പരിശുദ്ധ ബാവ ആദ്യം വന്നിറങ്ങി അത്ഭുതങ്ങൾ നടത്തിയ ആ അനുഗ്രഹ ദേശത്തേക്കുള്ള പ്രദിക്ഷിണമാണ് 2-ആം ദിവസം.കന്നി 20-ആം തിയതിയിലെ ചക്കാലക്കുടിയിലേക്കുള്ള പ്രദിക്ഷണം ഉച്ചക്ക് ഒരു മണിയോടുകൂടി സൺഡേ സ്കൂൾ കുട്ടികൾ മുന്നിൽ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, മാർത്ത മറിയം സമാജം അംഗങ്ങൾ ശേഷം വിശ്വാസികളും ചെണ്ട, ബാൻഡ്, കൊടികളും മുതുക്കുടകളും വെള്ളി, പൊൻ കുരിശൂ കളുടെ വലിയൊരു അകമ്പടിയോടുകൂടി മേക്കട്ടിക്കുമുന്നിൽ അണി നിരക്കുന്നു. പൂഴിവാരിയിട്ടാൽ വീഴാത്തവിധം ജനബാഹുല്യവും.കേരളത്തിന്റെ ഒരു ദേശീയോത്സവം പോലെയാണന്നത്തെ ദിവസങ്ങൾ. പെട്ടിക്കടകളും വർണ്ണശബള ങ്ങളായ ബലൂണുകളും വളകളും മുതൽ മൺ ചട്ടികൾ വരെ ഉണ്ടാവും അലങ്കാരങ്ങൾ.പലവർണ്ണങ്ങളുള്ള ലൈറ്റുകൾ കാണാൻ കൊച്ചുകുട്ടികൾ മുതൽ പ്രയമേറിയവർ വന്നുചേരുന്നു.തിരിച്ചു പ്രതിക്ഷണം പള്ളിയിലെത്തിച്ചേരുമ്പോൾ സൺഡേ സ്കൂൾ കുട്ടികളുടെ സമാപനഗാനങ്ങലോടുകൂടി പ്രദിക്ഷിണം അവസാനിപ്പിക്കുന്നു കുട്ടികൾക്കുള്ള അവലും പഴവും സർക്കാരയും( ബാവായുടെ ഇഷ്ടവിഭവം )കൂട്ടിയൊരു ചായസൽക്കാരവും ഉണ്ട്.പള്ളി ഉപകരണങ്ങൾ മെംബൂട്ടിലേക്കെടുക്കുന്ന കാഴ്ച്ച കണ്ണുകൾക്കാനന്ദം പകരുന്നതാണ്.
സന്ധ്യാ പ്രാർഥനയും കഴിഞ്ഞൊരു അത്താ ഴസദ്യയും. പിന്നെ പലക്കാഴ്ചകൾ.
പിറ്റേന്ന് രാവിലെ കുർബ്ബാനയും, ഇടവകക്കാരുടെ പെരുന്നാൾ എന്നറിയപ്പെടുന്നു കന്നി 21. കുർബാനയും വഴിപാടുകളും കഴിയുമ്പോൾ. നാട്ടിലുള്ള ഗജവീരന്മാരുടെ ഒരു വരവുണ്ട് ബാവയെ കാണുവാൻ. മൂന്നുവട്ടം പള്ളിക്കു വലാംവച്ചു മുട്ടുകുത്തി ചിഹ്നംവിളിച്ചു ഒരു തൊഴാലുണ്ട്. കിഴിപ്പണം നേർച്ച യും ഇടും. ശേഷം ഇവർക്ക് പള്ളിയിൽ നിന്നൊരു ഓഹരിയുണ്ട് അവിൽ, പഴം, സർക്കരയും ബാവയോ അച്ഛന്മാരും ഉണ്ടാവും. അവർക്കത്തൊരു ചടങ്ങാണ്. പെരുന്നാളിനെക്കാൾ ജനമാണ്. ഒരു പൂരം കഴിഞ്ഞ പ്രതീതിയുണർത്താൻ ചെണ്ടകാരുടെ മത്സരമാണ്. ഒരു തൃശ്ശൂർ പൂരം സമാനം. ഈ. പെരുന്നാള് കൂടിയവർ എത്ര അകലെ ആണെങ്കിലും ഈ സമയത്ത് വരും ഓർമ്മ പുതുക്കാൻ. പറഞ്ഞറിയിക്കാനോ എഴുതിയാറിക്കാനോ കഴിയില്ല കണ്ടറിഞ്ഞാലേ പറ്റൂ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പോലെ ജാതിമതഭേദമെന്യേ എല്ലാവരും വരുന്നയിടം. പിന്നെ തൂക്കു വിളക്ക് വിളക്കെടുക്കണമെങ്കിൽ ചക്കാലക്കൽനായർ കുടുംബത്തിലെ ആൺമക്കളും ഉണ്ടെങ്കിലേ പെരുന്നാൾ മഹാമാഹവും ഉണ്ടാകൂ.
കന്നിപെരുന്നാളും നേർച്ചസദ്യയും.🌹
പരിശുദ്ധ എൽദോ മോർ ബേസേലിയോസ് ബാവയുടെ ശ്രാദ്ധപെരുന്നാളിന് നോമ്പൊടും വിശുദ്ധിയോടും കൂടെ ബാവായുടെ സന്നിധിയിൽ നേർച്ച കാഴ്ചകളോടെ ഭക്തിയാദരാപൂർവ്വം വണങ്ങുവാൻ വരുന്നവർക്കു വിശപ്പറിയാതെ വയറും മനസ്സും നിറച്ചുകൊണ്ട് 18-ആം തിയതി രാത്രിതന്നെ പാചകപ്പുരയുടെ കൂദാശ നടത്തി ഭണ്ടാര അടുപ്പിൽ മുത്തപ്പന്റെ കേടാവിളക്കിൽ നിന്നും തീ പകരും.ചോറും അവിയൽ സാമ്പാർ, തുടങ്ങി പച്ചക്കറികളാണ് സദ്യവട്ടത്തിൽ. അത് തന്നെ ഒരു നേർച്ചയായിട്ടാണ് ഇവി ടുത്തെ ജനങ്ങൾ കരുതിപ്പോരുന്നതും.അപ്പോൾ തുടങ്ങുന്ന പണികൾക്ക്കന്നി 21-ആം തിയ്യതി പച്ചക്കറികൾ മാറ്റി നോൺ വെജ് ആണ്, സദ്യയുടെ സമാപനം.അന്നാണ് ഇടവക കാരുടെ പെരുന്നാളെ ന്നറിയപ്പെടുന്നു.
തുടരും ..
മിനി എൽദോസ്, കോതമംഗലം.