17.1 C
New York
Wednesday, March 29, 2023
Home Travel കുട്ടനാടിന്റെ ഹൃദയതാളം (11) ✍അശ്വതി മനോജ്‌

കുട്ടനാടിന്റെ ഹൃദയതാളം (11) ✍അശ്വതി മനോജ്‌

അശ്വതി മനോജ്‌✍

കുട്ടനാടൻ ഭൂമികന്യകയുടെ വശ്യസൗന്ദര്യം കണ്ടറിയണമെങ്കിൽ, കായലിൽ കൂടി സഞ്ചരി ക്കണം, ഒരു വള്ളത്തിൽ കയറിയിരുന്നു കായലിലേക്ക് ഹൃദയമെറിഞ്ഞു കൈകൾകൊണ്ട് വെള്ളം തട്ടിതെറിപ്പിച്ച്, കായൽസുന്ദരിയുടെ ഇളം തെന്നലേറ്റ് മനസ്സും ഹൃദയവും കുളിർപ്പിച്ചൊരു യാത്ര. ഏതൊരു കലാകാരന്റെയുള്ളിലും ഭാവനയുടെ മുകുളങ്ങൾ പൊട്ടിവിടരും, അറിയാതെ ചുണ്ടിലൊരു മൂളിപ്പാട്ട് വന്ന് നിറയും.

പ്രകൃതിസ്നേഹികളുടെയും, പക്ഷി നിരീക്ഷകരുടേയുമൊക്കെ
ആകർഷണ കേന്ദ്രമാണ് കുട്ടനാട്, വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭങ്ങളോട് പടവെട്ടി മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരുടെ ആത്മധൈര്യം പ്രശംസനീയമാണ്…

കുട്ടനാടൻ കൃഷിയെക്കുറിച്ച് പറയുമ്പോൾ കാവാലംകാരനായ കൃഷിരാജൻ ജോസഫ് മുരിയ്ക്കനെ ക്കുറിച്ച് പറയാതിരിക്കാനാവില്ല. ആരുടേയും ഉടമസ്ഥതതയിലല്ലായിരുന്നു കുട്ടനാടൻ കൃഷിയിടങ്ങൾ. കുട്ടനാടിന്റെ ഉടമസ്ഥനാണ് മുരിയ്ക്കും മൂട്ടിൽ ഔതാച്ചൻ എന്നുവിളിക്കുന്ന മുരിയ്ക്കും മൂട്ടിൽ ജോസഫ്. വേമ്പനാട്ട് കായലിന്റെ ആഴങ്ങളെ കീഴടക്കി ബണ്ട് കെട്ടി കുത്തിപൊക്കി വയലുകളാക്കി നെൽകൃഷിയിറക്കിയ അത്ഭുതമനുഷ്യനാണ് ജോസഫ് മുരിയ്ക്കൻ.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞാണ് കുട്ടനാട് പിറവിഎടുത്തത് ജനങ്ങൾ പട്ടിണിയാകാതിരിക്കാൻ കൂടുതൽ സ്ഥലത്തു കൃഷി ചെയ്യണമെന്ന ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം ജോസഫ് മുരിയ്ക്കൻ കുറച്ചു ജോലിക്കാരെയും കൂട്ടി കായലിനു നടുവിൽ തെങ്ങും കുറ്റിയടിച്ചു അടിഭാഗം വീതികൂട്ടിയും മുകൾ ഭാഗം വീതിക്കുറച്ചും ചിറകെട്ടി മുളനിരത്തി അതിനു മുകളിൽ കട്ടയും കുറ്റിച്ചെടികളും വിരിച്ച് ബണ്ട് ബലപ്പെടുത്തി ചക്രം ചവിട്ടി വെള്ളം പറ്റിച്ച് കട്ടികുറഞ്ഞ ചെളിനിറച്ച് വിത്ത് വിതച്ചു,

1940കളിലാണ് ആദ്യമായി കായലിനു നടുവിൽ നെല്ല് വിളഞ്ഞത്.പിന്നീട് വീണ്ടും മുരിയ്ക്കനും കൂട്ടുകാരും വേറെയും ബണ്ട് കെട്ടി കായലിനു നടുവിൽ വയലുകളുണ്ടാക്കി. രാജകുടുംബത്തോടുള്ള സ്‌നേഹം നിമിത്തം ഇങ്ങിനെ നിർമ്മിച്ച വയലുകൾക്കൊക്കെ,, “മാർത്താണ്ഡം , ചിത്തിര, റാണി എന്നീ പേരുകളും നൽകി (ചിത്തിര കായൽ 716ഏ ക്കാർ മാർത്താണ്ഡം 674ഏക്കർ റാണി കായൽ 568ഏക്കർ )

ആളുകൾ മാറിമാറി ചക്രം ചവിട്ടിയാണ് വെള്ളം പറ്റിക്കുന്നത് വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കും വേമ്പനാട്ടു കായലും പമ്പയാറും ചെമ്പകശ്ശേരി രാജാവിന്റെ അധികാരത്തിലായിരുന്നു “കരി ചേർത്താണ് കായലുകൾക്ക് പേരിട്ടത്. കുട്ടനാട്ടിൽ ഇങ്ങിനെ പതിനാലു കരികൾ ഉണ്ട്‌ (ഈ കരികളെക്കുറിച്ച് ആദ്യത്തെ ലക്കത്തിൽ പറഞ്ഞിട്ടുണ്ട് )തലപ്പുലയന്മാരായിരുന്നു കരികളുടെ മേൽനോട്ടക്കാർ. കാലക്രമേണ തലപ്പുലയന്മാരുടെ പേരിലും കരികൾ അറിയപ്പെട്ടു.

തലപ്പുലയനായ കനകന്റെ മേൽനോട്ടത്തിലുള്ള കരിക്ക് കൈനകരിയെന്നും, ചെന്നന്റെ മേൽനോട്ടത്തിൽ ഉള്ള കരി ചെന്നങ്കരിയായതെന്നും പറയപ്പെടുന്നു.കുട്ടനാടിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി ഐക്യ രാഷ്ട്രസംഘടന കുട്ടനാടിനെ അന്തർദേശിയ പ്രാധാന്യമുള്ള പൈതൃക കൃഷിഭൂമിയായി അംഗീകരിച്ചിരിക്കുകയാണ്,

നെൽകൃഷിയെ സംബന്ധിച്ച് പറയുമ്പോൾ കാലങ്ങളായി പറഞ്ഞുപോന്നിരുന്ന ഒരു മിത്തിനെ കുറിച്ച് പറയാതിരിക്കാനാവില്ല.

കുട്ടനാട്ടിലെകർഷകരുടെ ഇടയിലെ ഒരു സ്വപ്നം ആയിരുന്നു “നെന്മാണിക്യം “എന്ന മിത്ത്.നെൽക്കതിരിന്റെ അറ്റത്ത് ഒരു മണിനെല്ല് മാണിക്യംആകുമെന്നും ഈ മാണിക്യം ലഭിക്കുന്ന ആൾക്ക് സർവ്വ ഐശ്വര്യങ്ങളും സമ്പത്തും ഉണ്ടാകുമെന്നുമാണ് വിശ്വാസം.എല്ലാവർക്കും ഇതു ലഭിക്കാൻ യോഗമില്ല, നിധികിട്ടുക എന്നൊക്കെ പറയുന്നത് പോലെ ഭാഗ്യവാൻമാർക്ക് മാത്രേ ഇതു കിട്ടുകയുള്ളുവെന്ന് പറയപ്പെടുന്നു. അമ്മൂമ്മമാരുടെ നാട്ടുകഥകളിലൊക്കെ തറവാട്ടുകാർക്ക് ഇതു കിട്ടിയിട്ടുണ്ടെന്നു പറയപ്പെടുന്നു. നെന്മാണിക്യം വിളഞ്ഞ കായലിനെ മാണിക്യമംഗലം കായൽ എന്ന് പറയപ്പെടുന്നു.

ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത കഥകളാണ്, കുട്ടനാടിനെ കുറിച്ചുള്ള അറിവുകൾ.വിശാലമായി പരന്നുകിടക്കുന്ന ഈ കായലുകൾ ശാസ്ത്രം വികസിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിൽ മനുഷ്യധ്വാനത്താൽ ഉണ്ടായതാണെന്നു കേൾക്കുമ്പോൾ തന്നെ അതിശയമാണ്..

ഏതൊരു പ്രകൃതിസ്നേഹിയെയും, മായാവലയത്തിലാക്കുന്ന കുട്ടനാടെന്ന ഗ്രാമീണസുന്ദരി, പ്രകൃതി ദുരന്തങ്ങളും,മറ്റും വന്നിട്ടും സൗന്ദര്യമൊട്ടും ചോരാതെ തന്നെ കാണുന്നയാളിന്റെ മിഴികളിൽ കൂടി ആത്മാവിൽ കുടിയിരിക്കുക തന്നെ ചെയ്യും,,

കുട്ടനാടൻ ഗ്രാമത്തിന്റെ നന്മയും സ്നേഹവും അറിഞ്ഞ ഏതൊരാളും വീണ്ടും ഒരിക്കൽക്കൂടി ഇവിടേക്കു വരാതെ പോകില്ല.

ശാന്തയായി ഒഴുകുന്ന കായലിന്റെ വിരിമാറിൽ തുഴയെറിഞ്ഞ് ഹൃദയത്തിലേക്ക് ചേക്കേറിയ,, കളിവള്ളങ്ങൾ

കുട്ടനാടൻ ജനതയുടെ സാമൂഹികഐക്യം വെളിവാക്കുന്ന അടയാളപ്പെടുത്തലാണ് വള്ളംകളിയെന്ന ജലമാമാങ്കം.

കാണുന്നയാളിന്റെ മനസ്സിലേക്ക് ഉന്മാദത്തിന്റെ ഓളങ്ങൾ സൃഷ്ടിച്ചു ചേക്കേറിയ ജലരാജാക്കൻമാരുടെ കഥകളുമായി, അടുത്ത ആഴ്ച വരാം, അതുവരെ കുട്ടനാടിന്റെ ഈ ഓർമ്മപെയ്ത്തിൽ നിങ്ങളുടെ മനസ്സും കുളിരണയട്ടെ.കുട്ടനാടിന്റെ ഹൃദയതാളം
🔹🔹🔹🔹🔹🔹🔹🔹🔹

കേരളത്തിലെ,ചെറിയ ജില്ലയായ “ആലപ്പുഴയെ,” ദേശങ്ങളും കടന്നുള്ള പ്രശസ്തിയിലേക്ക് എത്തിച്ചകായിക മാമാങ്കമാണ് വള്ളംകളി.

തുള്ളിയൊഴുകുന്ന കായൽസുന്ദരിയുടെ മാറിലൂടെ ഉന്മാദത്തിന്റെ അലകളെ സൃഷ്ടിച്ചുകൊണ്ട് ഏതൊരു ജലോത്സവപ്രേമിയുടേയും ഹൃദയത്തിലേക്ക് തുഴഞ്ഞ്കയറിയ കരിവീരന്മാരായ, ജലരാജാക്കന്മാർ,

” മുത്തുക്കുടചൂടി, നെറ്റിപ്പട്ടമണിഞ്ഞ്,തുഴച്ചിൽക്കാർ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിട്ട് താളത്തിൽപ്പാടി, “ആർപ്പോ, ഇർറോ,” “അയ്യടാ പോയെടാ ” എന്ന്വിളിച്ചുപറഞ്ഞ് ആവേശത്തിൽ തുഴഞ്ഞ് വരുന്ന ജലയാനങ്ങൾ,കുട്ടനാടൻ ജനതയുടെ രക്തത്തിലലിഞ്ഞു ചേർന്നവികാരമാണ്,

‘ കുട്ടനാടിന്റെ പുണ്യം,., കേരനിരകളുടെ പശ്ചാത്തലത്തിൽ തുഴഞ്ഞുവരുന്ന ചുണ്ടൻവള്ളം കുട്ടനാടിന്റെ അടയാളപ്പെടുത്തലാണ്.

കയ്യും മെയ്യും സംഗീതവും, വിശാലമായ കായൽപരപ്പുകളും ചേർന്നൊരുക്കുന്നയൊ രു സ്വർഗീയ അനുഭൂതി തന്നെയാണ്, വള്ളംകളി.

ചെമ്പകശ്ശേരി രാജാവിന്റെ ഭരണകാലത്ത് യുദ്ധത്തിന്വേണ്ടിയാണ് ചുണ്ടൻവള്ളങ്ങൾ ഉപയോഗിച്ചിരുന്നത്.ആധികാരിക പുരാണഗ്രന്ഥമായ “സ്ഥാപത്യാ “വേദത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് ചുണ്ടൻ വള്ളങ്ങളുടെനിർമിതി.

“സ്ഥാപത്യ വേദമെന്നാൽ,ഭൂമിയുടെ ഗുരുത്വാകാർഷണം,കാറ്റ്, സൂര്യപ്രകാശം, കാന്തികമണ്ഡലം തുടങ്ങിയ ഊർജ്ജസ്രോതസ്സുകളെ അനുകൂലമാക്കികൊണ്ടുള്ള വസ്തു വിദ്യ ശാസ്ത്രമാണ് “.

ഓളപ്പരപ്പുകളിൽ ഗതിവ്യതിയാനം സംഭവിക്കാതെ വേഗത്തിൽ കുതിച്ച് മുന്നേറാനുള്ള ചുണ്ടൻ വള്ളങ്ങളുടെ മികവിന് പിന്നിൽ ഈ ശാസ്ത്രീയ അടിത്തറയാണ് ..

പത്തിവിടർത്തി നിൽക്കുന്നയൊരു കരിനാഗത്തെപോലെയാണ് ചുണ്ടൻവള്ളത്തിന്റെ രൂപകല്പന,മുൻഭാഗം നീണ്ട് കൂർത്തിരിക്കുന്നു,100മുതൽ 158, അടി വരെ നീളമുള്ള ചുണ്ടൻ വള്ളങ്ങളുടെ നീളം

ചുണ്ടൻവള്ളങ്ങളുടെ ഉത്പതിയെകുറിച്ചൊരു ചരിത്രമുണ്ട്‌ . യുദ്ധാ വശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചുണ്ടൻ വള്ളങ്ങളെ ഇന്നീകാണുന്ന രൂപത്തിലും ഭാവത്തിലും ആക്കിയെടുത്തതിന് പിന്നിൽ,ഒരുഗ്രാമത്തിന്റെ മുഴുവൻ ആത്മസമർപ്പണത്തിന്റെ വിജയമുണ്ട്…

ചെമ്പകശ്ശേരി രാജാവിന്റെ യുദ്ധവശ്യങ്ങൾക്കായി പണി കഴിപ്പിച്ചതാണ് ചുണ്ടൻ വള്ളങ്ങൾ,കൊടുപ്പുന്നയിൽ” വെങ്കിടയിൽ നാരായണൻ” ആചാരിയായിരുന്നു ചുണ്ടൻ വള്ളത്തിന്റെ ആദ്യമാതൃക രാജാവിന് സമർപ്പിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ നിർമിതിയിലും അതിൽ തുഴയന്നവരുടെ എണ്ണത്തിനുമെല്ലാം വ്യക്തമായ കണക്കുകൾ ഉണ്ടായിരുന്നു..

ചുണ്ടൻ വള്ളങ്ങളുടെ തച്ചുശാസ്ത്രം പഠിക്കാനും അനുകരിക്കാനും വലിയ ബുദ്ധിമുട്ട് തന്നെയാണ്.

ചുണ്ടൻവള്ളമെന്നാൽ ആഘോഷങ്ങൾക്കായി രൂപപ്പെടുത്തിയ, കളിവള്ളം മാത്രമല്ല, മറിച്ച് അതൊരു സംസ്കാരത്തിന്റെ ദേവയാനമാണ്…

ഗ്രാമത്തിന്റെ ദേവതസങ്കല്പമായിട്ടാണ് ചുണ്ടൻ വള്ളങ്ങളെ കരുതിപോകുന്നത്. വള്ളപ്പുരയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല..

കുട്ടനാടൻ സംസ്കാരത്തിന്റെ എല്ലാമേഖലകളിലും തനതായ ഒരു ഭാവമുണ്ട്.വാക്കിലായാലും സ്വപ്നങ്ങൾക്കായാലും. അതുകൊണ്ടാണല്ലോ. പ്രളയംവന്ന്‌ സർവ്വവും തകർന്നുപോയിട്ടും, മനസ്സിന്റെ കരുത്തിൽ ഉയിർത്തെഴുന്നേറ്റ കുട്ടനാടൻ ജനത എല്ലാവർക്കും മാതൃകയാകുന്നത്.

വയൽക്കാറ്റിന്റെ മധുരസംഗീതത്തിൽ സ്വയംമറന്നൊഴുകുന്ന കായൽപുളിനങ്ങളിൽ കൈക്കരുത്തും മെയ്ക്കരുത്തും കൊണ്ട് ആവേശം വാരിവിതറുമ്പോൾ അതിന് ഒരു താളമുണ്ട്.”കുട്ടനാട്ടിലെ ഓരോ മണൽത്തരിയിൽപോലും നിറഞ്ഞ്നിൽക്കുന്ന താളം” “വഞ്ചിപ്പാട്ടിന്റെ താളം,”

വഞ്ചിപാട്ടും പാടി താളത്തിൽ തുഴഞ്ഞ് വരുന്ന കുട്ടനാടിന്റെ സ്വന്തംഅഹങ്കാരമായ, ആവേശമായ ചുണ്ടൻ വള്ളങ്ങളുടെ നിർമിതിയെക്കുറിച്ചറിയണ്ടേ.കുട്ടനാടിന്റെ ഹൃദയതാളം
🔹🔹🔹🔹🔹🔹🔹

കുട്ടനാടിന്റെ സാമൂഹികജീവിതത്തിന്റെ അടയാളമായ വള്ളംകളി. കുട്ടനാടിന്റെ ദേശീയമാമാങ്കം,

ഇതിൽ മാറ്റുരക്കുന്ന ചുണ്ടൻ വള്ളങ്ങൾ,

ഓരോ ജലോത്സവപ്രേമികളുടെയും ഹൃദയത്തിലേക്ക് ഉന്മാദത്തിന്റെ അലയൊലികൾ സൃഷ്ടിച്ചുകൊണ്ട് തുഴഞ്ഞുകയറിയ കരിവീരന്മാർ. നാടിന്റെദേവതസങ്കല്പം.

ചെമ്പകശ്ശേരിരാജാക്കന്മാർ യുദ്ധത്തിന് ഉപയോഗിച്ച ഈ ജലയാനങ്ങൾ, ആദ്യമായി നിർമ്മിച്ചത് കൊടുപ്പുന്നയിൽ വെങ്കിടിയിൽ നാരായണൻ ആചാരിയാണ്.

ധാരാളം ആളുകളെ യുദ്ധത്തിന്ഉപയോഗിക്കാൻപറ്റുന്ന ഈ ജലയാനം കണ്ടുപേടിച്ച കായംകുളം രാജാവ് തന്ത്രപൂർവം നാരായണൻ ആചാരിയെ പിടിച്ച്കൊണ്ട്പോയി അതുപോലെയൊന്നു നിർമിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.

ജീവനെപ്പേടിച്ച് ആശാരി കായംകുളം രാജാവിന് ഒരുവള്ളം പണിതു കൊടുത്തു.
വള്ളത്തിന്റെ നിർമ്മാണരഹസ്യം ചോർന്നെന്നു മനസ്സിലായ ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയെ തുറുങ്കിലടച്ചു.

പിന്നീട് നടന്ന യുദ്ധത്തിൽ ഒരത്ഭുതം സംഭവിച്ചു കായംകുളം രാജാവിന്റെ വള്ളത്തിന്റെ വെടിത്തടിയിൽ നിന്നു പീരങ്കിപൊട്ടുമ്പോൾ വള്ളം രണ്ടടിപിന്നോട്ടും, ചെമ്പകശ്ശേരി രാജാവിന്റെ വള്ളത്തിന്റെ വെടിതടിയിൽ നിന്ന് പീരങ്കി പൊട്ടുമ്പോൾ വള്ളംരണ്ടടി മുൻപോട്ടും കുതിക്കും.. അങ്ങിനെ ചെമ്പകശ്ശേരി രാജാവ് യുദ്ധംജയിച്ചു, ആശാരി ചതിച്ചില്ലെന്നു മനസ്സിലായ രാജാവ് , ആശാരിയുടെ തച്ചുശാസ്ത്രത്തിലുള്ള വൈദഗധ്യവും രാജ്യസ്നേഹവും കണ്ട് രാജപരമ്പരയുടെ സ്ഥാനപ്പേര് നാരായണൻ ആചാരിക്ക് ഉപയോഗിക്കാൻ അനുവാദം നൽകി

അങ്ങിനെ കൊടുപ്പുന്ന വെങ്കിടയിൽ നാരായണൻ ആചാരി പിന്നീട് വെങ്കിടിയിൽ ദേവനാരായണൻ ആചാരിയായി അറിയപ്പെട്ടു.

ഓളപ്പരപ്പിൽ മഴവില്ലഴക് വിരിച്ച് ആടിതുഴഞ്ഞ് ജെലോത്സവപ്രേമികളുടെ ആത്മാവിലേക്ക് തുഴഞ്ഞുകയറുന്ന കുട്ടനാടിന്റെ കരിവീരന്മാർ.
നാടിന്റെ പെരുമക്കും അഭിമാനത്തിനും കാവലാകുന്ന ഈ ജലയാനങ്ങളിൽ നഗ്നപാദരായി തൊട്ടുതൊഴുത് വലത്കാലൂന്നിയല്ലാതെ ഒരു കുട്ടനാടുകാരനും പ്രവേശിക്കുകയില്ല.

ഓരോ നാടിന്റെയുംപേരാണ് ചുണ്ടൻവള്ളങ്ങൾക്ക് നൽകുക.വള്ളങ്ങൾ സൂക്ഷിക്കുന്ന പുരയ്ക്ക് മാലിപുര എന്നാണ് പറയുന്നത്.

ചുണ്ടൻ വള്ളങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത് വിളഞ്ഞ ആഞ്ഞിലിതടിയാണ്..

ചുണ്ടൻവള്ളത്തിൽ തുഴയുന്ന അറുപത്തിനാലു തുഴച്ചിൽക്കാർ അറുപത്തിനാലു കലകളെ പ്രതിനിധാനം ചെയ്യുന്നു.

അതിൽ ഒന്നുമുതൽ പതിനെട്ടുവരെയുള്ള തുഴച്ചിൽക്കാർ ആയോധനകലകളിലെ പതിനെട്ടടവുകളെയും , അതിൽതന്നെ ഒന്നു മുതൽ എട്ടുവരെയുള്ള തുഴച്ചിൽക്കാർ അഷ്ടദ്ധിക്ക്പാലകരെയും പ്രതിനിധീകരിക്കുന്നു.

ചുണ്ടൻവള്ളത്തിന്റെ അമരത്ത് (വള്ളത്തിന്റെ ഉയർന്നഭാഗം )പങ്കായമേന്തി നിൽക്കുന്ന നാലുപേർ നാലു വേദങ്ങളെയാണ്. പ്രതിനിധീകരിക്കുന്നത്.ഋഗ്‌വേദം, സാമവേദം അഥർവ്വവേദം, യജുർവേദം എന്നീവ.

സമസ്തഞ്ജാനത്തിന്റെയും പ്രപഞ്ചഗതിയുടെയും ആധാരശിലയായ ഈ നാലുവേദങ്ങളെ പ്രതിനിധീകരിച്ചു നിൽക്കുന്ന നാല്അമരക്കാരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്,

അസാമാന്യകരുത്തരായ ഇവർ പന്ത്രണ്ടടി നീളമുള്ള വലിയ പങ്കായം (വലിയ തുഴ )നെഞ്ചിന് നേരെയുയർത്തി മറ്റൊരു താങ്ങില്ലാതെ കൈക്കരുത്ത്കൊണ്ട് മാത്രം ലംബമായി നിർത്താൻ കഴിവുള്ളവരാണ്, വാശിയേറിയ മത്സരങ്ങളിൽ ഈ വലിയ പങ്കായം വീശിയെറിഞ്ഞു ഇവർ വള്ളത്തിന് വേഗതകൂട്ടുന്നു.

ചുണ്ടൻവള്ളങ്ങളുടെ അമരത്തിൽ ചാർത്തുന്ന നെറ്റിപ്പട്ടത്തിൽ ഒൻപതുസ്വർണ കുമിളകളാണുള്ളത് അവ ഒൻപതു ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.
അമരത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടു കുമിളകൾ ഉണ്ടായിരിക്കും അത് സൂര്യചന്ദ്രന്മാരെ പ്രതിനിധീകരിക്കുന്നു.

ചുണ്ടൻ വള്ളത്തിന് നൂറുമുതൽ നൂറിഅമ്പത് അടിവരെ നീളം കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 12 അടി ഉയരത്തിൽ ആയിരിക്കും മുൻഭാഗം നീളത്തിൽ കൂർത്തിരിക്കുന്നു. ഇതിനെ കൂമ്പ് (ചുണ്ട് )എന്ന്പറയുന്നു..

ചുണ്ടൻ വള്ളങ്ങളുടെ നിർമ്മിതിക്ക് അങ്ങേയറ്റത്തെ സൂക്ഷ്മതയും അധ്വാനവും അനിവാര്യഘടകമാണ്. ഒരു നാടിന്റെ, ജനതയുടെ സ്വപ്നമാണ് ചുണ്ടൻ വള്ളങ്ങൾ.

വള്ളത്തിന്റെ രൂപം തയ്യാറാക്കി ലക്ഷണമൊത്തതടി കണ്ടെത്തുന്നതാണ് വള്ളംപണിയുടെ ആദ്യപടി. അതിനായി.പൊട്ടലോ, പോടോ, പിരിവോ ഇല്ലാത്തവിളഞ്ഞ ആഞ്ഞിലിത്തടിയാണ് ഉപയോഗിക്കുന്നത്. ആരാധനാലയങ്ങളിൽ പോയി അനുഗ്രഹം മേടിച്ച് നല്ലനേരം നോക്കി പൂജാദികർമ്മങ്ങളോടെ “ഉളികുത്ത് കർമ്മം” നടത്തും,
അപ്പോൾ മുതൽ ആശാരിയും തടിയും തമ്മിലുള്ള ബന്ധം
തുടങ്ങും.
“അൻപത്തിമൂന്നേകാൽക്കോൽ (ഏകദേശം 130അടി നീളം )അൻപത്തിമൂന്ന് അങ്കുലം വീതി (അറുപത്തിയഞ്ച് ഇഞ്ച് )ഉള്ളിന്റെ ആഴം ഇരുപത്തിരണ്ടിഞ്ച്,” ഇത്രയാണ് ലക്ഷണമൊത്ത ചുണ്ടന്റെ അഴകളവ്.

അത്യധികം ശ്രെദ്ധയും കഠിനധ്വാനവും വേണ്ടിവരുന്ന ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണം തലമുറകളായി പകർന്നുവരുന്നതാണ്. ചുണ്ടൻവള്ളനിർമ്മാണം പഠിക്കാൻ വളരെബുദ്ധിമുട്ടാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെട്ട എടത്വ ഗ്രാമപഞ്ചായത്തിലെ കോഴിമുക്ക് (കോവിൽമുക്ക് ലോപിച്ച് കോഴിമുക്കെന്നു പറയുന്നു )ഓടാശാരി തെക്കേപറമ്പിൽ കുടുംബമാണ് ചുണ്ടൻവള്ളങ്ങളുടെ ഗർഭപാത്രം..കൊടുപ്പുന്നയിൽ ദേവനാരായണൻ ആശാരിക്ക് ശേക്ഷം ചുണ്ടൻവള്ളങ്ങളെ ഇന്ന് കാണുന്നരീതിയിൽ ആദ്യമായി നിർമ്മിച്ചത്, “കോഴിമുക്ക് ഓടശ്ശേരിൽ തെക്കേപറമ്പിൽ നീലകണ്ഠൻ ആചാരിയുടെയും കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായ കോഴിമുക്ക് നാരായണൻ ആചാരിയാണ്…
ആലപ്പുഴ ജില്ലയെ ദേശീയതലത്തിൽ ഉന്നതിയിലെത്തിച്ച, കുട്ടനാടിന്റെ സ്വകാര്യഅഹങ്കാരവും വികാരവുമായ ഈ ജലരാജാക്കന്മാരെ നമുക്ക്സമ്മാനിച്ച കുട്ടനാടിന്റെ പെരുംതച്ചന്മാർ നമ്മുടെ അഭിമാനമാണ്.. കുട്ടനാടിന്റെ സ്വന്തം അഭിമാനം

കുട്ടനാടിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വള്ളംകളിയും ചുണ്ടൻവള്ളങ്ങളും നിങ്ങളുടെ മനസ്സിൽ, കായൽക്കാറ്റുപോലെ തഴുകിയിട്ടുണ്ടെന്നു കരുതട്ടെ.

ചുണ്ടൻവള്ളങ്ങളുടെ വിശേഷങ്ങളുമായി അടുത്ത ആഴ്ച ഞാൻ വീണ്ടുംവരാം,നിങ്ങൾ വായിക്കാൻ തയ്യാറല്ലേ, എങ്കിൽ ഞാൻ എഴുതാൻ തയ്യാറാണ്.
നിങ്ങളുടെ കുട്ടനാടൻ കൂട്ടുകാരി അശ്വതി മനോജ്‌ ✍️

അശ്വതി മനോജ്‌✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: