17.1 C
New York
Thursday, August 18, 2022
Home Travel ദില്ലി ദർശൻ' - (യാത്രാവിവരണം -1) Ho Ho ബസ്സ്...

ദില്ലി ദർശൻ’ – (യാത്രാവിവരണം -1) Ho Ho ബസ്സ് യാത്ര, ഡൽഹി 

റിറ്റ, ഡൽഹി.

HoHo ബസ്സ് യാത്ര, വിനോദ സഞ്ചാരികൾക്ക്  സ്ഥലം കാണാനുള്ള ബസ്സ് ടൂർ ആണിത്. HoHo എന്നു വെച്ചാൽ Hop on & Hop off എന്നാണ് .

 വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിശ്ചിത സ്‌റ്റോപ്പുകളിലൂടെ റൂട്ട് ക്രമീകരിച്ചിരിക്കുന്നു . യാത്രക്കാർക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇറങ്ങി കാഴ്ചകൾ കണ്ടതിനു ശേഷം അടുത്ത ബസ്സിൽ കയറി യാത്ര തുടരാം. ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത ബസ്സ് വരുന്ന സമയവും നിൽക്കേണ്ട സ്ഥലവും പറഞ്ഞു തരും പോരാത്തതിന്  ഓരോ സ്ഥലത്തെ കുറിച്ചുള്ള വിവരണവും തരുന്നുണ്ട്.  അതുകൊണ്ട് നമുക്ക് താൽപര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ച് കാണാൻ സാധിക്കുമെന്ന പ്രത്യേകതയുണ്ട്.  ഒരാൾക്ക്  ഒരേ  ടിക്കറ്റിൽ  ദിവസം മുഴുവൻ  പരിധിയില്ലാതെ യാത്ര ചെയ്യാം. ഞാൻ ഇത്തരത്തിലുള്ള  യാത്ര ഡൽഹിയിലാണ് ചെയ്തതെങ്കിലും   സ്പെയിൻ, ലണ്ടൻ, ഫ്രാൻസ് ….. ഏകദേശം 35 രാജ്യങ്ങളിൽ ഈ  സേവനമുണ്ട്.

‘ദില്ലി ദർശൻ ‘ – ഡൽഹി കാണാൻ വരുന്ന ബന്ധുമിത്രാദികൾക്ക് ഒരു സഹചാരി ആയിട്ടാണ്  ഞാനീ    വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്  പോകാറുള്ളത്. ഇപ്രാവശ്യത്തെ യാത്രക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഡൽഹി കാണാൻ വന്നത് എന്റെ കൂടെ  കോളേജിൽ പഠിച്ച  കൂട്ടുകാരിയായിരുന്നു.  അന്നൊക്കെ ബസ്സ് സ്‌റ്റോപ്പ് എന്നു പറയുമ്പോൾ  , നഗരത്തിലെ പല സ്ക്കൂൾ – കോളേജ് കുട്ടികൾ ഒന്നിക്കുന്ന സ്ഥലം പോരാത്തതിന്‌ അവരെ കാണാനായിട്ടുള്ള പൂവാലന്മാരും അവരുടെ സ്റ്റൈലും

അതിനെല്ലാം ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എന്ന രീതിയിൽ അടുത്തുള്ള മുറുക്കാൻ കടയിൽ നിന്നും  വരുന്ന വലിയ ഉച്ചത്തിലുള്ള ആ  റേഡിയോ ഗാനങ്ങളും  എല്ലാം കൂടെ ‘കളർഫുൾ ‘ ദിവസത്തിന്റെ തുടക്കം എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ HoHo സർവ്വീസിനെ പറ്റി ആദ്യമായിട്ടാണ് അന്ന് കേട്ടതെങ്കിലും  കേട്ടപ്പോൾ തന്നെ ഞങ്ങൾ ആ പഴയ കോളേജ് കാലഘട്ടത്തിലേക്ക് പോയോ എന്ന് സംശയം.

 

ഡൽഹിയിലെ ഹൃദയഭാഗമായ CP (Connaught Place) യാണ് സ്‌റ്റോപ്പ് . 7.30 a. m യാണ് ആദ്യത്തെ യാത്ര. 7 മണിക്ക് തന്നെ ഞങ്ങൾ അവിടെ എത്തി ചേർന്നു. എന്നാൽ അവിടുത്തെ പുലർക്കാല കാഴ്ച സുഖകരമായിരുന്നോ,  കൊച്ചു കുട്ടികൾ മുതൽ  വൃദ്ധജനങ്ങൾ വരെയുള്ള  ഒരു കൂട്ടർ  ആൺ – പെൺ വ്യത്യാസമില്ലാതെ ഫുട്ട് പാത്തുകളിലും റോഡിന്റെ മീഡിയനിലും (Median ) കിടന്നുറങ്ങുകയാണ്. ഏറെ നാളായി വിദേശത്ത് താമസിക്കുന്ന കൂട്ടുകാരിക്ക്  ആ കാഴ്ച ഹൃദയഭേദകമായിരുന്നു. ഡൽഹിയിൽ വന്ന സമയത്ത് എനിക്കും അങ്ങനെയായിരുന്നെങ്കിലും ഇന്ന് അതൊക്കെ പതിവു കാഴ്ചകളിൽ ഒന്നു മാത്രമായി.   അതുകൊണ്ടു തന്നെ വലിയ പ്രയാസം തോന്നിയില്ല. അവർ ഭിക്ഷാടനം  നടത്തുന്നവരോ അല്ലെങ്കിൽ സിഗ്നലിന്റെ അവിടെയൊക്കെ എന്തെങ്കിലും വിൽക്കുന്നവരോ ആയിരിക്കാം.  സർക്കാരുകൾ മാറി മാറി വന്നിട്ടും ബന്ധപ്പെട്ട അധികാരികൾ എന്തേ  ഇതൊന്നും കാണാത്തത് എന്നറിഞ്ഞുകൂടാ;  ഒരേ കാഴ്ച  ഞങ്ങൾ  രണ്ടു പേർക്കും രണ്ടു തരത്തിലുള്ള feelings!

ബസ്സ് യാത്രയിൽ, ഇടതും വലതും കാണുന്ന ഓരോന്നിനെയും കുറിച്ച്  ഗൈഡ് വിവരിക്കുന്നുണ്ട്. നശിച്ചു കൊണ്ടിരിക്കുന്ന ചില കോട്ടകൾക്കും കെട്ടിടത്തിനും പിന്നിലും ചരിത്ര കഥകളുണ്ടെന്ന് അപ്പോഴാണറിയുന്നത്.സ്മാരകങ്ങൾക്കും മ്യൂസിയങ്ങൾക്കും പാർക്കുകൾക്കും പഞ്ഞമില്ലാത്ത നഗരമാണ് ഡൽഹി. അതിൽ ‘ ചിലോത് സംരക്ഷിക്കും ചിലോത് സംരക്ഷിക്കില്ല ‘.

ബസ്സിൽ ഞങ്ങളെ കൂടാതെ പുതിയതായി വിവാഹം ചെയ്ത ദമ്പതിന്മാർ, അവർ ഒരു പക്ഷെ അവരുടേതായ ലോകത്താണ്. പിന്നെയുള്ളത് 2 കുട്ടികളുള്ള കുടുംബം. കുട്ടികൾ ഡൽഹിയെ കുറിച്ചുള്ള പുസ്തകം വായിക്കുകയും അതിനെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കലുമായിട്ട് ആകെയൊരു പഠിപ്പിസ്റ്റ് മൂഡിലാണ്.

അതെല്ലാമായിരിക്കാം  സുന്ദരനായ ഗൈഡ് ഞങ്ങളെ impress ചെയ്യിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണെന്ന് തോന്നുന്നു.  ഞങ്ങളോടാണ് എല്ലാ വിശദീകരണവും. പണ്ടെ പിൻ ബഞ്ചുകാരായതുകൊണ്ട് , ” ഹോ , എന്തോന്ന് പഠിപ്പിസ്റ്റ്? ഇതൊക്കെ ഞങ്ങൾ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലിരിക്കുന്ന ഞങ്ങൾക്കിതൊക്കെ  തമാശ. അതിനിടയിലാണ് ഇടിത്തീ പോലത്തെ ആ ചോദ്യം വന്നത് – news paper ന്റെ full form എന്താണ്.

അതിനൊരു full form യുണ്ടോ, എനിക്കറിഞ്ഞു കൂടാ എന്ന് പറഞ്ഞു ഞാൻ ആദ്യമേ തോൽവി സമ്മതിച്ചു.

കൂട്ടുകാരി ഒരു നിമിഷം പഴയ സ്കൂൾ – കോളേജ് കാലത്തിലേക്ക് പോയേന്നു തോന്നുന്നു. അറിയാത്ത ചോദ്യങ്ങൾക്ക് മുൻപിലിരിക്കുന്നവരുടെ പുറകിലൊളിക്കാനാണ് അവൾ ശ്രമിച്ചത്. എന്നാൽ  ഇവിടെ മുൻപിൽ ആരും ഇരിക്കാത്തതു കൊണ്ട് അവൾ ആകെ വിഷമത്തിലായി. കൂട്ടത്തിൽ സുന്ദരനായ ഗൈഡിന് മുൻപിൽ ഉത്തരം പറയാത്ത വിഷമവും. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് പഠിപ്പിസ്റ്റിൽ ഒരു കുട്ടി ഉത്തരവും പറഞ്ഞു.

എന്തായിരിക്കും news paper ന്റെ full form….?

North,East,West,South,Past and Present events report.

Red Fort കാണാനുള്ള യാത്രയിലാണ് ഞങ്ങൾ ….

(തുടരും…)

Thanks

റിറ്റ, ഡൽഹി.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: