ലണ്ടൻ പാർലമെൻ്റ് സമുച്ചയത്തിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമക്കരികിൽ ഇത്തരി നേരം…
ലോകനേതാക്കൻമാരുടെ പ്രതിമകൾക്കിടെയിൽ നമ്മുടെ അർദ്ധനഗ്നനായ ഫക്കീറിനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയായിരുന്നു മനസിൽ…!
😊😊😊
വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരം..
വളരെ ശാന്തമായി റോന്തുചുറ്റുന്ന പട്ടാളക്കാർ…
പാർലമെൻ്റ് പരിസരം ആണന്ന് തോന്നിക്കാത്ത രീതിയിൽ ,സഞ്ചാരികളെ ബാധിക്കാത്ത രീതിയിലുള്ള സുരക്ഷാ രീതികൾ..
നമ്മൾ ഇവിടെ ലണ്ടനിൽ എത്തിയാൽ ഒരു BRP കാർഡ് കൈപറ്റേണ്ടതുണ്ട് ,
( Biometric residence permit or UK Residence Card ) അതു രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ കണ്ണിൻ്റെയും, ഫിംഗറിൻ്റെയും Biometricഎടുക്കാറുണ്ട്.. അതുപയോഗിച്ച് നാം അറിയാതെ അവർ നമ്മെ നിരീക്ഷിക്കുന്നു… അല്ലാതെ തോക്കു ചൂണ്ടി യുള്ള സംശയത്തോടെ നോക്കിയുള്ള, ബോംബ് സ്ക്വാഡിൻ്റെ ചെക്കിംഗ് ഒന്നും ഇവിടെ ഇല്ല..!
ഇടക്ക് ഒരു ഉദ്യോഗസ്ഥൻ നിറപുഞ്ചിരിയോടെ എന്നോട് ചോദിച്ചു
“താങ്കളുടെ നേതാവിൻ്റെ അനുഗ്രഹം വാങ്ങാൻ വന്നതാണോ ? ”
ഞാൻ ഒന്നുകൂടി ഗാന്ധിജി യുടെ കാലിനോട് ചേർന്നിരുന്നു..
തീർച്ചയായും.. ഇവിടെ ഇരിക്കുമ്പോൾ ശരിക്കും ഞാൻ അനുഗ്രഹീതനാവുന്നു… !
ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍