17.1 C
New York
Wednesday, August 17, 2022
Home Travel ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ (6) - പന്മന

ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ (6) – പന്മന

തയ്യാറാക്കിയത്: പ്രമീള ശ്രീദേവി

ഇന്ന് നമ്മുടെ യാത്ര കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൻ്റെ തെക്കു മാറി
ചവറക്കുവടക്കു മാറി കാണപ്പെടുന്ന പന്മന എന്ന സ്ഥലത്തേക്കാണ്. പല മനകളുടെ നാട് എന്ന വാക്കിൽ നിന്നാണ് പന്മന എന്ന വാക്കുണ്ടായത്.പല
മനകളുടെ നാട് ലോപിച്ച് പന്മനയായി മാറുകയാണുണ്ടായത്.

പുരാതന കാലത്ത് പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു പന്മന .1953-ൽ നിലവിൽ വന്ന ഗ്രാമപഞ്ചായത്താണ് പന്മന ധാരാളം ഗ്രന്ഥശാലകളും വായനശാലകളും കൂടാതെ 50-ൽ പരംകലാകായിക സമതികളും പ്രവർത്തിക്കുന്ന ഒരു ഗ്രാമീണ സുന്ദരിയാണ് പന്മന .ജാതി മത ഭേദമന്യേ സാഹോദര്യത്തോടെ കഴിയുന്ന 15 ഓളം വാർഡുകളുള്ള ഒരു ഗ്രാമമാണ് പന്മന . കോവളം കോട്ടപ്പുറം ദേശീയ ജലപാത കടന്നു പോകുന്നത് പന്മനയിൽ കൂടിയാണ്.

പ്രശസ്തമായ കരിമണലിൻ്റെയും വെൺമണലിൻ്റെയും സംഘ ഭൂമിയായ പന്മന സ്വാതന്ത്ര്യ സമരകാലത്തു തന്നെ പ്രശസ്തരായ ധീര ദേശാഭിമാനികൾക്കു ജന്മം നൽകിയ നാടെന്ന ഖ്യാതി നേടിയിരുന്നു. അപൂർവ്വമായ ധാതുമണൽ സമ്പത്തുകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം ലോക വ്യവസായ ഭൂപടത്തിൽ
സ്ഥാനം നേടിയിട്ടുണ്ട്.

20-ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ട കയറിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ഷെർഹാംബർഗ് മോണോസൈറ്റിൻ്റെ തരികൾ കണ്ടെത്തുകയുണ്ടായി. ഇത് ഒരു പുതിയ മാറ്റത്തിൻ്റെ തുടക്കമായിരുന്നു. തുടക്കത്തിൽലോഹ മണൽ വേർതിരിക്കുന്ന വ്യവസായം ചെറുകിട
യൂണിറ്റിൽ ആരംഭിച്ചു. പിന്നീട് 1940കൾ ആയപ്പോഴേക്കും പാശ്ചാത്യരുടെ സഹായത്താൽ വലിയ വ്യവസായ ശൃംഘലയായി അത് മാറുകയും ചെയ്തു.

പുരാതന കാലത്ത് പ്രശസ്തമായ അഞ്ച് മനകളാണ് ഈ പ്രദേശത്ത്ഉ ണ്ടായിരുന്നത്. ഗാന്ധിജിയുടെ പാദമുദ്രയെറ്റനാട് എന്ന ഖ്യാതി കൂടിയുള്ള നാടാണ് പന്മന. കേരള
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ സമാധി മന്ദിരമായ പന്മന ആശ്രമത്തിൽ മഹാത്മാഗാന്ധിയെത്തിയ ചരിത്ര സന്ദർഭത്തിന് എട്ടു ദശാബ്ദത്തിലധികം പഴക്കമുണ്ട്. 1934 ജനുവരി | 9 ന് ഗാന്ധിജി ഈ ആശ്രമത്തിൽ
എത്തുകയും രണ്ടു ദിവസം ഇവിടെ തങ്ങുകയും ചെയ്തു.

ഹരിജൻ ഫണ്ട് ശേഖരണാർത്ഥം തിരുവിതാംകൂറിലെത്തിയ ഗാന്ധിജിയെ ശ്രീ.കുമ്പളത്ത് ശങ്കുപിള്ള മുൻകൈ എടുത്താണ് പന്മന ആശ്രമത്തിൽ കൊണ്ടുവന്നത്. ഗാന്ധിജിക്കും കൂടെ ഉള്ളവർക്കുമായി പ്രത്യേക ഭക്ഷണം, വിശ്രമിക്കാൻ കെട്ടിടം, മറ്റു സൗകര്യങ്ങൾ ഇവയെല്ലാം ആശ്രമത്തിൽ തയ്യാറാക്കിയിരുന്നു.ഇടപ്പള്ളികോട്ടമുതൽ പന്മന ആശ്രമം വരെ വീഥിയുടെ ഇരുവശവും അലങ്കരിച്ചായിരുന്നു ഗാന്ധിജിയെ വരവേറ്റത്. കോലാടിൻ്റെ പാൽ മാത്രം ഉപയോഗിച്ചിരുന്ന ഗാന്ധിജിക്കായി ആശ്രമത്തിൽ കോലാടിനെ വരെ
എത്തിച്ചിരുന്നു. ഗാന്ധിജി താമസിച്ച മന്ദിരം ആശ്രമഅധികൃതർ ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്.

ഗാന്ധിജി തിരികെ പോയ ആ രാത്രി തന്നെ ഗാന്ധിജിയുടെ സന്ദർശന സ്മരണക്കായി മീരാബെൻ ആശ്രമ വളപ്പിൽ ഒരു വേപ്പിൻ തൈ നട്ടു. ഒരു വൻ വൃക്ഷമായി ഇന്നും അത് ആശ്രമ അങ്കണത്തിൽ തന്നെയുണ്ട്. ഗാന്ധിജി നടന്നു പോയ പ്ലാക്കാട് കുളത്തോടു ചേർന്നുള്ള ആ പാതയക്ക് ചരിത്ര രേഖകളിൽ ഇന്നറിയപ്പെടുന്ന പേര് മഹാത്മാഗാന്ധി റോഡ് എന്നാണ്. ഗാന്ധിജി എത്തിയ ദിനം ഇന്നും പന്മന ആശ്രമത്തിൽ ഗാന്ധി അനുസ്മരണ ദിനമായി ആഘോഷിക്കുന്നു ‘

എല്ലാ ജീവജാലങ്ങളേയും ഒരു പോലെ സ്നേഹിക്കാൻ സമൂഹത്തെ പഠിപ്പിച്ച ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ അഹിംസയിൽ അടിയുറച്ചു വിശ്വസിച്ച ഗാന്ധിജിയുടെ ഓർമ്മകളുമായി ഗാന്ധീ സ്മാരകം ഇന്നും തല ഉയർത്തി നിൽക്കുന്നു

ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഗ്രാമീണ
പറുദീസയാണ് പന്മന ആശ്രമം.കൊല്ലം നഗരത്തിൻ്റെ വടക്കുഭാഗത്ത് ആയി 18 കിലോമീറ്റർ അകലെയാണ് പന്മന ആശ്രമം സ്ഥിതി ചെയ്യുന്നത്. പന്മനയുടെ
മറ്റൊരു ആകർഷണമാണ് ഇവിടുത്തെ സുബ്രഹ്മണ്യ ക്ഷേത്രവും കൊല്ലക
കൃസ്ത്യൻ പള്ളിയും .

ചവറ ബ്ലോക്കിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പഞ്ചായത്തും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുമാണ് പന്മന .

തയ്യാറാക്കിയത്: പ്രമീള ശ്രീദേവി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: