17.1 C
New York
Wednesday, August 17, 2022
Home Travel എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ (20).

എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ (20).

✍മിനി എൽദോസ്, കോതമംഗലം.

🙏ബാവായ്ക്കുള്ള വഴിപാടുകൾ 🙏

പള്ളിമുറ്റം അടിക്കൽ.🌹
പള്ളിയുടെ മുറ്റം മുഴുവൻ അടിക്കുക എന്നത് ഒരു പ്രത്യേക വഴിപാടാണ്. അധികവും സ്ത്രീകളാണ് ഈ നേർച്ച നടത്താറ്. ചില പുരുഷന്മാരും വലിപ്പ ചെറുപ്പം നോക്കാതെ ചെയ്യുന്നു. മറ്റു പലർ പള്ളിയകവും തുടക്കാറുണ്ട്. അത് രോഗശമനത്തിന് വേണ്ടി നേരുന്ന വഴിപാടാണ്.

മൃഗങ്ങളുടെയും കൃഷി വസ്തുക്കളുടെയും സമർപ്പണം. 🌹

ആദ്യഫലം യഹോവക്കുള്ളത് എന്നതുപോലെയാണ്, മൃഗങ്ങളെയും കൃഷികളുടെയും ആദായം പള്ളിക്കുകൊടുക്കുന്ന പതിവുണ്ട്. ദൈവത്തിന് നമ്മുടെ ഓഹരി കൊടുക്കുന്നതിനു തുല്യമാണ്.

പള്ളി സാമഗ്രികൾ നടക്കു വെക്കുന്നത്. 🌹

പള്ളിഉപയോഗത്തിനാവശ്യമായ കുട, കൊടി, കുരിശ്, ധൂപക്കുറ്റി, കൈമണി, കുന്തിരിക്കം, മെഴുകുതിരി, തിരിക്കാലുകൾ തുടങ്ങി മറ്റു വസ്തുക്കൾ വരെ നേർച്ചയായി ആളുകൾ അർപ്പിക്കുന്നു. ഈ വഴിപാട് വസ്തുക്കൾ പള്ളി നടയിൽ വച്ചു പ്രാർത്ഥിച്ച് ഓഫീസിൽ രസീത് എഴുതിവാങ്ങി വഴിപാട് പൂർത്തിയാക്കുന്നു. അത് കുർബ്ബാനയിൽ പ്രാർത്ഥിക്കുന്നു.

വാഹനങ്ങളുടെ വെഞ്ചിരിപ്പ് :-🌹

പുതിയതും പഴയതുമായ വാഹനങ്ങൾ വാങ്ങിക്കുന്നവർ വണ്ടി കഴുകി വെടിപ്പാക്കി വണ്ടിയും, ചാവിയും, കൊന്തയും വെഞ്ചിരിപ്പ് നടത്തുന്നു. ബാവായുടെയും മറ്റു വിശുദ്ധന്മാരുടെയും പേരുകളും സ്വീകരിക്കുന്നു.

പ്രദിക്ഷണത്തിൽ പള്ളി സാമാനങ്ങൾ എടുക്കുക. 🌹
പള്ളിയിലെ പെരുന്നാളുകൾക്കു കുട, കൊടി, കുരിശ്,മേക്കട്ടി ഇവ വഴിപാടായി ചുമക്കുന്നതാണ്.

പള്ളിക്കിണറ്റിലെ വെള്ളം 🌹
പള്ളിക്കിണറ്റിലെ വെള്ളം വിശ്വാസികൾ കുടിക്കാനും രോഗസൗഖ്യത്തിനും പൈശാചികബന്ധനം മാറുന്നതിനും മറ്റുമായി ആളുകൾ പ്രാർത്ഥിച്ചു കൊണ്ടുപോകുന്നു. ഈ നാട്ടിൽ എത്ര വരൾച്ച ഉണ്ടായാലും ഈ കിണറിൽ നിറയെ തണുത്ത വെള്ളമുണ്ടാകും. അതാണൊരു വലിയ അത്ഭുതം.

കബറിലെ മണ്ണ് 🌹

ബാവായെ കബറടക്കിയിരിക്കുന്ന കബറിടത്തിൽ നിന്ന് എടുക്കുന്ന കുന്തരിക്കത്തിന്റ പൊടിക്ക് “കബറിലെ മണ്ണ്” എന്നറിയപ്പെടുന്നു. എടുക്കുന്നതിനനുസരിച്ചു മണ്ണ് കൂമ്പി വരുന്നെന്നു പറയപ്പെടുന്നു. ഈ മണ്ണ് രോഗസൗഖ്യത്തിനും പൈശാചികശല്യം മാറുന്നതിനും വളരെ വിശുദ്ധിയോടും പ്രാർഥനയോടും കൂടെ ഉള്ളിൽ കഴിക്കുകയും വീടുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. അത് വലിയ അത്ഭുതമായി കരുതുന്നു. അതുപോലെ തന്നെ കുഞ്ഞുങ്ങളെ കബറിന് ചുറ്റിക്കുന്നതും പ്രധാന വഴിപാടുകളിലൊന്നാണ്. പേടിയും രാത്രിയിലെ കരച്ചിൽ, ഞെട്ടൽ ഇവക്കും നല്ലതാണ്.

ഈ നാട്ടിലും മറുനാട്ടിലുമായി അനേകർ വന്ന് വണങ്ങുന്ന ഈ കബറിന്റ ചരിത്രം എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല, അനുഭവിച്ചറിഞ്ഞാലേ മതിയാവൂ.അതാണ് ഈ അനുഗ്രഹ കലവറ. ദേശത്തിന്റ കാവൽക്കാരാനും അനേകർക്കാശ്വാസവുമായ ഈ നാടിന്റെ വിളക്കും പരിപാലകനുമായ പരിശുദ്ധന്റെ സന്നിധിയിൽ വന്നണയുന്നവർക്ക് സമാധാനവും ശാന്തിയും നൽകുന്ന ഈ കബറിടം ഞങ്ങൾക്കെന്നും ആശ്വാസമാണ്. അതില്ലാത്തൊരു ജീവിതവുമില്ല. ഇവിടെ വന്നിരിക്കുമ്പോൾ ദൈവത്തിനോട് ചേർന്നിരിക്കുന്ന അനുഭവവും അനുഗ്രഹവുമാണ് നിറയുന്നത്.
( തുടരും..)

 

✍മിനി എൽദോസ്, കോതമംഗലം.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: