17.1 C
New York
Thursday, August 18, 2022
Home Travel എന്റെനാട് കോതമംഗലം, ചരിത്രവഴികളിലൂടെ :- ഭാഗം :(16) 🌹കോതമംഗലം കന്നിപ്പെരുന്നാൾ.🌹

എന്റെനാട് കോതമംഗലം, ചരിത്രവഴികളിലൂടെ :- ഭാഗം :(16) 🌹കോതമംഗലം കന്നിപ്പെരുന്നാൾ.🌹

മിനി എൽദോസ്, കോതമംഗലം.

🌹കോതമംഗലം കന്നിപ്പെരുന്നാൾ.🌹

പരിശുദ്ധനായ എൽദോ മോർ ബേസെലിയോസ്‌ ബാവയുടെ പെരുന്നാൾ സെപ്റ്റംബർ 25-ആം തിയതി വൈകിട്ട് 5 മണിക്ക് കൊടികയറും.കോതമംഗലത്തിന്റെ ഉത്സവമായി 10ദിവസമുള്ള പെരുന്നാൾ ആഘോഷം. അതിൽ ജാതി മത ഭേദമില്ലാതെ എല്ലാവരും കൊണ്ടാടുന്ന ദേശീയോത്സവം.

ബാവയെ ചക്കാലക്കൽ യുവാവ് പള്ളിയിലേക്ക് ആനയിച്ചതുപോലെ തന്നെ കോഴിപ്പിള്ളി ചക്കാലക്കുടിയിൽ നിന്നും പള്ളിയിലേക്ക് കോൽവിളക്കുമായി മുന്നിൽ, ചാപ്പാലിൽ നിന്നും പ്രദിക്ഷിണവും മേക്കട്ടിയും വന്ന് കഴിഞ്ഞു ധൂപ പ്രാർഥനയും കഴിഞ്ഞാണ് കൊടി മദ്ബാഹായിൽ കൂടാശ ചെയ്തു വികാരിയച്ഛന്റെ കൈകളിലെന്തി മറ്റ് വികാരിമാർ, കാപ്യാർ, കമ്മറ്റിയംഗങ്ങൾ, ശേഷം ജനങ്ങളും മുന്നിൽ തിരിയും പിടിച്ചുകൊണ്ട്ചെണ്ടമേളത്തോടെയും വെടികെട്ടു പൂരത്തിന്റെയും അകമ്പടിയോടെ കൊടിമര ത്തിനരികിലേക്ക് എല്ലാവരും പ്രാർഥനയോടെ, എത്തുന്നു. വികാരിയച്ഛൻ കോടിയുയർത്തുമ്പോളേക്കും നാട്ടിലെ എല്ലാജനങ്ങളും ജാതി മത ഭേദമെന്യേ എല്ലാവരും “പരിശുദ്ധനായ ബാവായെ ഞങ്ങളെ അനുഗ്രഹിക്കണേ” എന്നുള്ള യാചനയാൽ ഓടിയണയുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ആഘോഷമായ കുrബ്ബാനകളും.

നാടിന്റെ നാനാഭാഗത്തുനിന്നുള്ള പ്രദിക്ഷണം.

നാടിന്റെ 4ഭാഗത്തു നിന്നും പ്രദിക്ഷണമായി ആളുകൾ ഓടിയണയുന്നു. അതിൽ ഏറ്റവും പ്രധാനം, ബാവ നടന്നുവന്ന ഹൈറേഞ്ചിന്റെ മലമടക്കുകളിൽ നിന്നും ഒരാഴ്ചത്തെ നോമ്പും നോക്കി പെരുന്നാളിന്റെ ഒരാഴ്ച മുന്നേ കാൽനടയായിഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്തുനിന്നും ആളുകളും രഥങ്ങളുമായി നടന്നു തുടങ്ങുന്നു. പ്രാധാന്യം തങ്ങളുടെ കൃഷികളിൽ നിന്നുള്ള വരുമാനം കൂടിയാണ് ബാവാക്കു കാഴ്ചവെക്കാൻ കൊണ്ടുവരുന്നത്.കുരുമുളകും, ഏലാക്കാ മാലയുമായാണ് പ്രധാനം.കാടും മേടും കാട്ടരുവികളും താണ്ടി ബാവ വന്നതുപോലെ എല്ലാ പള്ളികളിലും കയറിയിറങ്ങിയും രാവുകളിൽ തങ്ങിയും നാനാ ഭാഗത്തു നിന്നും അടിമാലിയിൽ വന്ന് ചേർന്ന് കന്നി 19-ആം തിയതി അതിരാവിലെ യാത്ര ചെയ്തു. വഴി നീളെ നേർച്ചകളും ഉച്ചയൂണ് നേര്യമംഗലം പള്ളിയിൽ നടത്തി, കോഴിപ്പിള്ളി കവലയിൽ സ്വീകരണം നൽകി വൈകിട്ടോടെ 4മണിക് എല്ലാ മേഖലകളിൽ നിന്നും പള്ളിയിൽ എത്തിച്ചേരുന്നത് ഇവിടുത്തെ ഏറ്റവും വലിയ പ്രതീക്ഷണമാണ്. തെക്കും വടക്കും പടിഞ്ഞാറുകളിൽനിന്നും എല്ലാവരെയും നഗരമധ്യത്തിൽ സ്വീകരിച്ചുകൊണ്ട് പള്ളിയിലേക്ക് വരുമ്പോൾ മിക്കവാറും പള്ളിക്കുള്ളിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ പോലും കഴിയാൻ വയ്യാത്തതായിട്ടുണ്ട് പലപ്പോഴും.

പോലീസും വോളന്റിയേഴ്‌സ്, കഷ്ടപ്പാടുകൾ ഏറെയാണ്. അന്ന് ദീപാലാങ്കാരവും വെടികെട്ടും ഒരു പ്രത്യേകതയാണ്. ആ രാത്രി പ്രദിക്ഷണം ആണ് ഏറ്റവും വലിയത്.സന്ധ്യാ പ്രാർഥനയും ഭക്ഷണവും കഴിഞ്ഞു 10മണിയോടുകൂടി പലതരം ചെണ്ടമേളങ്ങൾ, ബാന്റുസെറ്റിന്റെയും അകമ്പടിയോടുകൂടി പ്രദിക്ഷണം വലിയപ്പള്ളിയിലേക്കും അവിടുന്ന് മലയിൻകീഴ് കുരിശ്, ബൈപാസ് കുരിശ്, ടൗൺ ചുറ്റി ബേസെലിയോസ്‌ ഹോസ്പിറ്റലിൽ കയറി തിരിച്ചു ബേസിൽ സ്കൂൾ ജംഗ്‌ഷൻ വഴി പള്ളിയിലേക്ക് വരുമ്പോളേക്കും 12 മണി കഴിയും. ഏതുമഴയതും ജനങ്ങൾ ജാഗരൂഗരാണ്.പിന്നീട് വെടികെട്ടു പൂരം 2മണിയോടുകൂടി ആളുകൾ പിരിയും. ബാക്കിയുള്ളവർ പള്ളിയിൽ വെളുപ്പിന് 4മണിക്കുള്ള കുർബാനക്കായി തങ്ങും ബാവ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലാണ് അന്ന് കുർബ്ബാന.
(തുടരും..)

മിനി എൽദോസ്, കോതമംഗലം.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: