17.1 C
New York
Monday, May 29, 2023
Home Travel ലണ്ടൻ വിശേഷങ്ങൾ 10 (യാത്രാവിവരണം) ✍ലിജുഗോപാൽ ആഴ്‌വാഞ്ചേരി .

ലണ്ടൻ വിശേഷങ്ങൾ 10 (യാത്രാവിവരണം) ✍ലിജുഗോപാൽ ആഴ്‌വാഞ്ചേരി .

ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍ 

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ( June 19 ) നമ്മളൊരു ചെറിയ യാത്ര പോയി..
അതിമനോഹരമായ കാഴ്ച്ചകളുടെ പറുദീസയായ Durdle door holiday park ലേക്ക്.
കണ്ണിന് കുളിർമയേകുന്ന ഒരു ബീച്ചാണ് Durdle door ബീച്ച്… നമ്മുക്ക് മുന്നിൽ മനോഹരമായ ഒരു ഫ്രെയിം പ്രകൃതി കൊണ്ടു വെച്ചു തന്ന പോലെ…

ഇംഗ്ലണ്ടിലെ ഡോർസെറ്റിൽ ലൂൽവർത്ത്സിനടുത്തുള്ള ജുറാസ്സിക് കോസ്റ്റിലെ പ്രകൃതിദത്തമായ ചുണ്ണാമ്പു കല്ലുകൊണ്ടുള്ള ആർച്ചാണ് ഡർഡൽ ഡോർ .ഡോർസെറ്റിൽ ലുൽവർത്ത് എസ്റ്റേറ്റിന്റെ പേരിൽ വെൽഡ്‌സ് കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രദേശമാണിത്. ധാരാളം പൊതുജനങ്ങൾ ദിനേന ഇവിടെ എത്തുന്നു പഴയ ഇംഗ്ലീഷ് ‘തിർൽ’ എന്ന വാക്കിൽ നിന്നാണ് ഡർഡിൽ എന്ന പേര് ഉണ്ടായത്. ബോർ അല്ലെങ്കിൽ ഡ്രിൽ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്നാണ് വായിച്ചറിഞ്ഞത്.
ഒരു പാട് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.. ഏതൊക്കെയോ ഹിന്ദി പാട്ടുകളിലും ഇംഗ്ലീഷ് പടങ്ങളിലും ഈ ബീച്ച് കണ്ട ഓർമ്മയുണ്ട്..
ഇനി യാത്രയിലേക്ക് വരാം…
രാവിലെ ഏഴു മണിക്കാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. 8.35ന് ആണ് ട്രെയിൻ. ഏകദേശം 4 – 4.30 മണിക്കൂർ യാത്രയുണ്ട് Weymouth എന്ന സ്ഥലത്തേക്കുള്ള ട്രെയിൻ കയറി Wool എന്ന സ്ഥലത്താണ് ഇറങ്ങേണ്ടത്. ഡോർസെറ്റിലെ ഒരു കടൽത്തീര പട്ടണമാണ് വെയ്‌മൗത്ത്. ഇംഗ്ലീഷുകാർ വെയ്മൗത്ത് എന്നല്ല ഉച്ചരിക്കുക way-muhth (വെയ് – മഫ് )എന്നാണതിൻ്റെ ഉച്ചാരണം.. വായിക്കുന്നത് അങ്ങനെയാണെങ്കിൽ കൂടി ഇവരുടെ പല വാക്കുകളും അങ്ങനെയാണ് 😛 എഴുതുന്നത് ഒന്ന് വായിക്കുന്നത് മറ്റൊന്ന് ഉച്ചരിക്കുന്നത് വേറൊന്ന് 😛

Durdle door ഉച്ചാരണവും അങ്ങനെയല്ല ട്ടോ duh duhl daw (ഡേഡൽഡോ ) എന്നാണ്… ഇവരോട് സംസാരിക്കാൻ ഇംഗ്ലീഷ് കലക്കി കുടിച്ചു ഇങ്ങോട്ട് വണ്ടി കയറുന്നവരുടെ ശ്രദ്ധക്ക് … കലക്കുമ്പോൾ ഉച്ചാരണം മാത്രമല്ല way of pronunciation കൂടി ചേർത്ത് കലക്കാൻ മറക്കല്ലേ… 😀 ഇല്ലങ്കിൽ ഇവർ സംസാരിക്കുന്നത് വല്ല ചൈനീസുമാണോ എന്ന് നമ്മൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് 🙂

ഞങ്ങൾ 8 മണിയോടെ റെയിൽവേ സ്റ്റഷനിൽ എത്തി. സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി ചേർന്നു.
നാലര മണിക്കൂറോളം ആ യാത്ര ഞങ്ങൾ ആസ്വദിച്ചു.
ഇംഗ്ലണ്ടിലെത്തിയ ശേഷം ആദ്യമായാണ് ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്നത്.. ഇരുവശവും മനോഹരമായ പാടശേഖരങ്ങളടങ്ങിയ കുന്നിൻ ചെരുവിലൂടെ ട്രെയിൻ ഒഴുകി നീങ്ങുകയാണെന്ന് തോന്നി.
പശുക്കളും ആടുകളും മേഞ്ഞു നടക്കുന്ന പച്ചകുന്നുകൾ.. ഒരേ അച്ചിൽ വാർത്ത പോലുള്ള വീടുകൾ.. ഗ്രാമഭംഗിയുടെ മറ്റൊരു വേർഷൻ.
വൂൾ എത്തിയ ശേഷം അവിടെ നിന്ന് 15 മിനിറ്റ് ബസ് യാത്രയുണ്ട്. ലണ്ടനിൽ ബസിൽ കാർഡ് swipe ചെയ്താൽ 1.5 പൗണ്ടിന് ഒരു മണിക്കൂറിനുള്ളിൽ എത്ര ബസിൽ വേണമെങ്കിലും എത്ര കി.മി വേണമെങ്കിലും യാത്ര ചെയ്യാം… എന്നാൽ ഇവിടം ഒരു ഗ്രാമപ്രദേശം ആയതു കൊണ്ട് Card Swipe Option ഇല്ല.. മാത്രവുമല്ല നമ്മുടെ നാട്ടിലെ പോലെ കണ്ടക്ക്ട്ടറും കിളിയും ക്ലീനറുമൊന്നുമില്ല.. എല്ലാം ഡ്രൈവറേട്ടൻ തന്നെ.. 2015 ൽ ഞാൻ മലേഷ്യയിൽ ആയിരുന്നപ്പോഴും ഇങ്ങനെ ആയിരുന്നു.. ഡ്രൈവറേട്ടൻ ആൾ റൗണ്ടറാണ് !
നമ്മുടെ നാട്ടിലെ ജനസംഖ്യക്ക് ഡ്രൈവറേട്ടന് എന്തായാലും ഒറ്റക്ക് പറ്റില്ല. പിന്നെ ഇവിടങ്ങളിലെ ആ അച്ചടക്കം നാട്ടിൽ ഇല്ലതാനും.. ക്യൂ നിൽക്കാനൊന്നും ഇവരോട് ആരും പറയണ്ട.. കണ്ടറിഞ്ഞ് നിന്നോളും.. എങ്ങാനും തട്ടിയാലോ മുട്ടിയാലോ sorry പറയും.. നമ്മൾ മാറികൊടുത്താലോ അപ്പോ വരും Thank you… so Kind of you തുടങ്ങിയ അലങ്കാര പദങ്ങൾ
ആ എന്തായാലും 12 മണിയോടെ കുന്നിൻ ചെരുവിലുള്ള ബീച്ചിന് മുകളിലെത്തി.. കഴിഞ്ഞ ദിവസം വരെ 30- 31 ൽ നിന്നിരുന്ന കാലാവസ്ഥ പെട്ടന്ന് 12-15 ലേക്ക് താഴ്ന്നു, അകമ്പടിയായി ചെറു മഴയുമെത്തി.. തണുത്ത കാറ്റ് വേറെയും..!
ദേവ എൻ്റെ ദേഹത്ത് പറ്റി കൂടി.. 😛
കുത്തനെയുള്ള ഇറക്കം ഇറങ്ങിയാലാണ് നിറയെ ഉരുളൻ കല്ലുകളുള്ള മനോഹരമായ ചുണ്ണാമ്പു കല്ലിനാൽ പ്രകൃതി തീർത്ത കവാടമുള്ള ബീച്ചിൽ എത്തുക.. ഇറങ്ങി വരുമ്പോൾ കേറി പോകുന്നവരുടെ കിതപ്പ് കണ്ടപ്പോൾ തിരികെ കേറുന്നത് ഓർത്ത് കിളി പോയി 😀
എന്തായാലും ജീവിതത്തിൽ ഒരു പാട് ആസ്വദിച്ച കാഴ്ച്ചകളായിരുന്നു ആ മലയടിവാരം എനിക്ക് സമ്മാനിച്ചത്..
ബീച്ചിൽ ഇരുന്നപ്പോൾ ഏതോ ഹിന്ദി സിനിമയിൽ അക്ഷയ് കുമാറും നായികയും തകർത്തഭിനയിച്ച പാട്ടു രംഗം ഓർമ്മ വന്നു .
സുഹൃത്തുക്കൾ എല്ലാവരും കടലിൽ ഇറങ്ങി. കൂട്ടത്തിൽ ഞാനും ഭാര്യയും ഇറങ്ങി, കാലുകൾ ഐസ് ക്യൂബിൽ ഇട്ട പോലെ തണുപ്പ് ഇറങ്ങിയ സ്പീഡിൽ ഞങ്ങൾ തിരിച്ചു കയറി..
പക്ഷെ ഞങ്ങളുടെ കൂട്ടത്തിലെ കുറുമ്പികളും കുറുമ്പൻമാരും മണിക്കൂറുകണക്കിന് ആ തണുത്ത വെള്ളത്തിൽ ആർമാദിച്ചു.. ഈയവസരത്തിൽ ഞാനവരെ സ്മരിക്കുന്നു.. ഹൊ !
2 മണിയായാൽ പറയണേ ചേട്ടാ എന്ന് പറഞ്ഞ് വെള്ളം മൊത്തം കലക്കി മറിച്ചു രസിച്ച ശ്യാമിലിയെ പ്രത്യേകം സ്മരിക്കുന്നു 🙂 🙏🙏
ഇതിങ്ങനെ എഴുതുകയാണങ്കിൽ ഒരുപാട് നീണ്ടുപോകും എന്നുള്ളതുകൊണ്ട് നിർത്തുകയാണ്… ഇനിയും യാത്രകൾ ഉണ്ടാവട്ടെ ആസ്വദിക്കാൻ എനിക്കു കഴിയട്ടെ.. എഴുതാൻ പറ്റട്ടെ എന്നൊക്കെ സ്വയം ചിന്തിച്ചു കൊണ്ട് ഇത്ര സമയം വായിച്ച എൻ്റെ പ്രിയ വായനക്കാർക്ക് നന്ദി പറഞ്ഞു കൊണ്ട് നിർത്തട്ടെ..

സ്നേഹത്തോടെ,,,
ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍

(Special Thanks to Alexandar James . കുട്ടിയും ചട്ടിയുമായുള്ള എൻ്റെ യാത്രയിൽ കൂടെ നിന്ന് ഹെൽപ്പ് ചെയ്തതിന്.. പറയാതിരുന്നാൽ നന്ദികേടാവും.. ഈ ഫോട്ടോ എടുത്തു തന്നതിന്,, എൻ്റെ ഭാണ്ഡവും ദേവ യുടെ സ്ക്കൂട്ടറും എല്ലാം പിടിച്ച് കൂടെ നിന്നതിന്..)

 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: