17.1 C
New York
Wednesday, August 17, 2022
Home Travel എന്റെ നാട് കോതമംഗലം, (ചരിത്ര വഴികളിലൂടെ..ഭാഗം 18)

എന്റെ നാട് കോതമംഗലം, (ചരിത്ര വഴികളിലൂടെ..ഭാഗം 18)

മിനി എൽദോസ്, കോതമംഗലം

കന്നിപ്പെരുന്നാളിന്റെ കൊടിയിറക്കൽ.

സെപ്റ്റംബർ 25-ആം തിയതി 5മണിക് കൊടി കയറ്റിയാൽ 10ദിവസം പിന്നെ പൊടിപൂരമാണ് ഇന്നാട്ടിലും മറുനാട്ടിലും. ഇവിടെ ഉള്ള ജനങ്ങൾ ജാതി മത ഭേദമെന്യേ രാവോ പകലോ വിത്യാസമില്ലാതെ വന്നു വണങ്ങുന്ന ഇടം. അവരുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ തന്നെ. കച്ചവടമോ സ്കൂളോ കോളേജിൽ പോകുന്നത് വരെ ഇവിടെ വന്നു വണങ്ങി നേർച്ച ഇട്ടതിനു ശേഷമുള്ളു കാര്യങ്ങൾ. ഏതൊരു നല്ല കാര്യങ്ങളുടെയും തുടക്കം തന്നെ ബാവയോട് പറഞ്ഞിട്ടുള്ളൂ. അങ്ങനെ ഉള്ള നാട്ടിലെ പെരുന്നാൾ ഒരു പൂരം തന്നെയാണ്.

ഊണും ഉറക്കവുമില്ലാതെ ഓടി നടന്നു കാര്യങ്ങളെല്ലാം ഭംഗിയായി ക്രമീകരിക്കുന്ന അച്ഛന്മാരും കമ്മറ്റിക്കാരും ഭക്തസംഘടനാ പ്രതിനിധികളും ശേഷം ജനസംമുച്ചയങ്ങളും കന്നി 21 (ഒക്ടോബർ 4)കോടിയിറക്കിന് വൈകിട്ട് 5മണിക് ഉണ്ടാകും. എല്ലാറ്റിനും പ്രത്യേകത അന്ത്യോഖ്യായിൽ നിന്നും ബാവായുടെ കുടുംബക്കാരും സുറിയാനി സഭയുടെ പ്രതിനിധികളും ഉണ്ടാകും ഈ കന്നിപ്പെരുന്നാളിന്. മലയാളനാട്ടിൽനിന്നും വിദേശങ്ങളിൽ ജോലിക്കു പോയവർ ഈ പെരുന്നാളിൽ പങ്കെടുക്കുവാൻ അവധിയെടുത്തു വരും. അത്രമേൽ വലിയൊരു ആഘോഷം തന്നെയാണ് ഈ നാടിന്റെ ഉത്സവം. ഒരുമാസം വരെ നീണ്ടു നിൽക്കുന്ന തിക്കും തിരക്കുമാകും ഇവിടം. പെരുന്നാളിനോളം തന്നെ തിക്കും തിരക്കുമാണ് 8മിടം. കൊച്ചുകുട്ടികൾ മുതൽ പ്രായമേറിയവർ വരെയുണ്ടാകും, നേർച്ചകളോടെ വന്നു വണങ്ങുവാൻ.

ഈ പള്ളിയിലെ പ്രധാന വഴിപാടുകൾ.

അടിമവെക്കലും വീണ്ടെടുക്കലും :-
കുട്ടികളെയും മുതിർന്നവരെയും ബാവക്കു അടിമ വെക്കുന്ന ചടങ്ങുണ്ട്. അടിമപ്പണം രസീത് എഴുതിച്ചു, ബാവയുടെ നടയിൽ പ്രാർഥനയോടുകൂടി അടിമവെക്കലും പിറ്റേവർഷം പുതുക്കലും വീണ്ടെടുക്കലും ഉണ്ട്.
നേർച്ചക്കാത്(ഒരു കാതിൽ കമ്മൽ )കുത്തുന്നവരും ഉണ്ട്.

ഉരുളു നേർച്ചയും മുട്ടുകുത്തി നേർച്ചയും.:-

വേദനകൾക്കും രോഗങ്ങൾകും പരീക്ഷകൾക്കും ശമനത്തിനനും വിജയങ്ങൾക്കുവേണ്ടിയും ഉള്ള നേർച്ച.

പട്ടക്കാരുടെ നേർച്ച :-നമ്മുടെ കുടുംബത്തിലെ എല്ലാവരുംഒരാഴ്ചത്തെ നോമ്പോടും വിശുദ്ധിയോടും കൂടെ വന്നു കുർബ്ബാനയിൽ പങ്കുകൊണ്ടതിനു ശേഷം കുടുംബത്തിലെ കാരണവർ നേർച്ചവസ്തുവുമായി മുന്നിൽ വികാരിയച്ഛൻ കുരിശുമായി മുന്നിൽ ബാക്കി 12 അച്ചന്മാർ രണ്ടു നിരകളിലായി കത്തിച്ച തിരികളുമായി ധൂപത്തിന്റെ അകമ്പടിയും പ്രാർഥനയോടുകൂടി സ് ശേഷം ജനങ്ങളും നിരയായി പള്ളിമേടയിലേക്ക് പോകുന്നു. ബാവായ്ക്കു കൊടുക്കുമ്പോലെ ആദ്യപങ്കുബാവായുടെ നടയിൽ വക്കും അത് പള്ളികുള്ളതാണ്. ഒരു പങ്കു അമ്മക്ക് വലിയപ്പള്ളിയിലേക്കും. പ്രാർഥനക്ക് ശേഷം തലപ്പന്തിയിൽ അപ്പവും പഴവും വിളമ്പിയതിനു ശേഷം ബാക്കിയുള്ള 12 പേർക്കും വിളമ്പുന്നു. യേശുവിന്റെയും ശിഷ്യന്മാരുടെയും അന്ത്യാത്താഴത്തെ സൂചിപ്പിക്കുന്നു .ഇതാണിവിടുത്തെ ഏറ്റവും വലിയതും ചിലവെറിയതുമായ വഴിപാട്. (ആളുകളുടെ കഴിവനുസരിച്ചു പണവും മറ്റും നൽകുന്നു.) ശേഷം ക്ഷണിക്കപ്പെട്ടവരും വീട്ടുകാരും ശേഷം ജനങ്ങൾക്കും കൊടുക്കും ഭക്ഷണം. അതാണ്‌ നിറവും. അതൊന്നു കാണേണ്ട കാഴ്ച തന്നെയാണ്.

പൈതൽ നേർച്ച :-
ആദ്യപങ്ക് അപ്പവും പഴവും ബാവായ്ക്കും പിന്നെ മാതാവിനുള്ളത് വലിയപള്ളിക്കും കൊടുത്തതിനു ശേഷവുമാണ് നേർച്ച കൂടാശ ചെയ്ത് വിളമ്പുള്ളു. പട്ടക്കാരുടെ നേർച്ച പോലെ പൈതങ്ങളുടെ നേർച്ചയും തന്നെ 12,6,3 എന്നിങ്ങനെ എണ്ണവും ഉണ്ട്. (അത്രയും ചടങ്ങുകൾ ഇല്ല )ബാവാക്ക് ഏറെ ഇഷ്ടം കുട്ടികളോടോത്തുള്ള ചങ്ങാതാവും കളിയുമാണ്. നേർച്ചയിൽ 15വയസിൽ താഴെയുള്ള ആൺകുട്ടികളാണ് പങ്കെടുക്കുന്നത് അപ്പവും പഴവും പിടിയും കോഴിയും ചോറും കറികളുമെല്ലാം കൂട്ടിയൊരു നേർച്ചസദ്യ.

തൂക്കപ്പാച്ചോർ നേർച്ച :-

ഒരു തട്ടിൽ ശർക്കരയും മറുതട്ടിൽ ആളും കൂടെ തൂക്കം നോക്കിയതിനു ശേഷം ആ അളവിന് കുത്തരി,സർക്കര, തേങ്ങ കിസ്മിസ്, നട്സ്, ഏലക്ക ജീരകം എല്ലാം ചേർത്തു വാർപ്ലിൽ വേവിച്ചെടുക്കുന്നതാണ് പാച്ചോർ നേർച്ച, അച്ഛൻ കൂടാശ ചെയ്തു ജനങ്ങങ്ങൾക്കു വിളമ്പുന്നു. രോഗസഖ്യം വരെ ഉണ്ടാകുന്നു .

കരിക്കുവച്ച് കുമ്പിടുന്നു.:-

പ്രസവാരിഷ്‌ടതകൾ കുറഞ്ഞു സുഖപ്രസവത്തിനായുള്ള നേർച്ച.

തൊട്ടിയും കയറും:-

കിണർ കുഴിച്ചു വെള്ളം കിട്ടുന്നതിനുള്ള നേർച്ച, ആദ്യവെള്ളത്തിൽ വെള്ളപ്പാച്ചോർ ഉണ്ടാകുന്നു.

നെയ്യപ്പം, (അരിമ്പാര നേർച്ച )ശരീരത്തുണ്ടാകുന്ന മറുക് അരിമ്പാറ പോലുള്ളവക്ക്.

തുടരും.. .

മിനി എൽദോസ്, കോതമംഗലം

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: