കിൽ അവളുടെ മരുമകളോടൊപ്പമുള്ള ഒരു അമ്മ” എന്നാണ്. സാസ് ബഹു ക്ഷേത്രമെന്നാൽ ” സഹസ്ത്രബാഹു ക്ഷേത്രം” എന്നുമാകാം. സസ്ബാഹു എന്നത് ആയിരം കൈകളുള്ളവൻ എന്നർത്ഥം വരുന്ന സസ്ബാഹു -ന്റെ പ്രാദേശിക പേര് ഇതുപോലെ ആയതായിരിക്കാം.
ഒരു ഭരണാധികാരി തന്റെ രാജ്ഞിക്ക് വേണ്ടി വലിയ ക്ഷേത്രം നിർമ്മിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ രാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ, ആരാധനയ്ക്കായി സ്വന്തമായി ഒരു ക്ഷേത്രം ആവശ്യപ്പെട്ടു. പുതിയ രാജാവ് ശിവക്ഷേതത്തിനടുത്തായി ചെറിയ ശിവക്ഷേത്രം പണിതു.
ഈ ക്ഷേത്രത്തിന് പ്രധാനമായും മൂന്നു വ്യത്യസ്ത ദിശകളിൽ നിന്ന് മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. നാലാമത്തെ ദിശയിൽ, നിലവിൽ അടച്ചിരിക്കുന്ന ഒരു മുറിയുണ്ട്. ക്ഷേത്രത്തിൽ ഗരുഡൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ , ഗംഗയെയും യമുനയെയും അവരുടെ പരിചാരകരോടൊപ്പമാണ് കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ മേൽത്തട്ട്, തൂണുകൾ , വാതിലുകൾ എന്നു വേണ്ട എല്ലായിടവും സങ്കീർണ്ണമായ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്നു .
11-ാം നൂറ്റാണ്ടിലെ ഈ ഇരട്ട ക്ഷേത്രം.
പക്ഷെ ഗ്വാളിയാറിലുള്ള മറ്റു ഹിന്ദു ജൈന ക്ഷേത്രങ്ങളെയും പോലെ ഇതിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. നിരവധി അധിനിവേശങ്ങളിലും യുദ്ധങ്ങളിലുമായി സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നു.
കുന്നിൻ മുകളിലായതു കൊണ്ട് താഴെയുള്ള നഗരത്തിന്റെ കാഴ്ചയും നൽകുന്നുണ്ട്. കച്ഛപഘട്ട രാജവംശത്തിലെ മഹിപാല രാജാവാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്.
രാവിലെ മുതൽ പലതരത്തിലുള്ള കാഴ്ചകളിലും ചരിത്രത്തിലും മുങ്ങിപ്പൊങ്ങിയ ദിവസമെന്നു പറയാം. അപ്പോഴാണ് ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഹാൻഡിക്രാഫ്റ്റ് കട കണ്ടത്. എന്നാൽ പിന്നെ….
കരകൗശല വസ്തുക്കൾ, തുകൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, പാവകൾ, …… ഏതൊരു ടൂറിസ്റ്റ് സ്ഥലത്ത് കാണുന്നവയാണ് അവയിൽ പലതും. കൊറോണക്കാലം കഴിഞ്ഞു ഉഷാറായി വരുന്നതു കൊണ്ടാകാം ഞങ്ങളെ കൊണ്ട് എന്തെങ്കിലും വാങ്ങിപ്പിക്കണം എന്ന് ശപഥം എടുത്തതു പോലെയുണ്ട് കടക്കാർ. കോട്ടണിലും സിൽക്കിലും നെയ്തെടുത്ത മഹേശ്വരി സാരികളും ചന്ദേരി സിൽക്ക് സാരികളുമാണ് മധ്യപ്രദേശിന്റെ സ്വന്തം. മഹേശ്വരി കേട്ടിട്ടില്ലെങ്കിലും ചന്ദേരി സിൽക്ക് കേട്ടിട്ടില്ലെ എന്ന് സംശയം. അവിടെയും കണ്ണുടക്കാത്തതു കൊണ്ട് uv protection നും eco friendly ആയിട്ടുമുള്ള ഷീറ്റുകൾ, പുതപ്പ്, ട്ടവ്വൽസ് ജുബ്ബ & കുർത്തികൾ അത്തരം ശേഖരങ്ങളുടെ വരവായി അടുത്തത്. ബാംബു കോട്ടണനാണത്. മുളയുടെ നാരുകൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്. ആന്റി ബാക്ടീരിയൽ, ശക്തമായ ഇൻസുലേറ്റിംഗ് ഉള്ളത് , അലർജി ഉണ്ടാവില്ല …… എന്തിന് പറയുന്നു ആ വാചകമടിയിൽ ഞങ്ങൾ വീണു. ഷീറ്റും കുർത്തിയുമായി അവിടെ നിന്നിറങ്ങുമ്പോൾ കടക്കാരന് വളരെ സന്തോഷം. ആദ്യമായിട്ടാണ് ഇത്തരം തുണിത്തരങ്ങളെ പറ്റി കേൾക്കുന്നത് എന്നാൽ ഒന്നു പരീക്ഷിച്ചു കളയാം എന്ന സന്തോഷത്തിൽ ഞങ്ങളും.
കണ്ടാൽ നമ്മുടെ ഖദർ തുണിത്തരം പോലെയുണ്ട്.
ചരിത്രവും കാഴ്ചകളും ഷോംപ്പിംഗും കൂടെ നടത്താൻ സാധിച്ച സന്തോഷത്തിൽ താമസ സ്ഥലത്തേക്ക്….
Thanks
റിറ്റ, ഡൽഹി.
Superb