17.1 C
New York
Wednesday, January 19, 2022
Home Travel Lucknow - Gomti Riverfront Park

Lucknow – Gomti Riverfront Park

ഗോമതിയുമായി വലിയ പരിചയമില്ല. അതുകൊണ്ട് തന്നെ ഗൂഗിൾ ശരണം. ഗംഗാനദിയുടെ ഉപനദിയാണ് ഗോമതി നദി. ഹിന്ദു പുരാണം അനുസരിച്ച് ഋക്ഷി വസിഷ്ഠന്റെ മകളാണ് ഈ നദി. ഏകദാശിയിൽ ഈ നദിയിൽ കുളിച്ചാൽ പാപങ്ങളെല്ലാം കഴുകി കളയാം എന്നാണ്. വടക്കേ ഇൻഡ്യയിലെ ഓരോ  നദികളുടെ പിന്നിലും ഇതു പോലുള്ള  കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഏകദേശം 12 കി.മീ. ഈ നഗരത്തിലൂടെ ഒഴുകുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന നദിയോട് ചേർന്ന് ആധുനികവും വൃത്തിയുള്ളതും സാങ്കേതികമായി രൂപകൽപ്പന ചെയ്തയൊരു പാർക്കുണ്ട്.  സൗമ്യമായ വർണ്ണാഭമായ ലൈറ്റിംഗ് കൊണ്ട് രാത്രി  ഈ സ്ഥലം കൂടുതൽ സുന്ദരിയായിരിക്കുന്നു.

ജോഗിംങിനും വൈകുന്നേര നടത്തത്തിനുമായി ധാരാളം ആൾക്കാരുണ്ടവിടെ. കൂട്ടത്തിൽ ഞങ്ങളെ പോലെ സ്ഥലം കാണാനായിട്ടു വന്നവരും . അതിനിടയിൽ ആ യുവമിഥുനങ്ങളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള ഏതോ ഗ്രാമത്തിൽ നിന്ന് വന്നതാണെന്ന് തോന്നുന്നു. ഇതുപോലുള്ള ഗ്രാമങ്ങളിൽ അവരൊക്കെ കല്യാണം കഴിക്കേണ്ട മിനിമം വയസ്സിനെ കുറിച്ച് ബോധവന്മാരാണോ എന്ന് സംശയമാണ്. എന്നാലും  മിഥുനം സിനിമയിലെ ഹണിമൂൺ ട്രിപ്പ് പോലെ എല്ലാ ബന്ധുജനങ്ങളും കൂടെയുണ്ട്. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. മുഖം വലത്തോട്ടേക്കാണെങ്കിൽ കണ്ണുകൾ മാത്രം ഇടത്തോട്ട് നോക്കിയാണ് പെൺകുട്ടികളുടെ ഫോട്ടോക്കുള്ള പോസ്സ് . ആണുങ്ങൾ പൊതുവെ സിനിമയിലെ ഗ്ലാമറുള്ള ഹീറോ ലുക്കിനാണ് ശ്രദ്ധ.  ഇത്തരം കാഴ്ചകൾ കണ്ടിരിക്കുന്നതും രസാവഹമാണ്.

 ബേൽ പൂരി, ഗോൾഗപ്പ , പോപ്പ്കോൺ …. അതുപോലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന തെരുവോര കച്ചവടക്കാരും ധാരാളം. എല്ലായിടത്തും വൃത്തിയാണ് നമ്മളെ അലട്ടുന്ന പ്രശ്നം. ഉള്ളതിൽ വൃത്തിയുള്ള ആളായിട്ട് തോന്നിയത്, ഗോൾഗപ്പ / പാനിപൂരി വിൽക്കുന്ന ആൾക്കാണ്.  ഗോൾഗപ്പ കഴിക്കാൻ ഇഷ്ടമാണെങ്കിലും അത് കഴിക്കുന്ന ആ സാഹസം ഓർത്ത് പലപ്പോഴും മടിക്കാറാണുള്ളത്. റവ കൊണ്ട് ഉണ്ടാക്കിയ ചെറിയ ബാൾ പോലത്തെ പൂരിയിൽ ഓട്ടയുണ്ടാക്കി അതിൽ പുഴുങ്ങിയ ഉരുളൻകിഴങ്ങ് കക്ഷണങ്ങളും മധുരവും പുളിയുമുള്ള സോസും കൂട്ടത്തിൽ എരിവുള്ള പൊതിന ചട്ണിയും ഒഴിച്ച് ആ കുഞ്ഞു പൂരി ഒറ്റയടിക്ക് വായയുടെ അകത്താക്കുക എന്നത് ചെറിയ ഒരു സാഹസം തന്നെയാണ്. പലപ്പോഴും ഞാൻ പരാജയപ്പെടാറാണുള്ളതാണ്. ഇവിടേയും അതു തന്നെ സംഭവിച്ചു. SORRY എന്ന വാക്ക് കണ്ടുപിടിച്ചയാളോട് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്ന് വേഗം മുങ്ങി എന്നു പറയാം.

താമസിക്കുന്ന ഹോട്ടലിലുള്ളവർ പറഞ്ഞ് സന്ദർശിച്ച സ്ഥലമായിരുന്നു അത്. സന്ധ്യകളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു സ്ഥലം. 

കൊറോണക്കാലത്തെ മുൻമ്പുള്ള  യാത്രയായതു കൊണ്ട്,

ഞായറാഴ്ചത്തെ  പള്ളിയിലെ കുർബ്ബാന ഞാൻ മുടക്കാറില്ല. ചെറുപ്പം മുതലെയുള്ള ശീലമാണിത്.   ഓരോ ശീലങ്ങൾ നമ്മൾ പിന്തുടരുന്നു എന്ന്  വേണമെങ്കിൽ പറയാം. പരിചയമില്ലാത്ത സ്ഥലമാണെങ്കിലും  ആ സ്ഥലത്തെപള്ളി ഞാൻ  കണ്ടു പിടിച്ചു പോകാറുണ്ട്. ഇവിടെ പള്ളിയിലെ അൾത്താരയിലോട്ട് നോക്കിയപ്പോൾ ആകെയൊരു വശപ്പിശക് . ഇനി എനിക്ക് മാത്രം തോന്നുന്നതോ ….? കൂടെയുള്ള ആളോട് ചോദിച്ചപ്പോഴും സംഗതി ശരി തന്നെ. ക്രൂശിതനായ യേശുവിന്റെ രൂപം ആകെ ചെറുതായതു പോലെ . സാധാരണ പള്ളികളിൽ 6 അടിയുടെ രൂപമാണുള്ളത്. ഇവിടെയാണെങ്കിൽ 5 അടിയുടെ രൂപവും. കുഞ്ഞുനാളിൽ മനസ്സിൽ കേറിയ ചില ബിംബങ്ങളുമായി ഒത്തുചേർന്ന് പോകാത്തതു കൊണ്ട് ഭക്തിയും കുറഞ്ഞോ എന്ന് സംശയം.

ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണോ എന്നറിയില്ല. പള്ളിയിൽ മാത്രമല്ല. ലക്നൗവിലെ വഴിയിൽ കണ്ട മറ്റു പല പ്രതിമകൾക്കും 5 അടിയാണുള്ളത്. അതിനെ പറ്റി ഞങ്ങളെ അവിടെയെല്ലാം കാണിക്കാനായിട്ട് കൊണ്ടു നടക്കുന്ന ഗൈഡിനോട് ചോദിച്ചപ്പോൾ ഉത്തരമൊന്നും കിട്ടിയില്ല. അവരൊക്കെ   അത്തരം 5 അടി പ്രതിമകളുമായി പരിചയമായി കഴിഞ്ഞിരിക്കുന്നു.   ലഖ്‌നൗ നഗരത്തിന്റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന ജയിലിനെ മാറ്റി അവിടെ  മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയ മായാവതിയുടെ സർക്കാരിന്റെ ഗുണഗണങ്ങളെ കുറിച്ച് പറയാനായിരുന്നു ഗൈഡിന് താൽപ്പര്യം.എനിക്കാണെങ്കിൽ  പ്രതിമകളുടെ  ആ വലിപ്പക്കുറവ് ആകെയൊരു അഭംഗിയാണ് തോന്നിയത് കൊച്ചു കുട്ടികളോട് ഭക്ഷണം കഴിച്ചില്ലെങ്കിൽ  ശരിക്ക് വലുതാവില്ല എന്ന് പറഞ്ഞ് പേടിപ്പിക്കുന്നതാണ്  ഓർമ്മ വന്നത്.എന്തായാലും ഇത്തരം പ്രതിമകൾക്ക്   ഇത്രയും പ്രാധാന്യം എന്റെ ജീവിതത്തിലുണ്ടായിരുന്നോ , എന്ന് എന്നോടു തന്നെ ചോദിച്ച സമയമായിരുന്നത്. കാഴ്ചകളിലെ ഓരോ വൈരുദ്ധ്യങ്ങളേ!

 അല്ലെങ്കിലും ഓരോ യാത്രകളും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളും ഓർമ്മകളുമാണല്ലോ !

ലഖ്നൗ യിലെ യാത്രാവിശേഷങ്ങൾ തീരുന്നില്ല….

തുടരും..

Thanks

റിറ്റ

ഡൽഹി.

COMMENTS

3 COMMENTS

  1. ഓരോ യാത്രാ കുറിപ്പും വായനക്കാർക് ഒരോ അനുഭവവും അറിവും ആണ്. തുടർന്നുള്ള വിശേശങ്ങൾക്കയി waiting….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: