എൻ്റെ പുസ്തകമായ ലാലി പറഞ്ഞ കഥകൾ ഇനി ലണ്ടനിലും കഥ പറയും !
ഇന്നലെ ലൂഷാമിൽ പോയി..
മലയാളി കടകൾ ഉള്ള സ്ഥലമാണ്.. കുറച്ച് പച്ചക്കറി സാധനങ്ങളും കറിവേപ്പില , വിഷുക്കണി സാധനങ്ങൾ തുടങ്ങിയവ വാങ്ങാനും കൂടി പോയതാണ്… അപ്പോൾ Nearest Attractions ഏതൊക്കെയെന്ന്
wife ഫോണിൽ ചുമ്മാ Search ചെയ്തു നോക്കിയതാണ് .. അപ്പോൾ Lewisham Micro Library എന്നു കണ്ടു..
ഒരു കൗതുകത്തിന് പോയി നോക്കിയതാണ്.. റോഡരികിൽ തന്നെ അത്യാവശ്യം ചെറിയ ക്യു ഉണ്ടായിരുന്നു..
ടെലിഫോൺ ബൂത്തിൽ സെറ്റ് ചെയ്തിരിക്കുന്ന കൊച്ചു ലൈബ്രറി ആണ്.
പുസ്തകം എടുത്തവർ അവരുടെ അഭിപ്രായങ്ങൾ എഴുതി ഒട്ടിച്ചു വെച്ചിട്ടുമുണ്ട്..
ഇളം വെയിൽ നിറഞ്ഞ കാലാവസ്ഥ ആയതു കൊണ്ട് തണുപ്പിൻ്റെ അസ്കിത കുറവായിരുന്നു.. അതു കൊണ്ട് ദേവൂട്ടനും നല്ല മൂഡിൽ ആയിരുന്നു..
ലാലി പറഞ്ഞ കഥകൾ ഒരുപാട് സന്തോഷത്തോടെ അഭിമാനത്തോടെ അവിടെ ചേർത്തുവെച്ച്, തിരികെ പോരുമ്പോൾ ചെറിയൊരു നഷ്ടബോധം ഫീൽ ചെയ്തു..
ഇംഗ്ലീഷുകാർക്കിടയിൽ എൻ്റെ ലാലിയും രാധേയൻ്റെ മകനും, സീതാലക്ഷ്മിയും, അമ്മാളുവുമൊക്കെ ശ്വാസം മുട്ടിയിരിക്കുന്നുണ്ടാവും…
ഏണസ്റ്റ് ഹെമിംഗ് വെ യുടെ ദ ഓൾഡ് മാൻ & സി. ഇ .ബി വൈറ്റിൻ്റെ Charlotte’s Web തുടങ്ങിയ പുസ്തകങ്ങൾക്കിടെയിൽ കിടന്ന് വീർപ്പുമുട്ടുമ്പോൾ എൻ്റെ കഥാപാത്രങ്ങൾ എന്നെ തേടുന്നുണ്ടാവും..
ഈ തോന്നലുകൾക്കിടെയിൽ ലൂഷാമിലെ സത്യം സൂപ്പർ മാർക്കറ്റിൽ പോയി തിരിച്ച് ആ വഴി വരുന്ന വഴി ബസിൻ്റെ സൈഡ് സീറ്റിലൂടെ ഏന്തി വലിഞ്ഞ് ഞാനാ ലൈബ്രറിയിലേക്ക് നോക്കി.. ഹെമിംഗ് വെയുടെ കടൽ കിഴവൻ അയാളുടെ പുകക്കുഴൽ മാറ്റി വെച്ച് എൻ്റെ ഷബീബിൽ * നിന്നും പൊതിയഴിച്ച് വാങ്ങിയ ലാലിയെ ആഞ്ഞാഞ്ഞ് വലിക്കുന്നു..
ലാലി അവിടെയും കഥ പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന ആശ്വാസത്തോടെ ഞാൻ യാത്ര തുടർന്നു.. നേരെ പോയത് ലൂഷാമിൽ തന്നെയുള്ള ഇന്ത്യൻ റെസ്റ്റോറൻ്റ് ആയ മദ്രാസ് റെസ്റ്റോറൻ്റിലേക്കായിരുന്നു..
ഇന്നലെ പോയ അതേ ഹോട്ടൽ..
നല്ല വിശപ്പ് ആയതു കൊണ്ട് ബിരിയാണി തട്ടികൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നാട്ടുകാരൻ Anandhu R Pillai വിനെയും Reshma S Nair യെയും കാണുന്നത്.. കുറച്ച് നേരം വിശേഷങ്ങൾ പങ്കുവെച്ച് തിരികെ വീട്ടിലേക്ക്…
Lijugopal Azhvanchery -LG
Nb : എൻ്റെ പുതിയ സുഹൃത്തുക്കൾക്ക് :- ലാലി പറഞ്ഞ കഥകൾ എൻ്റെ കഥാസമാഹാരമാണ്, * ഷബീബ് അതിലെ നായക കഥാപാത്രമാണ്.
ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍