17.1 C
New York
Friday, July 1, 2022
Home Travel തമിഴ്നാട് ക്ഷേത്രനഗരങ്ങൾ - 12 ഭവാനി സംഗമേശ്വരർ ക്ഷേത്രം

തമിഴ്നാട് ക്ഷേത്രനഗരങ്ങൾ – 12 ഭവാനി സംഗമേശ്വരർ ക്ഷേത്രം

തായാറാക്കിയത്: P. N. വിജയൻ

12. ഭവാനി സംഗമേശ്വരർ ക്ഷേത്രം.

 

ഈരോഡ് ജില്ലയിലെ ഭവാനിയിലുള്ള സംഗമേശ്വരർക്ഷേത്രം ശ്രീപരമേശ്വരന് സമർപ്പിക്കപ്പെട്ടതാണ്. തിരുനാനാ തിരുകൂഡുത്തുറൈ എന്ന പേരുകളിലും ഈ ക്ഷേത്രനഗരം അറിയപ്പെടുന്നു. ഈരോഡുനിന്ന് 15- ഉം ഗോപിചെട്ടിപ്പാളയത്തു നിന്ന് 30- ഉം സേലത്തു നിന്ന് 50- ഉം കിലോമീറ്റർ ദൂരെയാണ് ഭവാനി എന്ന പട്ടണം.
ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത് കാവേരീ -ഭവാനീ- അമൃതാ-നദികളുടെ സംഗമസ്ഥലത്താണ്. നദികളുടെ സംഗമസ്ഥലങ്ങൾ ഭാരതത്തിൽ പണ്ടുമുതലേ പുണ്യതീരങ്ങളാണ്. ഈ സംഗമകേന്ദ്രത്തിന്ന് ദക്ഷിണത്രിവേണി എന്നും പേരുണ്ട്. മൂന്നുനദികളിൽ അമൃത ആകാശഗംഗ എന്ന പേരിലാണ് പറയപ്പെടുന്നത്. പിതൃക്കൾക്കുള്ള ബലികർമ്മങ്ങൾ ചെയ്യുന്നതിന്ന് ഈ സംഗമേശ്വരക്ഷേത്രപരിസരം പ്രസിദ്ധമാണ്. കാശിയിലും പ്രയാഗയിലും പോവാൻ കഴിയാത്ത ഹിന്ദുക്കൾ കാവേരീതീരത്തെ സംഗമേശ്വരക്ഷേത്രത്തിൽ വന്ന് അതു നിർവഹിക്കാറുണ്ട്. കാവേരീനദിയിൽ ഇതുപോലെയുള്ള സംഗമസ്ഥലങ്ങൾ പലയിടങ്ങളിലുമുണ്ട്. കർണാടകയിലെ നഞ്ചുണ്ടാപുരവും ശ്രീരംഗപട്ടണത്തെ സംഗവും രണ്ട് ഉദാഹരണങ്ങൾ. അതുപോലെ തമിഴ്നാട്ടിലെ ഭവാനിയും ശ്രീരംഗവും ചിദംബരവും ഒക്കെ പ്രസിദ്ധമാണ്.

ഭവാനിയിലെ സംഗമേശ്വരന്റെ സ്ഥാനം പുരാണപ്രസിദ്ധമാണ്. ഐതിഹ്യമനുസരിച്ച് പുരാണകഥകളിലെ കുബേരൻ അഥവാ വൈശ്രവണൻ വലിയ ശിവഭക്തനായിരുന്നു . ഒരിക്കൽ അദ്ദേഹം തന്റെ പുഷ്പകവിമാനത്തിൽ* ശിവക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആകാശമാർഗ്ഗത്തിലൂടെ യാത്രചെയ്യുമ്പോൾ ഈഭാഗത്തുകൂടി ഒഴുകുന്ന കാവേരീനദിയുടെ മുകളിലെത്തി. ചുവട്ടിൽ നദിക്കരയിൽ ഒരു ഭാഗത്ത് മാനും പശുവും പുലിയും കരടിയും ആനയും പാമ്പും എലിയും… ഒരുപാടുമൃഗങ്ങൾ മൈത്രിയിൽ സഹവർത്തിക്കുന്നതും വിഹരിക്കുന്നതും നദിയിൽനിന്ന് വെള്ളംകുടിക്കുന്നതും കാണാനിടയായി. അപ്പോൾ ഒരു അശരീരിയുണ്ടായി. നദിക്കരയിൽ എല്ലാ ഋതുക്കളിലും കായ്ക്കുന്ന ഒരു ഇലന്തൈ വൃക്ഷമുണ്ട്. എല്ലാ മൃഗങ്ങളും പക്ഷികളും മിത്രങ്ങളായി വസിക്കുന്ന ഈ സ്ഥലത്ത് നീ ശിവനെ ധ്യാനിച്ച് തപസ്സുചെയ്യുക. പരമശിവനും ശ്രീകൃഷ്ണനും ഒരുപോലെ പ്രിയപ്പെട്ട പശുവിനെയും ആരാധിക്കുക.

ഇതുപ്രകാരം കുബേരൻ സ്ഥാപിച്ച ശിവലിംഗമാണ് ഇവിടെയുള്ള സംഗമേശ്വരർ എന്നു വിശ്വസിക്കപ്പെടുന്നു. നദികളുടെ സംഗമതീരത്തെ ഈശ്വരൻ എന്ന അർത്ഥത്തിലും ഇവിടെ പരമശിവൻ വാണരുളുന്നു.

കുബേരന്നുശേഷം മഹർഷിമാരായ വിശ്വാമിത്രനും പരാശരനും ഇവിടെ തപസ്സനുഷ്ഠിച്ചതായും ഇവിടെയുള്ളവർ വിശ്വസിച്ചുവരുന്നു. വിശ്വാസം ഉറപ്പിക്കുന്നത് ഇങ്ങനെയുള്ള കഥകളിലൂടെയാണല്ലോ.

മാറിമാറിഭരിച്ച ചേര-ചോഴ- പാണ്ഡ്യന്മാരുടെ കാലങ്ങളിൽ ഈ ക്ഷേത്രത്തിൽനിന്ന് ചിദംബരം ശിവക്ഷേത്രത്തിലേയ്ക്ക് ഒരു തുരങ്കപ്പാത ഉണ്ടാക്കിയതായും പറയപ്പെടുന്നു. രണ്ടുശിവക്ഷേത്രങ്ങളേയും ബന്ധിപ്പിക്കുന്ന ഈ തുരങ്കപ്പാതയിലൂടെ ഭക്തന്മാർ രണ്ടിടങ്ങളിലേയ്ക്കും തീർത്ഥയാത്രകൾ പോയിരുന്നതായും പറഞ്ഞു കേൾക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളും തമ്മിലുള്ള ഏറ്റവും കുറഞ്ഞദൂരം ഇരുനൂറുകിലോമീറ്ററിലധികം വരും. ഏതായാലും സംഗമേശ്വരന്നും ചിദംബരേശ്വരന്നും ഒരേസമയം ഒരേതരത്തിലുള്ള പൂജകൾ തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

ബ്രിട്ടീഷുഭരണകാലത്തും സംഗമേശ്വരക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള പലസംഭവങ്ങളും കഥകളായിട്ടുണ്ട്. 1804-ൽ കോയമ്പത്തൂർ ജില്ലയിലെ കലക്ടറായിരുന്ന വില്യം കേറോ (William Karo) ഭവാനി സന്ദർശിക്കുകയുണ്ടായി. അന്നുരാത്രി അദ്ദേഹം വിശ്രമിച്ചിരുന്ന ടൂറിസ്റ്റ് ബംഗ്ലാവിൽ അർദ്ധരാത്രി ഒരു പെൺകുട്ടി കതകിനു മുട്ടിവിളിച്ചുവെന്നും കലക്ടറെ പുറത്തേയ്ക്കു ആനയിച്ചുവെന്നും അദ്ദേഹം പുറത്തുകടന്ന ഉടനെ കെട്ടിടം കാറ്റടിച്ചു തകർന്നുവീണെന്നും പറയപ്പെടുന്നു. കലക്ടറെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും മരണത്തിൻനിന്ന് രക്ഷിക്കുകയും ചെയ്തത് സാക്ഷാൽ ഭവാനി വേദനായകി അമ്മൻ ആയിരുന്നുവെന്നു പ്രധാനപൂജാരി അദ്ദേഹത്തെ അറിയിച്ചു. അതു വിശ്വസിച്ച സായിപ്പ് സംഗമേശ്വരന്റെ അരികിലുള്ള ദേവീക്ഷേത്രത്തിലേക്ക് ഒരു സ്വർണ്ണത്തളിക പൂജാകർമ്മങ്ങൾക്കായി സമർപ്പിച്ചു. അതിന്റെ ഒരുവശത്ത് സായിപ്പിന്റെ കയ്യൊപ്പും തീയതിയും കൊത്തിയിട്ടുണ്ട് ( 01.11.1804).
ഈ സ്വർണ്ണത്തളിക ഭവാനിയിലെ അമ്മൻകോവിലിൽ ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ഭവാനി ശ്രീ പരമേശ്വരന്റെ പത്നി ശ്രീപാർവ്വതിയാണ്. ഈ സ്ഥലത്തിന്റെപേർ ഭവാനി എന്നായതും കാവേരിയിൽ ലയിക്കുന്ന നദിയുടെ പേരും അതായതും അങ്ങനെയാണ്.

സംഗമേശ്വരക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത് ഏകദേശം നാല് ഏക്കർ സ്ഥലത്താണ്. വടക്കുഭാഗത്തുള്ള പ്രധാനഗോപുരത്തിന്ന് 5 നിലകളുണ്ട്. പ്രധാനപ്രതിഷ്ഠയായ ശിവലിംഗമാണ് സംഗമേശ്വരർ. സഖിയായി പാർവതി തൊട്ടരികിൽ പന്നാർ മൊഴിയാൾ വേദനായകി എന്നപേരിൽ കുടികൊള്ളുന്നു. ഭവാനി എന്നത് ദേവിയുടെ തന്നെ പേരാണ്. രണ്ടുപേർക്കും നടുവിൽ മകൻ കാർത്തികേയനും ഉണ്ട്.

മഹാവിഷ്ണുവിനും ലക്ഷ്മിയായ സുന്ദരവല്ലിക്കും വേറെവേറെ സ്ഥാനങ്ങളുണ്ട്. ഇത് ശൈവഭക്തർക്കും വൈഷ്ണവഭക്തർക്കും ഒരുപോലെ പ്രിയപ്പെട്ട ആരാധനാകേന്ദ്രമാണ്. ഇവിടെയുള്ള സ്ഥലവൃക്ഷം നമ്മൾ നേരത്തേപരിചയപ്പെട്ട എലന്തവൃക്ഷം ആണ്.

ഇവിടെ ചിത്രമാസത്തിൽ വാർഷികോത്സവമായി ആഘോഷിച്ചുവരുന്നത് ബ്രഹ്മോത്സവം ആണ്

ഭവാനിയിലുള്ള ഈ ക്ഷേത്രം തമിഴ്നാട്ടിലെ പാടൽപെറ്റ 275 പുണ്യസ്ഥലങ്ങളിൽ ഒന്നാണ്. തിരുജ്ഞാനസംബന്ധരുടെ തേവാരത്തിലെ 10 കീർത്തനങ്ങൾ ഇവിടെ വച്ചാണ് രചിക്കപ്പെട്ടത്. തിരുനാന സന്ദർശിച്ച അരുൺ ഗിരിനാഥർ സുബ്രഹ്മണ്യനെക്കുറിച്ചുള്ള തിരുപ്പുകഴിന്റെ രചനയും ഇവിടെ വച്ചാണ്

കാവേരിനദിയുടെ ഈ സംഗമതീരത്തുവച്ച് 2015-ൽ ഒരു കാവേരീസംരക്ഷണയോഗം നടന്നു. ഗംഗയേയും നർമ്മദയേയും നമ്മുടെ നിളയേയും സംരക്ഷിക്കാനുള്ള പ്രയത്നങ്ങളുടെ പരമ്പരയിൽപ്പെട്ട ഒന്ന്. അങ്ങനെയൊരുവേദിയിൽ കാവേരീനദിയെക്കുറിച്ച് ഒരു കവിതയെഴുതി വായിക്കാൻ എനിക്കും അവസരമുണ്ടായി. കാവേരിയൊഴുകുന്ന മൂന്നുസംസ്ഥാനങ്ങളിൽനിന്നും നൂറിലേറെ കവികൾ പങ്കെടുത്ത ഈ യോഗത്തിൽ, മൂന്നു ഭാഷകളിലെ പൊതുവായ പലവാക്കുകളും ഉപയോഗിച്ച്, തമിഴനും കന്നടക്കാരനും മലയാളിക്കും കേട്ടാൽ മനസ്സിലാവുന്നവിധിത്തിൽ എഴുതിയ എന്റെ കവിതയാണ് ” ഏനമ്മാ കാവേര്യമ്മാ, എന്നാച്ച്, ഏനായിത്തു? ” . ഈ കവിത ഈ മൂന്നുസംസ്ഥാനങ്ങളിലും (ഈരോഡ്, മൈസൂർ, മഞ്ചേരി) അവതരിപ്പിക്കാനും എനിക്കുസാധിച്ചു എന്ന കാര്യം കൂടി ഇവിടെ ഓർക്കുന്നു.

തായാറാക്കിയത്: P. N. വിജയൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: