17.1 C
New York
Wednesday, March 29, 2023
Home Travel കുട്ടനാടിന്റെ ഹൃദയതാളം (12) - അശ്വതി മനോജ്‌

കുട്ടനാടിന്റെ ഹൃദയതാളം (12) – അശ്വതി മനോജ്‌

അശ്വതി മനോജ്‌

കുട്ടനാടെന്ന ഗ്രാമകന്യകയെ ലോകം നെഞ്ചിലേറ്റിയത്, അവളുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ത്തന്നെ, സംസ്‍കാരികമായ പൈതൃകം കൊണ്ടുകൂടിയാണ്.

കുട്ടനാടൻ ജീവിതത്തിന് ഒരു ജന്മപ്രകൃതിയുണ്ട്, അതിന് ഒരു താളമുണ്ട്, കുട്ടനാടൻ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വഞ്ചിപ്പാട്ടിന്റെ താളം.
പിച്ചവെച്ചുനടന്ന്‌ അക്ഷരങ്ങൾ പെറുക്കിയെടുത്തു സംസാരിക്കുന്ന പിഞ്ചുകുട്ടികൾ പോലും മൂളുന്ന ഈരടികൾ,
“തിതിത്താരാ തിതിത്തെയ്യ് “…….

വഞ്ചിപ്പാട്ടുംപാടി ആടിതുഴഞ്ഞ് വരുന്ന സ്വർണനാഗങ്ങൾ, അവയുടെ നിർമാണചരിത്രത്തെക്കുറിച്ചാണല്ലോ, കഴിഞ്ഞലക്കം പറഞ്ഞത്.
ഓരോ ചുണ്ടൻവള്ളങ്ങൾക്കും അവയുടെ ജനനത്തിന് പിന്നിൽ ഒരു ചരിത്രമുണ്ട്, അതിന്വേണ്ടി പരിശ്രമിച്ചവരുടെ, കഠിനാധ്വാനത്തിന്റെ കഥകൾ ഉണ്ട്‌. ഓരോ ചുണ്ടൻവള്ളങ്ങളുടെ ഉത്പത്തിയെക്കുറിച്ചുള്ള കഥകളാവാമല്ലേ.
പാർത്ഥസാരഥി No:1
————————————-
പേരുപോലെത്തന്നെ മഹത്വവും അവനുണ്ട്. വലിയൊരു ചരിത്രവും.. കുരുക്ഷേത്രയുദ്ധത്തിലെ പാർഥന്റെരഥഠപോലെ, കായൽപുളിനങ്ങളാകുന്ന കുരുക്ഷേത്രത്തിൽ കുതിച്ചുപായാൻ, ചുണ്ടൻവള്ളങ്ങളുടെ നായകനാകാൻ സാക്ഷാൽ പാർത്ഥസാരഥിയെപോലെയൊരു ചുണ്ടൻ. നെടുമുടി തെക്കേക്കരക്കാർക്ക്
സ്വന്തമായി ഉണ്ടായിരുന്ന വള്ളമായിരുന്നു “തെക്കേമുറി “. ആദ്യവള്ളം കാലപ്പഴക്കത്തിൽ നശിച്ചുപോയപ്പോൾ 1810ൽ അവർ ചുണ്ടൻവള്ളം പണിയുവാനാഗ്രഹിച്ചു.

നെടുമുടിക്കാരനായ ഗോവിന്ദൻ ആചാരിക്ക് സ്വന്തം നാട്ടിലെ വള്ളം പണിയണമെന്ന ആഗ്രഹത്തിൽ മാലിപ്പുരയിൽ ചെന്നു. പക്ഷേ അവിടെ നിന്നും അപമാനിതനായി ഇറങ്ങേണ്ടി വന്ന ഗോവിന്ദൻ ആചാരി സ്വന്തമായി ചുണ്ടൻവള്ളം പണിയുവാൻ ആഗ്രഹിച്ചു. അതിനുള്ള സാമ്പത്തികശേക്ഷിയില്ലാത്ത അദ്ദേഹം തന്റെ വസ്തുവകകളൊക്കെ പണയപ്പെടുത്തി വള്ളംപണി ആരംഭിച്ചു,
ഗോവിന്ദൻ ആചാരിയുടെ പുരയിടത്തിൽ വെച്ചാണ് ചുണ്ടൻവള്ളത്തിന്റെ പണി തുടങ്ങിയത്,അതിനിടയിൽ മേടിച്ചുകൊണ്ടുവന്ന തടി മോഷണംപോയി, എങ്കിലും തളരാതെ തന്റെ തീരുമാനത്തിൽ നിന്നും പുറകോട്ടുമാറാതെ ഭാര്യയുടെ കെട്ടുതാലി വിറ്റ് തടിയെടുത്തു. ഗോവിന്ദനാചാരിയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ എല്ലാ പ്രതിബന്ധങ്ങളും വഴിമാറി. കരയിലെ പ്രമാണിമാരും അദ്ദേഹത്തിനെ സഹായിക്കാൻ മുൻപോട്ടു വന്നു.അങ്ങിനെഎല്ലാതടസ്സങ്ങളെയും തരണം ചെയ്ത് പാർത്ഥസാരഥിചുണ്ടൻ പണിതിറങ്ങി. ഈ ചുണ്ടൻ വള്ളത്തിന് ഒരുപാട് പ്രത്യേകതയുണ്ട്. അച്ചില്ലാതെ പണിത ചുണ്ടൻ വള്ളമാണിത്. ഒറ്റപ്പലകയിൽ തീർത്ത എരാവ് ഇവന്റെ പ്രത്യേകതയാണ്. ഏറ്റവും അമരപൊക്കം കൂടിയ വള്ളമാണിത്.
ഏത് ചുണ്ടൻ വള്ളപ്പുരയിൽ നിന്നാണോ ഗോവിന്ദനാചാരിക്ക് അപമാനിതായി ഇറങ്ങേണ്ടി വന്നത് ആ ചുണ്ടനെ വള്ളംകളിയിൽ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു, പാർത്ഥസാരഥിയുടെ അരങ്ങേറ്റം,. അവനെ തോൽപ്പിക്കാൻ അടുത്തകാലത്തൊന്നും തെക്കേമുറിക്ക് കഴിഞ്ഞിട്ടുമില്ല.
പാർത്ഥസാരഥിയെന്ന പേരിന്റെ കൂടെ No:1എന്ന പട്ടം ചാർത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലത്ത് മണ്രോത്തുരുത്തിൽ വൈസ്രോയ് ബഹുമാനാർത്ഥം നടന്ന വള്ളംകളിയിൽ മറ്റു ചുണ്ടന്മാരെതോൽപ്പിച്ച് ഒന്നാസ്ഥാനം കരസ്ഥമാക്കിയപ്പോൾ ബ്രിട്ടീഷ് വൈസ്റോയി ആനന്ദഭരിതനായി” നമ്പർ 1″എന്ന പട്ടം ചാർത്തിക്കൊടുത്തു.. പേരിന്റെകൂടെ നമ്പറുള്ള ഒറ്റവള്ളമേയുള്ളു, “പാർത്ഥസാരഥി No:1”.
ജലോത്സവങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ആലപ്പുഴ നെഹ്‌റുട്രോഫി 1952ൽ ആദ്യമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം പാർത്ഥസാരഥി മൽസരത്തിനുണ്ടായിരുന്നു എല്ലാവള്ളങ്ങൾക്ക് മുൻപിലുണ്ടായിരുന്നു എങ്കിലും കാറ്റിലുംകോളിലുംപ്പെട്ട് വള്ളം മുങ്ങിപ്പോയി.ആദ്യ നെഹ്‌റുട്രോഫി കിട്ടാത്ത നഷ്ടം,1955ൽ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി സ്വന്തമാക്കി.
കെജി രാഘവൻ നായർ ക്യാപ്റ്റനായ എൻ എസ് എസ് കരയോഗം നെടുമുടി ടീമായിരുന്നു അന്ന് തുഴഞ്ഞത് 1965ൽ നെഹ്‌റുട്രോഫിയെന്ന പേരുമാറ്റിയശേക്ഷം നടത്തിയവള്ളംകളിയിൽ മത്സരിച്ച് ആദ്യനെഹ്‌റുട്രോഫി ജേതാവുമായി.
ഈ കായൽകുരുക്ഷേത്രത്തിലെ ഈ പാർഥന്റെരഥത്തെക്കുറിച്ചുള്ള കഥകൾ അറിയേണ്ടേ.കുട്ടനാടിന്റെ ഹൃദയതാളം
🔹🔹🔹🔹🔹🔹🔹🔹🔹🔹
ഒരുകാലത്ത് നാടിന്റെസ്വപ്നവും, ജീവനും ജീവിതവുമായ ജലരാജാവ് “പാർഥസാരഥി No:1”

87 വർഷം പഴക്കമുള്ള കുട്ടനാട്ടിലെ ഏറ്റവും നീളംകുറഞ്ഞ വള്ളമാണ് പാർത്ഥസാരഥി No:1 അമ്പത്തിരണ്ടു കോൽ നീളവും അമ്പത്തിനാലംഗുലം വീതിയുമുള്ള ഈ ചുണ്ടൻവള്ളത്തിൽ എൺപത്തിമൂന്ന് തുഴക്കാർ, അഞ്ച് അമരക്കാർ,പത്ത്നിലക്കാർ ഉൾപ്പെടെ ആകെ തൊണ്ണൂറ്റിയെട്ടുപേരാണ് കയറുന്നത്.
1910കളിലാണ് നീറ്റിലിറങ്ങിയെന്ന് പറയപ്പെടുന്നു, കൃത്യമായ വർഷം അറിയില്ല.

മൂന്ന്തവണ നെഹ്‌റുട്രോഫിനേടിയ ഈ ജലരാജാവ് 2008 ൽ നെഹ്‌റുട്രോഫിയിൽ പ്രദർശനത്തിന് മാത്രം എത്തിയിരുന്നു.

തന്റെ തട്ടകത്തിൽ പകരക്കാരായിവന്ന ചുണക്കുട്ടന്മാരുടെ പ്രകടനത്തിൽ മനംകുളിർത്ത് പോയകാലത്തിന്റെ വീരചരിതകഥകളെ നെഞ്ചിലേറ്റി അവിടെനിന്നും പടിയിറങ്ങി.

സ്വന്തം വസ്തുവകകളൊക്കെ വിറ്റുപെറുക്കി വള്ളം നിർമ്മിച്ച ഗോവിന്ദനാചാരി സാമ്പത്തികമായി തകർന്നു. പിടിച്ചുനിൽക്കാൻ വേണ്ടി മനസില്ലാമനസ്സോടെ അവനെ വിൽക്കേണ്ടി വന്നു. “തോട്ടുവാത്തല എൻ എസ് എസ്സ് കരയോഗം അവനെ വിലക്കെടുത്തു. വീണ്ടും അവിടെനിന്നും പോകേണ്ടി വന്നു,
“തോട്ടക്കാട് രാജപ്പൻനായരെന്ന വ്യക്തി അവനെ വിലയ്ക്ക്വാങ്ങി
അദ്ദേഹത്തിന്റെ മരണശേഷം തീർത്തും അനാഥനായിപ്പോയ അവന് പിന്നീട് അവഗണനയുടെ മാറാപ്പ് ചുമക്കേണ്ടിവന്നു.

കാലം അവനിലേൽപ്പിച്ച അവശതകളുമായി ഗതകാലസ്മരണകളും പേറി
നെടുമുടിവള്ളപ്പുരയിൽ, വിശ്രമിക്കുകയാണ്. ഉടലുകൾ ദ്രവിച്ച് ഊർദ്ധശ്വാസംവലിച്ച് മരണം കാത്ത് കിടക്കുന്ന അവന്റെ മേൽ 6വർഷം മുൻപ് വള്ളപ്പുര തകർന്ന് വീണതോടെ പതനം പൂർത്തിയായി..

ശേഷിപ്പായി ജീർണ്ണിക്കാതെകിടക്കുന്ന കുറച്ച് പലകകൾ മാത്രമാണ് ജലമാമാങ്കം നടക്കുന്ന കുരുക്ഷേത്രഭൂമിയിൽ ഇങ്ങിനെയൊരു പാർത്ഥസാരഥിയുണ്ടായിരുന്നുവെന്നതിന്റെ തെളിവ്.

അപമാനത്തിന്റെ നോവിൽ വെന്ത്പഴുത്ത ചൂളയിൽനിന്ന് ഉയിർകൊണ്ട ഈ ജലകേസരി ഒരായിരം മധുരമൂറുന്ന ഓർമ്മകൾ കുട്ടനാടുകാർക്ക് സമ്മാനിച്ച് സ്‌മൃതിയിലേക്ക് മറയാൻ തുടങ്ങുമ്പോൾ, കുട്ടനാടുകാരായ ഞങ്ങൾക്ക് മനസ്സിലൊരു വിങ്ങലാണ്.

ലോകപൈതൃകപദ്ധതിയിലെ കേന്ദ്രത്തിന്റെ ടൂറിസംഫണ്ടുണ്ടായിട്ടും സംരക്ഷിക്കപ്പെടാതെ പോകുന്ന ഞങ്ങളുടെ സാംസ്‌കാരികപൈതൃകത്തിന്റെ
ഈ തകർച്ചയിൽ,കേരളം ലജ്ജിക്കണം. അകലെയുയർന്ന് കേൾക്കുന്ന വഞ്ചിപ്പാട്ടും, ഇടിത്താളവും, പിടഞ്ഞെഴുന്നേൽക്കാൻ മനസ്സിനൂർജ്ജം നൽകുന്നെണ്ടെങ്കിലും, വാർദ്ധക്യം ബാധിച്ച തനിക്ക് മുൻപിൽ ഇനിയൊരു സൂര്യോദയം തെളിയില്ലെന്നും, ഇനിയുമൊരങ്കത്തിനുള്ള ബാല്യം തനിക്കില്ലയെന്നുമുള്ള യാഥാർഥ്യത്തോടും പൊരുത്തപ്പെട്ട്, തന്നെമറന്ന്പോയ അധികാരികളോടുള്ള പുച്ഛഭാവവുമായി അവൻ കിടക്കുമ്പോൾ, ഓരോ കുട്ടനാട്ടുകാരന്റെയും നെഞ്ചിൽ ഉണങ്ങാത്തൊരു മുറിവായി എന്നും അവനുണ്ടാകും. പാർത്ഥസാരഥി No:1.

കുട്ടനാടിന്റെ സ്പന്ദനമായ വള്ളംകളിയും വഞ്ചിപാട്ടും, ചുണ്ടൻവള്ളങ്ങളും, ഞങ്ങൾ നെഞ്ചിലേറ്റിയപോലെതന്നെ നിങ്ങളും നെഞ്ചിലേറ്റിയെന്ന് കരുതട്ടെ.
എന്റെയീ ചുണ്ടൻവള്ളക്കഥ ഫിനിഷിങ്പോയിന്റിൽ എത്തിയിട്ടില്ല തുടർഭാഗം അടുത്തയാഴ്ച. നിങ്ങൾ വായിക്കാൻ തയ്യാറല്ലേ. എങ്കിൽ എഴുതാൻഞാനും
നിങ്ങളുടെ സ്വന്തം കുട്ടനാടൻകൂട്ടുകാരി, അശ്വതി മനോജ്‌ ✍️

അശ്വതി മനോജ്‌

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: