ഇന്നലെ നല്ലൊരു ദിവസമായിരുന്നു..
ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന സൗമ്യ ചേച്ചിയുടെ മോൾ ശ്രീക്കുട്ടിയുടെ പിറന്നാൾ ..
വീട്ടിൽ നിന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട് സ്റ്റാൻമോറിലേക്ക്…
അവിടെ എത്തിയപ്പോൾ നമ്മുടെ കേരളത്തിലെത്തിയ പോലെ.. ഓടിട്ട വീടുകൾ… പച്ചപ്പ്.
ശ്രീകുട്ടിക്കൊരു കിടിലൻ പിറന്നാളാശംസകളും പറഞ്ഞ്, കേക്കുമുറിച്ച്, സൗമ്യ ചേച്ചിയുടെ ബിരിയാണിയും കഴിച്ച് എല്ലാവരും തൊട്ടടുത്തുള്ള Deer Park ലേക്ക്..
കാട്ടിനുള്ളിലൂടെ നടക്കുന്ന പ്രതീതി ആയിരുന്നു.. നല്ല തണുത്ത കാലാവസ്ഥ..
മാനുകൾക്ക് കഴിക്കൻ കൊടുക്കാൻ കാരറ്റും മറ്റും സൗമ്യ ചേച്ചിയും ബിനോയി ചേട്ടനും കരുതിയിരുന്നു…
കാരറ്റു കൊടുത്തപ്പോൾ യാതൊരു തിരക്കുമാകാതെ വരിവരിയായി നിന്ന് നല്ല മിടുക്കൻ കുട്ടികളായി വാങ്ങി കഴിച്ച് മാതൃകയായ
മാനുകളും ഹാപ്പി ഞങ്ങളും ഹാപ്പി…! ❤️😍
ഗ്രൂപ്പ് സെൽഫി എടുക്കാൻ ബുദ്ധിമുട്ടുന്ന ഞങ്ങളെ കണ്ടപ്പോ ഒരു സായിപ്പു ചേട്ടൻ ഫോട്ടോ എടുത്തു തന്ന് മാതൃകയായി.. 🦌☺️
ലിജു ഗോപാൽ ആഴ്‌വാഞ്ചേരി