17.1 C
New York
Wednesday, August 17, 2022
Home Travel ദില്ലി ദർശൻ - 4 - India gate Delhi (യാത്രാവിവരണം)

ദില്ലി ദർശൻ – 4 – India gate Delhi (യാത്രാവിവരണം)

റിറ്റ, ഡൽഹി.

അയ്യേ! ഒന്ന് പേടിപ്പിച്ചാൽ മതി, ഒത്തിരി വേണ്ട —  പുഞ്ചിരിയോടെ ഞാൻ ഈ വാചകം മനസ്സിൽ പല പ്രാവശ്യം പറഞ്ഞെങ്കിലും കൂട്ടുകാരി നിറുത്തുന്ന ലക്ഷണമില്ല. ആകെ രസക്കേട് ആയോ?

“നിനക്ക് ഇതൊക്കെ അങ്ങ് യൂറോപ്പിലാണെങ്കിൽ പ്രശ്നമില്ല. ഇവിടെ ഇന്ത്യയിലാവുമ്പോഴാണ് പ്രശ്നം അല്ലെ….” !

ഇന്ത്യയുടെ തലസ്ഥാനമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വൃത്തിയുടെ കാര്യത്തിൽ അത്ര ക്ലീനൊന്നുമല്ല. ഏതോ വൃത്തികേട് കണ്ടതിനെ ഞാൻ ചീത്ത പറഞ്ഞതിനുള്ള കൂട്ടുകാരിയുടെ മറുപടിയാണ്.

ആധുനിക ലോകവുമായുള്ള പന്തയ ഓട്ടത്തിലാണ് അവിടെ താമസിക്കുന്ന ജനങ്ങളിൽ പലരും.  എന്നാൽ പഴയ കാലഘട്ടത്തിലെ ഓർമ്മകളും അതിന്റെതായ രീതികളുമായി മറുവശത്ത്. ഇവരെയെല്ലാം ഒരു പോലെ ഉൾക്കൊണ്ടിട്ടുള്ള നഗരമാണ് ഡൽഹി. സഞ്ചാരികൾ പൊതുവെ ചരിത്രങ്ങളിലേയ്ക്കും ഇതിഹാസങ്ങളിലേക്കുമാണ് ചായ്‌വ് കാണിക്കാറുള്ളത്.

അവളൊരു സഞ്ചാരിയും ഞാൻ ഡൽഹിയിലെ താമസക്കാരിയായതുമായിരിക്കാം പ്രശ്നം.ഒന്നാം ലോക മഹായുദ്ധക്കാലത്ത്  മരണമടഞ്ഞ ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികർക്കായി സമർപ്പിച്ച ‘ ഇന്ത്യാഗേറ്റ് ‘ സന്ദർശിച്ചപ്പോൾ  ഉണ്ടായ അനുഭവമാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകളിലൊന്നാണിത്.ഏകദേശം 13,300 രക്തസാക്ഷിത്വം വരിച്ച എല്ലാ സൈനികരുടെയും പേരുകൾ ആലേഖനം ചെയ്തിട്ടുള്ള സ്മാരകം.  പാരീസിലെ ആർക്ക് ഡി ട്രയോംഫെ യിൽ ( Arc de Triomphe) പ്രചോദനം  കൊണ്ടാണ്  സർ. എഡ്വിൻ ല്യൂട്ടീൻസ് രൂപകൽപ്പന ചെയ്തത്. ഈ ഗേറ്റിന് 138 അടി ഉയരമാണുള്ളത്.

ഗൂഗിൾ നോക്കി അവളെല്ലാം വായിച്ച് മനസ്സിലാക്കി എനിക്കായിട്ട് പറഞ്ഞു തരുന്ന സമയത്ത്,  പല  സ്ഥലത്തും നാവുളുക്കുന്നതു കണ്ടപ്പോൾ , ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ നിമിഷ നേരത്തിലുണ്ടായ ഞങ്ങളുടെ ഇടയിലെ അകൽച്ചയും മാറി.

 

എല്ലാ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ഈ സ്ഥലത്ത് വിളക്ക് കത്തിക്കുന്നു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം മുതൽ തന്നെ വിളക്ക് കത്തിക്കുന്ന ‘അമർ ജവാൻ ജ്യോതി’ ഇതിനടുത്താണ് . റിപ്പബ്ളിക് ദിനത്തിൽ പ്രധാനമന്ത്രി ഇവിടെ ആദരാജ്ഞലികൾ അർപ്പിച്ചതിനു ശേഷമാണ് പരേഡ് ആരംഭിക്കുന്നത്.രാജ്യത്തിന്റെ സമാധാനവും സമഗ്രതയും ഇത് സൂചിപ്പിക്കുന്നു. ഡൽഹിയിലെ സിവിൽ സൊസൈറ്റിയുടെ പ്രതിഷേധത്തിന്റെ പ്രധാന ഇടം കൂടിയാണിത്.

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഇന്ത്യാഗേറ്റ്, ഇതിനോട് ചേർന്നുള്ള മനോഹരമായ പുൽത്തകിടുകളും പൂന്തോട്ടങ്ങളും വഴിയോരക്കച്ചവടക്കാരും എല്ലാമായിട്ട് ഇവിടെ താമസിക്കുന്നവർക്ക് ചരിത്രസ്മാരകം എന്നതിനെക്കാളും നല്ലൊരു പിക്നിക് സ്ഥലമാണ്.

രാത്രി കാലങ്ങളിലെ ത്രിവർണ്ണത്തിലെ പ്രകാശം ആ സ്മാരകത്തെ  കൂടുതൽ സുന്ദരിയാക്കുന്നു. എന്നാൽ ഈ അടുത്ത കാലത്ത് കണ്ട  ചില വാട്ട്സ് ആപ്പ് വീഡിയോകൾ,  പുതിയ പാർലമെന്റ് കെട്ടിട നിർമ്മാണത്തിനായി ആ പൂന്തോട്ടങ്ങളെല്ലാം കുഴിക്കുന്നതായിട്ടാണ്  കണ്ടത് ,  ഇനി  വിനോദ സഞ്ചാര സ്ഥലവും ചരിത്രമാവുകയാണോ ?

 

 

Thanks

റിറ്റ, ഡൽഹി.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: