17.1 C
New York
Saturday, September 30, 2023
Home Travel കുട്ടനാടിന്റെ ഹൃദയതാളം (23) ✍അശ്വതി മനോജ്‌

കുട്ടനാടിന്റെ ഹൃദയതാളം (23) ✍അശ്വതി മനോജ്‌

അശ്വതി മനോജ്‌✍

കുട്ടനാടിന്റെ ബാഹ്യസൗന്ദര്യത്തിൽ മയങ്ങിയവരൊന്നും അവളുടെ ഉള്ളെരിയുന്നത് അറിഞ്ഞില്ല. ഒരു പക്ഷേ അറിഞ്ഞില്ലെന്നു നടിച്ചതുമാവാം.ഓരോകുടുംബങ്ങളും അവിടുന്ന് പാലയനം ചെയ്യുമ്പോൾ, തന്നെ ആശ്രയിച്ച് കഴിഞ്ഞവർ ഉപേക്ഷിച്ചുപോകുന്ന കാഴ്ച ഹൃദയം തകർന്നല്ലാതെ അവൾക്ക് കാണാൻ കഴിയുമായിരുന്നില്ല.. കുട്ടനാട് കേഴുകയാണ് ഒരു പുനർജ്ജന്മത്തിനായ്!!”

മനുഷ്യധ്വാനത്തിന്റെ മകുടോദാഹരണമായ ഈ ഗ്രാമം ഇന്ന് ജലക്കെടുതികളാൽ ദുരിതപർവ്വത്തിലാണ്. ഭൂപ്രഭുക്കന്മാർ കൈവശം വെച്ചിരുന്ന എക്കറോളം വരുന്ന കൃഷിഭൂമികൾ കേരളത്തിന്റെ ഭക്ഷ്യപ്പുരകൾ ആയിരുന്നു. കായൽക്കയ്യേറ്റങ്ങളും അടിമത്തവും ചൂഷണങ്ങളും ക്കൂടി വന്നപ്പോൾ, കേരളത്തിൽ അരങ്ങേറിയ പലവിധ പ്രക്ഷോഭങ്ങളുടേയുമൊക്കെ ഫലമായി പ്രഭുക്കൻമാർ നിഷ്പ്രഭരായി. പ്രശസ്തങ്ങളായ “റാണി, ചിത്തിര മാർത്താണ്ഡം” ക്കായലുകൾ സർക്കാർ അധീനതയിലായി. പിന്നീട് ഇത് കർഷകർക്കും തൊഴിലാളികൾക്കുമായി കൈമാറ്റം ചെയ്തു.
കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനി പ്രയോഗങ്ങൾ ജലത്തെ മലീമസമാക്കി.. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് അതിടയാക്കി .
വയലുകൾ സംരക്ഷിച്ചിരുന്ന ബണ്ടുകൾ പ്രളയത്തിൽ തകരുന്നത് ആയിരക്കണക്കിന് ഹെക്ടർ കൃഷികൾ വെള്ളത്തിനടിയിലായി. വർഷവർഷങ്ങളിൽ ഉണ്ടാകുന്ന ഈ വെള്ളപൊക്കത്തിന്റെ ദുരിതങ്ങളിൽ നിന്നും കുട്ടനാടിനെ രക്ഷപ്പെടുത്താൻ സർക്കാർ എടുത്ത പ്രതിവിധിയാണ് വിഖ്യാതമായ” കുട്ടനാടൻ പാക്കേജ്”
ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായ “എം എസ് സ്വാമിനാഥൻ” നേതൃത്വം നൽകുന്ന റിസേർച് ഫൌണ്ടേഷൻ ആണ് പാക്കേജിന്റെ സൃഷ്ടികർത്താക്കൾ

കേരളത്തിന്റെ സമഗ്രപുരോഗതിയും കുട്ടനാടിന്റെ അത്യുല്പാദനമികവുമാണ് ഈ പാക്കേജിലൂടെ ലക്ഷ്യം വെച്ചത്.
” 2008 ജൂലൈ 4ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഈ പദ്ധതിക്കു 1840കോടി രൂപ അടങ്കൽ ഉണ്ട്.  ഇനിയും സഫലമാകാത്ത കുട്ടനാടിന്റെ ഉയർച്ച സ്വപ്നം കാണുകയാണ് ഈ പദ്ധതിയിലൂടെ കുട്ടനാടൻ ജനത. അന്നം തരുന്ന ഭൂമിയുടെ കടയ്ക്കൽ കത്തിവെക്കുന്ന രാഷ്ട്രീയ സാമൂഹികനേതാക്കൾ ഒന്നോർത്താൽ നന്നായിരിക്കും. പിൻതലമുറക്കാർ അവരുടെ രക്തവും വിയർപ്പും ജീവനും നൽകി പടുത്തുയർത്തിയതാണ് ഈ കുട്ടനാട്. അതിനെ കെട്ടനാടാക്കി മാറ്റരുത്..
ഏത് പ്രതിസന്ധികൾക്കിടയിലും കുട്ടനാടിനെ പിടിച്ചുനിർത്തിയ ചില ഘടകങ്ങൾ ഉണ്ട്.. അവയിലൊന്നാണ് ജലമേളകളും ജലരാജാക്കന്മാരും. ഈ ജലയാനങ്ങൾ വെറും കായികമത്സരങ്ങൾക്കായിമാത്രമല്ല. ഇവയിൽ നിന്ന് കിട്ടുന്ന വരുമാനങ്ങൾ നാടിന് ഉപയോഗപ്രദമായ രീതിയിൽ ചിലവഴിക്കുന്നുമുണ്ട്.

“കരുവാറ്റയിലും കൊടുപ്പുന്നയെന്ന’ സ്ഥലത്തും സ്കൂൾ ഉണ്ടാകാനുള്ള കാരണം ചുണ്ടൻവള്ളങ്ങളാണ്. കരുവാറ്റക്കരക്കാർക്ക് പണ്ടുകാലത്ത് ഒരു ചുണ്ടൻ വള്ളമുണ്ടായിരുന്നു.പയ്യമ്പള്ളിയെന്ന ഇല്ലത്തുകാരുടേതായിരുന്നു ഈ വള്ളം. ഇതു കൈനകരിക്കരക്കാർക്ക് വിറ്റു. ഈ വള്ളമാണ്” “നെപ്പോളിയ'”നെന്ന പേരിൽ കളിച്ചുകൊണ്ടിരുന്നത്.. ഈ വള്ളം വിറ്റുകിട്ടിയ പൈസകൊണ്ട് സ്ഥലംവാങ്ങി കരുവാറ്റക്കാർ സ്കൂൾ പണിതു. ഇതാണ് “കുമാരപുരം എൽ പി എസ് സ്കൂൾ”. ഇതു പിന്നീട് സർക്കാർ ഏറ്റെടുത്തു. പണ്ടുകാലത്തു പ്രശസ്തി നേടിയ “ജിയർഗോസ് “എന്ന ചുണ്ടൻ വള്ളം വിറ്റു കിട്ടിയ പണംകൊണ്ടാണ് കൊടുപ്പുന്നക്കരക്കാർ കൊടുപ്പുന്ന ഗ്രാമത്തിൽ യു പി സ്കൂൾ പണിതത്. ഇതും പിന്നീട് സർക്കാർ ഏറ്റെടുത്തു.
പുളിങ്കുന്നിലുള്ള പുന്നക്കുന്നത്ശ്ശേരിക്കാരുടേതായിരുന്നു “ജിയർഗോസ് “എന്ന വള്ളം.സാഹിത്യനിരൂപകശ്രെഷ്ഠനായ “ഐ സി ചാക്കൊ””യുടേതായിരുന്നു വള്ളം “”ജിയർഗോസ് “”എന്ന ലത്തീൻ വാക്കിന്റെ അർത്ഥം “”കർഷകൻ”” എന്നാണ് .
പണ്ടുകാലത്തെ യുദ്ധതന്ത്രങ്ങളുടെ പിറവിയാണ് ഈ ജലയാനങ്ങൾ. കായലെന്ന യുദ്ധക്കളത്തിൽ പോരാടുവാൻ നിർമ്മിച്ച ഈ വാഹിനികൾ രാജ്യസ്നേഹത്തിന്റെ പ്രതീകമാണ്.യുദ്ധത്തിന് വേണ്ടി നിർമ്മിച്ച ഈ ചുണ്ടൻവള്ളങ്ങൾ പിന്നീട് കുട്ടനാടൻ സാമൂഹികജീവിതത്തിന്റെ അടയാളമായി മാറി.

കായികോല്ലാസത്തിനായി കളിച്ചിരുന്ന ഈ ചുണ്ടൻവള്ളംകളി പിന്നീട് മത്സരവള്ളംകളിയായി മാറി. പോരാട്ടവീര്യം കൂടിയപ്പോൾ വള്ളംകളിയുടെ ശൈലിമാറി.

ചുണ്ടൻ വള്ളങ്ങൾ സ്വന്തമായിട്ടില്ലാത്തത് അഭിമാനക്കേടായിക്കരുതി ഒട്ടുമിക്കകരക്കാരും ലക്ഷങ്ങളും കോടികളും ചിലവഴിച്ച് സ്വന്തമായി ചുണ്ടൻ നിർമ്മിക്കുന്നു. കൂടെ ശക്തമായ തുഴച്ചിൽ ടീമുകളെ ഉണ്ടാക്കിയെടുക്കുന്നു.
അപ്പർകുട്ടനാട്ടിലെ ഒരു ഗ്രാമം ആണ് പായിപ്പാട്. (ഹരിപ്പാട് പായിപ്പാട് ).

“”പായിപ്പാട്ടാറ്റിലെ വള്ളംകളി
പമ്പാനദി തീരത്തെ ആർപ്പ് വിളി””

ഹരിപ്പാടുകാരനായ “”ശ്രീകുമാരൻ തമ്പി” സാർ എഴുതിയ ഈ ഗാനം മലയാളികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.””അച്ഛൻ കോവിലാറിനും പമ്പയാറിനും”” മദ്ധ്യേയുള്ള കൊച്ചു ഗ്രാമം. നൂറ്റാണ്ടുകളുടെ വള്ളംകളി പാരമ്പര്യമുള്ള “പായിപ്പാട്.”” കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം പഞ്ചായത്തിൽ ആണ് പായിപ്പാടെന്ന ഗ്രാമം.

സൂര്യോദയം അതിന്റെ പൂർണ്ണസൗന്ദര്യത്തോടെ കാണണമെങ്കിൽ പായിപ്പാട് പാലത്തിന്റെ മുകളിൽ നിന്ന് നോക്കണം. അരുണരഥം കുങ്കുമവർണ്ണത്തിൽ മഞ്ഞിൽ പൊതിഞ്ഞ് ഉയർന്നു വരുന്ന കാഴ്ച അതി സുന്ദരം..!!!!അകമ്പടിക്ക് നാലുദിക്കിൽ നിന്നുമുയർന്ന് കേൾക്കുന്ന വിവിധ ആരാധനാലയങ്ങയിലെ സുപ്രഭാത കീർത്തനങ്ങളും, ബാങ്കുവിളിയും പള്ളിമണികളുടെ മുഴക്കവും ഒരു ക്ലാസ്സിക്‌ സിനിമയുടെ മൂഡ് നമ്മളിലെത്തിക്കും.

അതുപോലെതന്നെ അസ്തമയവും. ചക്രവാളത്തിലേക്ക് സൂര്യൻ യാത്രയാകുന്ന സമയം. “സായംസന്ധ്യക്ക് വിഷാദഛായയാണ്…. പമ്പയുടെ ഓളങ്ങൾ ശാന്തമാകും. പ്രകൃതി നിശ്ചലമാകും അപ്പോൾ.. പുലരുമ്പോൾ വീണ്ടുംകാണാമെന്ന പ്രതീക്ഷനൽകികൊണ്ട് ചക്രവാളം ഇരുളുമ്പോൾ പമ്പക്ക് കൂട്ടായി നിലാവും താരകങ്ങളും സാന്ത്വനമാകും.

രാവിലെ ഇരതേടിപ്പോയ ഇരണ്ടപക്ഷികൾ തിരികെ കൂട്ടിലേക്കു പറന്നുപോകുന്ന ദൃശ്യം. അസ്തമനയസൂര്യന്റെ പശ്ചാത്തലവും. അസ്തമയത്തിനു വേറിട്ടൊരു ഭംഗി നൽകുന്നു. ബാല്യകാലത്തു പായിപ്പാട് പാലത്തിൽ കയറി നിനുള്ള ഞങ്ങളുടെ വീക്ഷണമാണിത്.

അച്ചൻകോവിലറിന്റെ അക്കരെ ഇക്കരെ രണ്ട് വള്ളപ്പുരകൾ ഉണ്ട് ഒന്ന് പായിപ്പാടും, അക്കരെ കാരിച്ചാലും.. രണ്ടും പടക്കളത്തിലെ പോരാളികൾ.
ഇത്രയേറെ മത്സരവീര്യം ഉള്ള രണ്ട് കരകൾ വേറെയെങ്ങും കാണില്ല. ജലമേളകളുടെ സമയം തമ്മിൽ കണ്ടാൽ ബന്ധവൈരികൾ ആകുമെങ്കിലും അതിനുമപ്പുറം എന്തുകാര്യത്തിലും ഒന്നിച്ചു നിൽക്കും ഈ രണ്ട്കരക്കാരും.
“പായിപ്പാട് “എന്ന സ്ഥലത്തിന് ആ പേര് വന്നതിൽ പഴമക്കാർ പറയുന്ന ഒരു കഥയുണ്ട് പകുതി പാടവും പകുതി കരയുമായതിനാൽ ആ അർത്ഥം വരുന്ന പതിപ്പാടം എന്നാ പേരായിരുന്നുവെന്നും ആ പേര് ലോപിച്ച് പായിപ്പാട് ആയി എന്നും പറയപ്പെടുന്നു.
“പായൽ നിറഞ്ഞ കായലിനു സമീപമുള്ള കരയായതിനാൽ ആ അർത്ഥം വരുന്ന “പയറ്റുപ്പാടം” എന്നപേരായിരുന്നുവെന്നും പിന്നീട് അത്‌ ലോപിച്ച് പായിപ്പാട് എന്നായതെന്നും പറയപ്പെടുന്നു.

ഇനിയുമുണ്ട് കഥ
“”വാ ഇപ്പാട് എന്ന മാടിവിളിക്കലിൽ നിന്നും പായിപ്പാട് പേരുണ്ടായതെന്നും. പായൽ അടിഞ്ഞുകൂടിയത് കൊണ്ടാണ് ഇങ്ങിനെ വിളിക്കുന്നതെന്നുമുള്ള ഒരുപാട് ഐതീഹ്യങ്ങൾ പറയപ്പെടുന്നു.. ഖാണ്ഡവ ദഹനസമയത്ത് പാണ്ടവർ ബകപുരം (പായിപ്പാടിന്റെ അടുത്ത കരയാണ് ബകപുരം ഇപ്പോഴത്തെ വീയപുരം )ത്തേക്ക് പോകാൻ ഭയപ്പെട്ടിരുന്നു. അങ്ങിനെ ഭയപ്പാടുള്ള പ്രദേശം ആയിരുന്നതിനാൽ “ഭയപ്പാട്” എന്നപേരിൽ അറിയപ്പെട്ടിരുന്നു അത്‌ ലോപിച്ച് “”പായിപ്പാട് “” ആയെന്നുമുള്ള രസകരമായ ഒരു ഐതീഹ്യം കൂടിയുണ്ട്.

പായിപ്പാടെന്ന ചരിത്രമുറങ്ങുന്ന ഈ മണ്ണിന്റെ പ്രശസ്തിക്കു കാരണമായ ഒരു ചുണ്ടൻ വള്ളമുണ്ടിവിടെ. “പായിപ്പാട് ചുണ്ടൻ “”അവന്റെ കഥകളുമായി അടുത്ത ആഴ്ചവരാം.
പുണ്യപമ്പയും പായിപ്പാടും, മയൂരസന്ദേശം പിറവികൊണ്ട ഹരിപ്പാടെന്ന ദേശവും നിങ്ങളുടെ നെഞ്ചിൽ ഒരു മയൂരംപോലെ പീലിനിവർത്തിയടുന്നുണ്ടെന്നു കരുതട്ടെ,
നിങ്ങൾ എന്റെ കുട്ടനാടിനെ വായിക്കാൻ തയ്യാറല്ലേ? എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്.
നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി

അശ്വതി മനോജ്‌✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: