17.1 C
New York
Friday, July 1, 2022
Home Travel എന്റെ നാട് കോതമംഗലം, ചരിത്ര വഴികളിലൂടെ (14).

എന്റെ നാട് കോതമംഗലം, ചരിത്ര വഴികളിലൂടെ (14).

മിനി എൽദോസ്, കോതമംഗലം

പരിശുദ്ധ ബാവയുടെ അന്ത്യയാത്രയുടെ അടയാളം.

ബാവയുടെ രോഗവിവരങ്ങൾ അറിഞ്ഞ് ദേശത്തിന്റ നാനാവശങ്ങളിൽ നിന്നും വിശ്വാസികൾ ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു. അവിടം ജനസാകരമായി മാറി. കാലം ചെയ്യുന്നതിന് മുൻപ് തങ്ങളുടെ പുണ്യവാനായ ബാവയെ ഒരു നോക്കു കാണുവാനും, മലങ്കരയുടെ ഉറവിടവും കോതമംഗലത്തിന്റെ കാവൽക്കാരനും, വിശുദ്ധനുമായ പുണ്യാപിതാവിനെ ദർശിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും അന്ത്യാഭിലാഷം കാണുവാനായി പള്ളിയിലും മുറ്റത്തുമായും ആളുകളെകൊണ്ട് നിറഞ്ഞു നിന്നു.

വെയിലും മഴയും വിശപ്പും ദാഹവും വകവെക്കാതെ ആളുകൾ പ്രാർത്ഥനാ നിരതമായി നിന്നു.തീർത്തും ക്ഷീണിതനായിത്തീർന്നു ബാവ തന്റെ മക്കളുടെ വിശ്വാസം കണ്ടു അലിവ് തോന്നി. എന്റെ മരണം കാണാൻ ആഗ്രഹിച്ചുകാത്തു നിൽക്കുന്ന തന്റെ മക്കളോട്, ബാവ മൊഴിഞ്ഞു. ദൈവം തന്ന എന്റെ ആത്മാവ് എന്റെ ശരീരത്തു നിന്നു വേർപെടുമ്പോൾ പടിഞ്ഞാറേ കുരിശിങ്കൽ ഒരു അടയാളം കാണാം. കുരിശ് മൂന്നു പ്രാവശ്യം മിന്നിത്തിളങ്ങും. ഇതു കേട്ട ജനം കുരിശിന്റെ ചുവട്ടിലേക്കു നീങ്ങിതുടങ്ങി.എല്ലാസഹായത്തിനായി ഈവാനിയോസ് തിരുമേനിയും രണ്ടാം മാര്ത്തൊമ്മയും അച്ഛന്മാരും ചേർന്ന് അടുത്തിരുന്നു പ്രാർത്ഥിച്ചിരുന്നുകൊണ്ടിരുന്നു. 1685 കന്നി 19ന് ശേനിയാഴ്ച വൈകിട്ട് 3മണിക്ക് എൽദോ മോർ ബേസെലിയോസ്‌ ബാവ ഈ ലോകത്തോട് വിട പറഞ്ഞു ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

കൽകുരിശ്ശിലെ അത്ഭുതപ്രകാശം.

ബാവ കല്പിച്ചതുപോലെ ബാവയുടെ ജീവൻ കൽകുരിശ്ശിൽ വലിയൊരു പ്രകാശഗോപുരമായി മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. പള്ളി മണി താനേ മുഴങ്ങിക്കൊണ്ടിരുന്നു.ഇതു കണ്ട വിശ്വാസികൾ തങ്ങളുടെ അരുമ നാഥന്റെ വേർപാടിൽ മനം നൊന്തു കരഞ്ഞു പ്രാർഥിച്ചുകൊണ്ടിരുന്നു.ബാവായുടെ മരണവിവരം അന്ത്യോഖ്യാ പാത്രിയാർകീസിനെ അറിയിച്ചു. ബാവായുടെ അനുശോചനം ഈവാനിയോസ് തിരുമേനി അറിയിച്ചു. താമസിയാതെ കബറടക്കത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങി. കന്നി 20 ന് പള്ളിയകത്തു തന്നെ ഈവാനിയോസ് തിരുമേനിയുടെയും രണ്ടാം മര്ത്തൊമ്മയുടെയും നേതൃത്വത്തിൽ നടന്ന സംസ്കാരശുശ്രുഷയിൽ അനേകം വൈദികർ, ശെമ്മാശന്മാർ    വിശ്വാസികൾ എല്ലാവരും പങ്കെടുത്തു. മലങ്കരയുടെ പുണ്യപിതാവ് പിന്നീട് അനുഗ്രഹത്തിന്റെ നീരുറവയും,, കാവൽപിതാവുമായി നിലകൊണ്ടു.
(തുടരും….)

മിനി എൽദോസ്, കോതമംഗലം

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: