17.1 C
New York
Wednesday, August 17, 2022
Home Travel എന്റെ നാട് കോതമംഗലം:- ചരിത്രവഴികളിലൂടെ.. (19)

എന്റെ നാട് കോതമംഗലം:- ചരിത്രവഴികളിലൂടെ.. (19)

മിനി എൽദോസ്, കോതമംഗലം.

🌹പള്ളിയിലെ അതിപ്രധാന വഴിപാടുകൾ. 🌹

🌹ഭജനയിരിക്കൽ.🙏

പ്രധാന വഴിപാടുകളിലൊന്നാണ് ഭജനയിരിക്കൽ. നോമ്പൊടും വിശുദ്ധിയോടും കൂടെ പ്രാർത്ഥനയും വേദപുസ്തകവായനയോടും പാട്ടുകളോടും കൂടി ധ്യാനിക്കുന്നതാണ് ഈ ഭജനമിരുപ്പ്.3,7,21,30,40എന്നീ ദിവസങ്ങൾ ആണ് ഭജനമിരുപ്പിന്റെ വഴിപാടുകൾ. എപ്പോളുംപള്ളിനിറയെ ആളുകൾ ഉണ്ടാകും. നോമ്പുകളിൽ പ്രത്യേകമായി ആളുകൾ എത്തീതുടങ്ങുന്നു. നാടിന്റെ നാനാ ഭാഗത്തും വിദേശത്തു നിന്നുപോലും വിശ്വാസികൾ ജാതി മത ഭേദമന്യേ എത്തുന്നു. ഉച്ചക്ക് നേർച്ചകഞ്ഞി ഉണ്ടായിരിക്കും. എല്ലാവരും കഴിക്കില്ല ചിലർ ഉപവാസം ഒരു ദിവസം മുഴുവനുമാകും എടുക്കുക.ഭക്ഷണം പ്രാർത്ഥിച്ചാൽ ഫലമേറെയെന്നാണ് വിശ്വാസം. എന്നാൽ കുട്ടികൾ, വൃദ്ധർ, രോഗികളായവർക്കു ഇതൊരു ഔഷധകഞ്ഞിയാണ്. പ്രാർത്ഥിച്ചു വിളമ്പുന്ന എന്തും ഔഷധമാണ്.

ഒരു വിശ്വാസിയുടെ സാക്ഷ്യം കേട്ട് സങ്കടം തോന്നിയ നിമിഷം,, അദ്ദേഹത്തിന്റെ ഭാര്യ ഗൾഫിൽ ജോലിക്കു പോയി അവിടെ ഉദ്ദേശിച്ച ജോലികിട്ടാതെ അലഞ്ഞു. അവരുടെ ഭർത്താവും മക്കളും ഒരു നേരത്തെ ഭക്ഷണത്തിനു പോലും വലഞ്ഞു. അദ്ദേഹം രോഗിയുമാണ്. മക്കളെ ഓരോ ബന്ധുവീടുകളിൽ ആക്കിയിട്ട് മരിച്ചാൽ മതിയെന്ന ആഗ്രഹത്താൽ ഒരു നാൾ ഈ പള്ളിയിൽ വന്നു. നോമ്പിന്റെ സമയമായതുകൊണ്ട് ഒരു നേരമെങ്കിലും കഞ്ഞിക്കിട്ടും പ്രാർത്ഥനയും നടക്കും എന്നുള്ള ഒറ്റചിന്തയാൽ ഇവിടെഎത്തി കണ്ണീരോടെ പ്രാർത്ഥിച്ചു. പിന്നീട് അദ്ദേഹത്തിന് കുടുംബത്തിനും അനുഗ്രഹങ്ങളുടെ കലവറയായിരുന്നു. അദ്ദേഹത്തിന്റെ രോഗവും മാറി ജോലിയും കിട്ടി,ഭാര്യയുടെ ജോലിയുടെ തടസ്സങ്ങൾ നീങ്ങിപോയി, കുട്ടികളും വീട്ടിൽ തിരിച്ചെത്തി പ്രാർത്ഥനയോടും സന്തോഷത്തോടും കൂടെ ആ കുടുംബം ജീവിക്കുന്നു. എപ്പോഴും ഒരു ബൈബിൾ പ്രഭാഷകനായി ഒരിക്കൽ ഈ പള്ളിയിൽ വന്നു പ്രസംഗിച്ചപ്പോൾ എല്ലാവരും കരഞ്ഞുപോയി. ഇവിടെ വന്നിട്ട് പോയി ആല്മഹത്യക്കുറിച്ചു ചിന്തിച്ചാണ് അന്ന് വന്നത് പോലും. “വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സുഖപ്പെടുത്തും “.

🙏ശനിയാഴ്ച കുർബ്ബാന.🌹

ഈ കുർബാനക്കൊരു പ്രത്യേകതയുണ്ട്.ബാവ കാലം ചെയ്തത് ശനിയാഴ്ച ആയതുകൊണ്ട് അന്ന് മുതൽ എല്ലാ ശനിയാഴ്ചകളിലും മുടങ്ങാതെ വി. കുർബ്ബാന അർപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഈ വഴിപാടിനെ “ശനിയാഴ്ച കുർബ്ബാന” എന്ന് പറയുന്നത്. വിശുദ്ധ കൂടാശകളിൽ പ്രധാനിയായ വിശുദ്ധ കുർബ്ബാനയെ “കൂദാശകളുടെ രാഞ്ജി “എന്ന് വിളിക്കുന്നു.

ഈ വിശുദ്ധ കുർബ്ബാനയുടെ തുടക്കം പരിശുദ്ധ ബാവയുടെ കൂടെ വന്ന അഭി. മോർ ഇവാനിയോസ് തിരുമേനിയായിരുന്നു. ബാവ കാലം ചെയ്തശേഷം എല്ലാ ശനിയാഴ്ചകളിലും ഈ
തിരുമേനിയായിരുന്നു വി. കുർബ്ബാന അർപ്പിച്ചിരുന്നതും. പിന്നീട് മറ്റെല്ലാ ശനിയാഴ്ചകളിലും തിരുമേനിമാരായിരിക്കും വി. കുറബ്ബാനയർപ്പിക്കുന്നത്. ഇന്നും മിക്ക ആഴ്ചകളിലും തിരുമേനിമായിരിക്കും ശനിയാഴ്ച കുർബാനക്ക് എത്തുന്നതും. അന്ന് മാമ്മോദീസാക്കും പ്രാധാന്യമേറെയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നുപോലും ആളുകൾ ഈ വി. കുറബ്ബാനയിൽ പങ്കെടുക്കുവാൻ എത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ് ഈ കുർബ്ബാന ചൊല്ലിക്കുക എന്നത്. എപ്പോൾ വന്നാലും ഈ കുർബാനക്ക് രസീതെഴുതിച്ചാൽ ആ ശനിയാഴ്ച നമ്മുടെ പേരിൽ കുർബ്ബാന വഴിപാടായി സമർപ്പിക്കുന്നു.

🌹തൂക്കുവിളക്കിൽ എണ്ണ ഒഴിക്കുന്നതും മെഴുകുതിരി കത്തിക്കലും.🙏

പള്ളിയകത്തുള്ള തൂക്കുവിളക്കിൽ എണ്ണ ഒഴിക്കുകയും പള്ളിക്കു പടിഞ്ഞാറ് വശത്തുള്ള കൽക്കുരിശിങ്കൽ മെഴുകുതിരികൾ കത്തിക്കുകയും ചെയ്യുന്നത് ഒരു പ്രധാന വഴിപാടാണ്.പരിശുദ്ധ ബാവ കാലം ചെയ്ത സമയം കൽക്കുരിശ്ശിൽ മിന്നിത്തിളങ്ങിയ പ്രകാശത്തെ കുറിക്കുന്നു ഇത്. ദിവസവും ആയിരക്കണക്കിന് ജനങ്ങളുടെ ഒരു ദിനം തുടങ്ങുന്നതും തീരുന്നതും ഇവിടുന്നാണ്. ആയിരക്കണക്കിന് മെഴുകുതിരികളാണ് കത്തികൊണ്ടിരിക്കുന്നത്. അത് കൂടാതെഎപ്പോളും കത്തിക്കൊണ്ടിരിക്കുന്ന ഒരു കേടാവിളക്കുംഅവിടെ ഉണ്ട്.പള്ളിയിലെ വിളക്കിൽ ഒഴിക്കുന്ന എണ്ണ പകർന്നു വീടുകളിൽ കൊണ്ടുപോകുന്നു. ഇത് രോഗസൗഖ്യത്തിനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുന്നതിനുമായി സമർപ്പിക്കുന്നു.

🙏”ബാവ”യുടെ പേര് സ്വീകരിക്കൽ 🙏

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വരുന്നയാളുകൾ ജാതി മത ഭേദമെന്യേ “എൽദോ ,ബേസിൽ “എന്ന പേര് സ്വീകരിക്കുന്നു. ശനിയാഴ്ച ദിവസം 100 പേർ ഒരുമിച്ചു മാമ്മോദീസ
നടത്തിയിട്ടുണ്ട്. അന്നത്തെ വി. കുർബ്ബാന അത്രമേൽ പ്രാധാന്യം കല്പിക്കുന്നു ഇന്നും ജനങ്ങൾ എന്നുള്ളതിന്റ തെളിവാണ് ഇത്. ഇപ്പോൾ എല്ലാ ദിവസവും വി. കുർബ്ബാനയും മാമ്മോദീസായും നടത്തുന്നുണ്ട്.

കെടാവിളക്ക് കത്തിക്കൽ 🙏

എന്തെങ്കിലും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ടി അത് സാധിക്കും വരെ വിളക്ക് കെടാതെ എണ്ണ ഒഴിച്ച് കത്തിനില്കും. അതാണ്‌ കെടാവിളക്ക് നേർച്ച.

(തുടരും…)

മിനി എൽദോസ്, കോതമംഗലം.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: