17.1 C
New York
Friday, July 1, 2022
Home Travel എന്റെ നാട് കോതമംഗലം:- ചരിത്രവഴികളിലൂടെ (12) പരിശുദ്ധ എൽദോ ബാവായുടെ അന്ത്യയാത്ര.

എന്റെ നാട് കോതമംഗലം:- ചരിത്രവഴികളിലൂടെ (12) പരിശുദ്ധ എൽദോ ബാവായുടെ അന്ത്യയാത്ര.

മിനി എൽദോസ്, കോതമംഗലം.

പരിശുദ്ധ ബാവായുടെ അന്ത്യയാത്ര.

പരിശുദ്ധ ബാവയുടെ കോതമംഗലത്തു വന്നതിന്റെ 13-ആം ദിവസം ബാവ ഈ ലോകത്തുനിന്ന് താത്കാലികമായി യാത്ര പറഞ്ഞു സ്വർഗ്ഗത്തിലേക്കു യാത്രയായി. ആ സമയത്ത് പള്ളിയിൽ കൂട്ടമണി അടിക്കുകയും, ബാവ പറഞ്ഞതനുസരിച്ചത് പോലെ പടിഞ്ഞാറ് വശത്തുള്ള കൽക്കുരിശ്ശിൽ നല്ല പ്രകാശം കാണുകയും അത് മൂന്നു പ്രാവശ്യം വെട്ടിതിളങ്ങുകയും ജനം ആർത്തലച്ചു കരയുകയും ചെയ്തു.

ഇവാനിയോസ് മെത്രാനും രണ്ടാം മാർത്തോമായും വൈദികരും ചേർന്ന് ബാവായുടെ മൃതശരീരം ശുശ്രുഷകൾക്കു ശേഷം പള്ളിയുടെ വി. മദ്ബഹായിൽ ബാവ വന്നപ്പോൾ കയറിയിരുന്ന സ്ഥലത്തു തന്നെ കബറടക്കി. അന്ന് മുതൽ ഇന്ന് വരെ ലോകത്തിന്റെ നാന ഭാഗത്തു നിന്നും കാൽനടയായും വാഹനങ്ങളിലുമായി എല്ലാ ജാതി മതസ്ഥരും പള്ളിയിലെത്തി പള്ളിയിലെത്തി വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് കർത്താവിനോട് പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കുന്നു. ഒത്തിരിയേറെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യവും ലഭിക്കുന്ന ഇടമായി മാറി.

എൽദോ മോർ ബേസ്സെലിയോസ്‌ ബാവായുടെ അന്ത്യകല്പന.

നമ്മുടെ സ്നേഹഭാജനമായ മോർ ഈവാനിയോസ് മെത്രാപൊലീത്തായും മലങ്കരയിലെ രണ്ടാം മാർത്തോമ്മയുംഅനുഗ്രഹിക്കപ്പെട്ട പട്ടക്കാരും ബഹുമാനപ്പെട്ട ശേമ്മശന്മാരും ശേഷം ജനങ്ങൾക്കും വാഴ്‌വ്.

പരിശുദ്ധ അന്ത്യോഖ്യാ സിംഹസനത്തിന്റെ മലങ്കരയിലുള്ള മക്കളോടുള്ള സ്നേഹത്തെയും വാത്സല്യത്തെയും കരുതി പരിശുദ്ധ പാത്രിയാർക്കീസ് ബാവായാൽ അയക്കപ്പെട്ട ബലഹീനനായ നാമും കർത്തൃഹിതമനുസരിച്ചു ഇന്ന് മെത്രനായി വാഴിക്കപ്പെട്ട അഭി. മാർ ഈവാനിയോസ് തിരുമേനിയും ഈ പള്ളിയിൽ എത്തിച്ചേരുവാൻ സ്വർഗത്തിലെ വലിയവനായ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.92 വയസായ നമ്മുടെ അന്ത്യം അടുത്തിട്ടിക്കുന്നു, ഇനി ഏറെ നാളുകൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ദൈവസന്നിധിയിലേക്ക് ഉടനെ പോകുവാൻ സമയം അടുത്തിരിക്കുന്നതിനാൽ ബലഹീനനായ നാം ഈ മലങ്കര മണ്ണിൽ നിന്നെടുക്കപ്പെട്ടാലും നിങ്ങൾ സത്യവിശ്വാസത്തെ കൈവെടിയുകയോ പറങ്കികളുടെ കൂട്ടത്തിലേക്കു ചെക്കറുകയോ ചെയ്യരുത്. സത്യസഭയുടെ സത്യവിശ്വാസത്തെ മാണിക്യം പോലെ കാത്തുസൂക്ഷിക്കുക.പരിശുദ്ധ അന്ത്യോഖ്യാ സിംഹസനം നമ്മളെ കരുതിക്കോള്ളും. പരിശുദ്ധ സിംഹസനത്തെ മറന്നുകൊണ്ടുള്ള ഒരു കാര്യവും ചെയ്യരുത്.അങ്ങനെ സംഭവിച്ചാൽ അത് സ്വർഗത്തിനും കർത്താവിന്റെ മണവാട്ടിയായ തിരുസഭക്കും വിപരീതമായൊന്നും ചെയ്യുകയെ അരുത്.

(തുടരും.. )

മിനി എൽദോസ്, കോതമംഗലം.

Facebook Comments

COMMENTS

- Advertisment -

Most Popular

നായ കടിച്ചത് ഒരു മാസം മുമ്പ്, രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍, വാക്സിനെടുത്തെങ്കിലും ശ്രീലക്ഷ്മിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍...

കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക്‌ മാറ്റില്ല

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക്‌ മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പുതുതായി രൂപവത്കരിക്കുന്ന ക്ലസ്റ്റർ ബ്ലോക്ക് സംവിധാനത്തിൽ ആസ്ഥാനം മലപ്പുറത്ത് തന്നെ നിലനിർത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന...

പാലാക്കാരി ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ

പാല: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന...

പൊന്നാനിയിൽ കടലാക്രമണം; അമ്പതോളം വീടുകളിൽ വെള്ളം കയറി.

പൊന്നാനി: വർഷക്കാലം ശക്തമാകുന്നതിന്റെ സൂചന നൽകി കനത്ത മഴ. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഒട്ടേറെ ഭാഗങ്ങളിൽ രാത്രി വൈകിയും തുടർന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതിനു ശേഷം ഇത്രയും കനത്ത മഴ ലഭിക്കുന്നതു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: