ഇന്നലെ ( ജൂൺ 17) വൈകീട്ട് തൊട്ടടുത്തുള്ള Elephant and Castle സ്റ്റോപ്പിൽ വെച്ച് പ്രിയതമ എടുത്ത ഒരു സംപൂർണ്ണ കാൻഡിഡ് ചിത്രം… 🙂
ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് സൗത്ത്‌വാർക്കിലെ ഒരു പ്രധാന റോഡ് ജംഗ്ഷന് ചുറ്റുമുള്ള പ്രദേശമാണ് എലിഫന്റ് ആൻഡ് കാസിൽ. ഇതേ പേരിലുള്ള ലണ്ടൻ ഭൂഗർഭ സ്റ്റേഷന്റെ സാമീപ്യം കാരണം വാൾവർത്തിന്റെയും ന്യൂവിംഗ്ടണിന്റെയും ഭൂരിഭാഗവും ഈ പേരിലാണ് അറിയപ്പെടുന്നത്…
അതായത് ഞങ്ങൾ താമസിക്കുന്നതിന് തൊട്ടടുത്തുള്ള പട്ടണമാണ് എലിഫൻ്റ് ആൻഡ് കാസിൽ.
ഇവിടെ മനോഹരമായ ഒരു പാർക്കുണ്ട്.. ആനയുടെ വിവിധ വലിപ്പത്തിലുള്ള പ്രതിമകളാണ് ഇവിടത്തെ മുഖ്യ ആകർഷണം…
ഈ ചിത്രം എടുക്കുമ്പോൾ ഏകദേശം വൈകീട്ട് 7 മണിയാണ് സമയം.. ഇപ്പോൾ UK യിലെ കാലാവസ്ഥ വളരെ രസകരമാണ്.. നമ്മുടെ സൂര്യൻ ചേട്ടന് ഭയങ്കര പണിയാണ് പാവം രാവിലെ നാല് മണിയോടെ ഉദിക്കുന്ന ടിയാൻ അസ്തമിക്കുമ്പോഴേക്കും രാത്രി 10 മണിയാകും…
പത്തു മണി വരെ സൂര്യപ്രകാശം ഉണ്ടാകും എന്ന് ചുരുക്കം…ഇന്നലെ ഞാനും മോനും രാത്രി വെറുതെ നടക്കാനിറങ്ങി… വാച്ചിൽ 9.30 ആയിട്ടുണ്ട് പക്ഷെ ഒരു നാല് – നാലര മണിയുടെ പകൽ ആയിരുന്നു ഫീൽ ചെയ്തിരുന്നത്.. ഏകദേശം നവംബർ അവസാനം വരെ ഇതാണ് അവസ്ഥ… ഡിസംബർ തൊട്ട് കളി മാറും… സൂര്യൻ ചേട്ടൻ രാവിലെ പത്ത് മണിക്കേ ഉണരൂ.. വൈകീട്ട് ആറ്.. ആറര യോടെ ഷിഫ്റ്റ് മതിയാക്കി പോവേം ചെയ്യും… നല്ല തണുപ്പും ആയിരിക്കും.. ഇപ്പോ താരതമ്യന ചൂടാണ് 24- 27 ആണ് വെതർ… ഇന്നലെ 31 ൽ എത്തിനമുക്ക് ഇതൊക്കെ എന്ത് ലെ പ്രത്യകിച്ച് പാലക്കാട്ടുകാരനായ എനിക്കിതൊരു ചൂടാണോ… :
പക്ഷെ മ്മടെ സായിപ്പ് മാമൻ മാർ ചൂടേറ്റ് തളരുന്നു പാവങ്ങൾ… എന്നാലും പരിഭവങ്ങളില്ലാതെ അവർ ഇറങ്ങി നടക്കുന്നു. ( വസ്ത്രങ്ങൾ ഉരിഞ്ഞ് ) . വെള്ളി വൈകീട്ട് തുടങ്ങുന്ന അവധി ആഘോഷം ഞായർ അർദ്ധരാത്രി വരെ നീളും… പോരാഞ്ഞിട്ട് ഇനി വെള്ളി – ശനി – ഞായർ കൂടി ലീവാക്കി ആഴ്ച്ചയിൽ നാല് പ്രവർത്തി ദിവസമാക്കി കുറക്കണ്ടമെന്ന ഹിതപരിശോധനക്ക് കാത്തിരിക്കുകയാണ് അവർ !
ഇവിടുത്തെ ഒരു പ്രത്യേകത ഇതാണ് നിയമങ്ങൾ ഇവർക്കു തന്നെ മാറ്റം വരുത്താം… എന്താ ലെ കൂടുതൽ ഇതൊക്കെ പഠിച്ച് മനസിലാക്കി കൂടുതൽ വ്യക്തതയോടെ മറ്റൊരവസരത്തിൽ എഴുതാം…
സ്നേഹത്തോടെ..
ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍