17.1 C
New York
Wednesday, August 17, 2022
Home Travel ദില്ലി ദർശൻ - 5 - Heritage Transport Museum (യാത്രാവിവരണം)

ദില്ലി ദർശൻ – 5 – Heritage Transport Museum (യാത്രാവിവരണം)

റിറ്റ, ഡൽഹി

പേരിൽ പറയുന്നതു പോലെ  ഗതാഗതങ്ങളുടെ ചരിത്രം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രധാന മ്യൂസിയമാണിത്. പേര് കേട്ടപ്പോൾ, എല്ലാവരും ചിന്തിക്കുന്നതു പോലെ അതിൽ എന്താണിത്ര പ്രത്യേകത എന്ന ചോദ്യമാണ്  എന്റെ  മനസ്സിലേക്ക് ഓടി വന്നത്. എന്നാൽ 95000 ചതുരശ്ര അടി വിസ്തീർണമുള്ള  3 ഏക്കർ  ഉള്ള സ്ഥലത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

 

ടിക്കറ്റ് വാങ്ങി അകത്തേക്ക്   പ്രവേശിക്കുമ്പോൾ കാണുന്ന ആ ഒരു കൂട്ടം ചക്രങ്ങൾ, ചക്രത്തിന്റെ ആവിർഭാവം മുതൽ ഇന്നു നാം ഉപയോഗിക്കുന്ന വാഹനങ്ങളിലെ  ചക്രങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ  വരെ നൽകുന്നു. ടിക്കറ്റിനോടൊപ്പം കിട്ടിയ

ഓഡിയോ ഗൈഡിൽ നിന്നുള്ള വ്യക്തതയോടും സ്ഫടുതയോടും കൂടിയുള്ള  വിവരണങ്ങൾ ഒട്ടും മടുപ്പിക്കുന്നില്ല.

ഗതാഗതത്തിലുണ്ടായ പരിണാമങ്ങളുടെ ഭാഗമായിട്ടുള്ള പലതരം പല്ലക്കുകൾ,  കാളവണ്ടികൾ, കുതിരവണ്ടികൾ,  സൈക്കിളുകൾ —- അങ്ങനെ പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്  പിന്നീട് നമുക്ക് സമ്മാനിക്കുന്നത്.

Chevrolet , Pontiac,Plymouth Fury….. അങ്ങനെ വല്ലപ്പോഴും റോഡിലും അല്ലെങ്കിൽ പഴയ ഇംഗ്ലീഷ് സിനിമകളിലും കണ്ടിട്ടുള്ള ‘മസിൽ കാർ’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആ വാഹനങ്ങൾക്ക് ഇന്നും രാജകീയ പ്രൗഢിയുള്ളതുപോലെ. ട്രക്കുകൾ, വാനുകൾ , ലോക്കോമോട്ടീവുകളുടെ ജനപ്രിയ മോഡലുകൾ തുടങ്ങി 75 ലധികം വിന്റേജ്, ക്ലാസിക് കാറുകൾ ഇവിടെയുണ്ട്.

തടി, ടിൻ കളിപ്പാട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വിഭാഗവും പഴയ പരസ്യങ്ങളുടെ പോസ്റ്ററുകൾ, പെട്രോൾ പമ്പ് …. കാണുമ്പോൾ നമ്മളും അറിയാതെ   ആ പഴയ കാലത്തിലേക്ക് ഒന്ന് ഊളിയിട്ടു പോകുന്നു.

 ഒരു കല്യാണ വീട്ടിലെ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാൻ സാധിച്ചിരുന്ന അത്രയും സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരുന്ന നമ്മുടെ  സ്വന്തം ‘അംബാസിഡർ കാർ’ നെ ഒരു പുഞ്ചിരിയോടെ മാത്രമെ നോക്കി നിൽക്കാനായുള്ളൂ. അംബാസിഡറും ഫിയറ്റു കാറും അടക്കിവാണിരുന്ന റോഡിലേക്ക് കൂടുതൽ ഗ്ലാമറോടെ , കുഞ്ഞനായി വന്ന ‘ മാരുതി 800’. സിനിമയിലെ വലിയ പണക്കാരന്റെ കാറായി കാണിച്ചിരുന്ന ,’contessa car. പണക്കാരന്റെ എന്ന ലേബൽ ഉള്ളതു കൊണ്ടാണെന്ന് തോന്നുന്നു ഒന്നും രണ്ടും രൂപയുടെ നാണയങ്ങൾ കൊണ്ട് കൂടുതൽ വിലയേറിയതായിക്കിയിരിക്കുന്നു.

ഇതിൽ നിന്നെല്ലാം മാറി പല രൂപത്തിലും ഭാവത്തിലും സൗകര്യങ്ങളുമായി പല പുതിയ കാറുകൾ എത്തിയെങ്കിലും പഴയവരെ ഒന്നു കൂടെ കണ്ടപ്പോൾ  എന്തെന്നില്ലാത്ത ആഹ്ളാദം. ഇതു പോലെ തന്നെ ഓരോ കാലഘട്ടത്തിലെ ഇരുചക്രവാഹനങ്ങളേയും, ട്രക്കുകൾ, മിനി ബസുകൾ, 1930 കളിൽ പുന:സ്ഥാപിച്ച ജോധ്പൂർ റോയൽ റെയിൽവേ സലൂണിലൂടെയും റെയിൽ യാത്രയുടെ മഹത്വവും വിവരിക്കുന്നുണ്ട്.

എയർ ഇന്ത്യയുടെ ആദ്യകാല പരീക്ഷണങ്ങളും വളർച്ചയും വ്യോമയാന വ്യവസായത്തിന്റെ ചരിത്രവും പരിണാമവും വിശദമായി വിവരിക്കുന്നുണ്ട്. ആദ്യകാല വിമാനങ്ങളുടെ മോഡലുകളുമുണ്ട്.

സമുദ്ര സംബന്ധമായ, ജലപാതകളുടെ ചരിത്രം, ബോട്ടുകളുടെ മാതൃകകൾ, നാവിഗേഷൻ ഭൂപടങ്ങൾ ….. നല്ലയൊരു അറിവ് സമ്മാനിക്കുന്നു.

Simulator movie യും ഡോക്യുമെന്ററിയും രസകരവും വിജ്ഞാനപ്രദവുമാണ്.

വായനശാലയും കഫറ്റീരിയയും സുവനീർ ഷോപ്പും ഇതിനകത്തുണ്ട്. ഏകദേശം 27 സ്ഥലങ്ങളിൽ ഓഡിയോയിൽ വിവരിച്ചു തരുന്നുണ്ട്. ഇന്ത്യയിലെ ഗതാഗത ചരിത്രം വ്യക്തമായി കാണിക്കുന്ന ഒരു മികച്ച മ്യൂസിയം എന്ന ഒറ്റവാക്കിൽ പറയാവുന്നതാണ്.   ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മ്യൂസിയമാണിത്. പഴമയിലേക്ക് ഒരു വട്ടം കൂടി നടത്തിയ ആ യാത്ര ഓട്ടോമൊബൈൽ പ്രേമികൾക്ക് മാത്രമല്ല  ഏതൊരു സാധാരണക്കാരേയും ആകർഷകമാക്കും എന്നതിൽ സംശയമില്ല !

ചരിത്രസ്മാരകങ്ങൾ പോലെ മ്യൂസിയങ്ങൾക്കും പഞ്ഞമില്ലാത്ത സ്ഥലമാണ് ഡൽഹി.

Thanks

റിറ്റ, ഡൽഹി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: