17.1 C
New York
Friday, July 1, 2022
Home Travel എന്റെ നാട് കോതമംഗലം :- ചരിത്രവഴികളിലൂടെ (13) പരിശുദ്ധ ബാവയും അന്ത്യോഖ്യ സിംഹാസനവും.

എന്റെ നാട് കോതമംഗലം :- ചരിത്രവഴികളിലൂടെ (13) പരിശുദ്ധ ബാവയും അന്ത്യോഖ്യ സിംഹാസനവും.

മിനി എൽദോസ്, കോതമംഗലം.

പരിശുദ്ധ ബാവയും അന്ത്യോഖ്യ സിംഹാസനവും.

പരിശുദ്ധ സഭ എപ്പോളും അന്ത്യോഖ്യ സിംഹാസനത്തിന്റെ കീഴിൽ നിലനിൽക്കണം.അത് യജമാനനും ദാസനും പോലുള്ള ബന്ധമല്ല, മറിച്ചു അപ്പനും മോനും പോലുള്ള ബന്ധമാണ്. അതെപ്പോഴും കണ്ണിലെ കൃഷ്ണമണിപോലെയാണ്. പെറ്റമ്മ തന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ, അതുപോലെ പരിശുദ്ധ സിംഹാസനവും നിങ്ങളെ സ്നേഹിക്കുന്നു. അതിന്റ തെളിവാണ് ഞങ്ങളെ മലങ്കര മണ്ണിലേക്കയച്ച പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ സ്നേഹവും വിശ്വാസവും.അതുകൊണ്ട് നാം മരിച്ചു മണ്ണോടു ചേർന്നെന്നാലും സത്യാവിശ്വാസത്തിൽ നിന്നും വ്യതിചലിക്കരുത് എന്ന് ഓർമ്മപ്പെടുത്തുന്നു.
ഹെക്കംനോ 2006 ലെ മലങ്കര സിറിയൻ ഓർത്തഡോക്സ് സെമിനാരി മാഗസിൻ (പേജ് 56) എൽദോ മോർ ബേസേലിയോസ് ബാവയും മലങ്കര സഭയും എന്ന പുസ്തകത്തിൽ Dn. ഷിബിൻ പോൾ എഴുതിയ ലേഖനം.

ഇങ്ങനെ സഭാ മക്കളെ ധൈര്യപ്പെടുത്തിക്കൊണ്ട് ബാവ ഇവാനിയോസ് തിരുമേനിയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. മറ്റ് ഇതിര സഭക്കാർ മൂലം സഭയിൽ. അടിഞ്ഞുകൂടിട്ടുള്ള അനാചാരങ്ങളെ ദൂരീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ബാവ ഈവാനിയോസ് മെത്രാപ്പോലീത്തായെ അറിയിച്ചു. ഇതിനിടെ ബാവയുടെ ക്ഷീണം കൂടി വന്നു.തന്റെ അന്ത്യമടുത്തതായി തോന്നിയ ബാവ ആത്മാവിൽ ദൃതിപ്പെട്ടു കാര്യങ്ങൾ ചെയ്തുതീർത്തു.ബാക്കി കാര്യങ്ങൾ ഈവാനിയോസ് തിരുമേനിക്കു കൈമാറി.1685 കന്നി 17-ആം തിയതി ഈവാനിയോസ് മെത്രാപൊലീത്തയും,2-ആം മാർത്തോമ്മയും ബാവക്കു പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ അനുമതിയോടെ രോഗസൗഖ്യത്തിനുള്ള തൈലഭിഷേകം നടത്തി, വി. കുർബ്ബാനയും കൊടുത്തു.
(തുടരും….)

മിനി എൽദോസ്, കോതമംഗലം.🙏

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: