17.1 C
New York
Friday, July 1, 2022
Home Travel എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ...(15)

എന്റെ നാട് കോതമംഗലം, ചരിത്രവഴികളിലൂടെ…(15)

മിനി എൽദോസ്, കോതമംഗലം

ബാവായുടെ അനുഗ്രഹവും പെരുന്നാളും.

പരിശുദ്ധ എൽദോ മോർ ബേസെലിയോസ്‌ ബാവായുടെ മരണം മുതൽ ഇന്നേ സമയം വരെ ആ കബറിടത്തിൽ രാവും പകലും ഇല്ലാതെ എല്ലാസമയവും ആളുകൾ വന്നു പ്രാർഥിച്ചു അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. എല്ലാവർഷവും സെപ്റ്റംബർ 25-ആം തിയതി കൊടികയറി ഒക്ടോബർ 2,3,തിയതികളിൽ (കന്നി 19,20)വലിയ ആഘോഷമായി പെരുന്നാൾ കൊണ്ടാടുന്നു.ദേശത്തു നിന്നും, വിദേശത്തുനിന്നും ആളുകൾ എത്തുന്നു.നാടിന്റെ നാനഭാഗത്തു നിന്നുപോലും കാൽനടയായി വന്ന് വിശ്വാസികൾ വന്ന് അനുഗ്രഹം പ്രാപിക്കുന്നു.ഈ ദിവസം തന്നെ ബാവായുടെ നാമത്തിലുള്ള പള്ളികളിലും കുരിശ്ശിൻ തൊട്ടികളും പെരുന്നാൾ ആഘോഷിക്കുന്നു.കോട്ടപ്പടി, കുറുപ്പുംപടി, പള്ളിക്കര, മഴവന്നൂർ, കാരകുന്നം, കരിങ്ങാച്ചിറ, കുന്നുകുരുടി, കായംകുളം തുടങ്ങി ബാവായുടെ നാമത്തിലുള്ള എല്ലാപ്പള്ളികളിലും പെരുന്നാളാഘോഷിക്കുന്നു.കുരിശ്, മുത്തുകുട, കൊടി, മേക്കട്ടി, മെഴുകുതിരിക്കാൽ, ധൂപകുറ്റി എല്ലാം പള്ളിയുടെ മെബൂട്ടിൽ നിന്നുമിറക്കുന്നു. ഇതെല്ലാമെടുക്കണമെങ്കിൽ 7പേരുടെ കയ്യിലിരിക്കുന്നതാക്കോലുമായി ഒരുമിച്ചുകൂടണം.അതിലൊരാൾക്ക് വിശ്വാസത്തിന്റെ കുറവുമൂലം പങ്കെടുക്കാതിരുന്നത് കൊണ്ട് ഇതെടുക്കാൻ പറ്റിയില്ല. തിരുമേനി കല്പിച്ചിട്ടും അനുസരിച്ചില്ല, അടുത്തവർഷം മോൻ ഇട്ടുകേട്ട് സാധനങ്ങൾ എടുക്കാൻ വന്നില്ലെങ്കിൽ അതിന്റ ഫലം അനുഭവിക്കുമെന്ന് പറഞ്ഞു. അതുപോലെ അയാൾ ഒരു ആക്‌സിഡന്റ് പറ്റി കയ്യും കാലും ഒടിഞ്ഞു. പരിശുദ്ധനെ തള്ളിപ്പറയുന്നവർക്കു അതിന്റ ശിക്ഷയുമുറപ്പാണ്.

പുണ്യവാനായ ബാവയുടെ അനുഗ്രഹം.

പുണ്യവാന്റെ കബറിങ്കൽ വന്ന് ആയിരങ്ങളും പതിനായിരങ്ങളും അനുഗ്രഹവും രോഗസൗഖ്യങ്ങളും പ്രാപിച്ചു വരുന്നു.മലങ്കരസഭയുടെ തീർത്ഥടനകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട പള്ളിയാണ് “കോതമംഗലം ചെറിയ പള്ളി “എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന “കോതമംഗലം മാർ തോമ ചെറിയപള്ളി “എപ്പോളും ആളുകളാൽ സമൃദ്ധമായതാണ്. അവിടുത്തെ വിളക്കണഞ്ഞാൽ ഈ നാടുതന്നെ ഇരുട്ടിലാവും. അതാണീ നാടിന്റെ ഐശ്വര്യം, അനുഗ്രഹം. പരിശുദ്ധ ബാവായുടെ നാമം ചൊല്ലി വിളിച്ച ലക്ഷോപലക്ഷം എൽദോ, ബേസിൽ മാർ അനേകമുണ്ട് നാട്ടിലും ഇന്ത്യയിലും വിദേശത്തുമായി. അവരുടെ സംഘമം ജനസാഗരമാണ്.

(തുടരും….)
മിനി എൽദോസ്, കോതമംഗലം

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: