” Piggy on the railway track
Picking up stones,
Along came an engine
And broke Piggy’s bones.
“Oh !” said Piggy,
” That’s not fair.”
” Oh!” said the engine driver,
” I don’t care.”
അധ്യാപികമാരും നഴ്സറി കുട്ടികളും കൂടി പാടി തകർക്കുകയാണ്. ഇവിടെ പക്ഷെ അത്തരം ക്രൂരനായ എൻഞ്ചിൻ ഡ്രൈവർ ഇല്ല പകരം ഒരു
നൂറ്റാണ്ടിലേറെയായി റെയിൽവേ ട്രാക്കുകളിൽ ഓടിക്കൊണ്ടിരുന്ന ലൈഫ് സൈസ് ഒറിജിനൽ ട്രെയിനുകളാണുള്ളത്.
ചരിത്രസ്മാരകങ്ങൾ എന്ന പോലെ മ്യൂസിയങ്ങൾക്കും പഞ്ഞമില്ലാത്ത സ്ഥലമാണ് ഡെൽഹി. ഇത് നാഷണൽ റെയിൽ മ്യൂസിയമാണ്. ഏകദേശം പത്ത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഇവിടെ ഔട്ട്ഡോർ & ഇൻഡോർ ഗാലറിയും ഉൾക്കൊള്ളുന്നു.
നമ്മുടെ പൂർവ്വികരുടെ ജീവിതത്തെക്കുറിച്ച് അറിയുന്നതിനുള്ള മികച്ച സ്ഥലങ്ങളാണ് മ്യൂസിയങ്ങൾ ഇവിടേയും മാറ്റം വന്നിട്ടില്ല. 160 വർഷത്തിലേറെയായി ഇന്ത്യയുടെ ജീവനാഡികളിൽ ഒന്നാണ് റെയിവേ . ആദ്യത്തെ ട്രെയിനിൽ നിന്ന് ഏറ്റവും പുതിയ ട്രെയിനുകളിലേക്കുള്ള പരിണാമം കാണാൻ സാധിക്കും. അത് ലോക്കൽ പാസഞ്ചർ ട്രെയിനുകൾ തൊട്ട് ഒരു കാലത്ത് രാജാക്കന്മാരുടെയും മഹാരാജാക്കളുടെയും സ്വകാര്യ ഉടമസ്ഥയിലുള്ളവ വരെ .
ഇവിടുത്തെ പ്രധാന ആകർഷണമായ ‘ഫെയറി ക്വീൻ , ‘ 1855-ൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ലോക്കോമോട്ടീവ് എൻഞ്ചിനാണ്.
ഇത് കൂടാതെ പട്യാല സ്റ്റേറ്റ് മോണോ റെയിൽ ട്രെയിൻവേകൾ, ഫയർ എഞ്ചിൻ , –—-.. ഇന്ത്യൻ റെയിൽവേയുടെ തുടക്കം മുതലുള്ള 100 -ലധികം യഥാർത്ഥ വലിപ്പത്തിലുള്ള ട്രെയിനുകളുടെയും എഞ്ചിനുകളുടെയും അതുല്യ ശേഖരം . റെയിൽവേ പുരാവസ്തുക്കൾ, ചരിത്രപരമായ ഫോട്ടോഗ്രാഫുകൾ, ട്രെയിൻ മോഡലുകൾ എന്നിവയുടെ ഒരു നിര കാണാം. ഓരോ ട്രെയിനിനും അടുത്തായി അതിന്റെ ചരിത്രത്തെക്കുറിച്ച് പറയുന്ന ടാബ്ലറ്റുകൾ ഉണ്ട്.
റെയിൽവേ പ്രേമിയായ മൈക്കൽ ഗ്രഹാം സറ്റോവിന്റെ ഉപദേശ പ്രകാരമാണ് ഈ മ്യൂസിയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. 1971 -യിൽ തറക്കല്ലിടുകയും 1977 യിൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
Toy train നിലുള്ള യാത്ര ആദ്യമെല്ലാം ചമ്മലാണ് തോന്നിയത്. കൂടെയുണ്ടായിരുന്ന നഴ്സറിക്കുട്ടികളോടൊപ്പം നഴ്സറി പാട്ടുകളും പാടിയുള്ള ആ യാത്ര, രസകരം.
3D സിമുലേറ്ററുകൾ, ഇന്ത്യൻ റെയിവേ യുടെ ചരിത്രത്തെ ഒരു പക്ഷെ ആസ്വാദനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. എഞ്ചിൻ ഡ്രൈവറുടെ ഡ്രൈവർ സീറ്റിൽ ഇരുത്തുന്ന 3D കോച്ച് റൈഡുകളുമുണ്ട്. ഒരു ട്രെയിൻ എങ്ങനെയാണ് ഓടിക്കുന്നത് എന്നറിയാനുള്ള സിമുലേറ്ററാണത്.
ഇന്ത്യയിലത്തെ ആദ്യത്തെ പാസഞ്ചർ തീവണ്ടി , 1853 – യിൽ പഴയ ബോംബെയിൽ നിന്ന് താനെയിലേക്കായിരുന്നു. അതിനു ശേഷം . ലോകത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. 2020 ലെ കണക്കനുസരിച്ച്, 68000 കിലോമീറ്റർ നീളമുള്ള ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയാണിത്.
കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
…………………………
………………………..
ഹാ ഹാ ഹാ ഹാ തീവണ്ടി —– എന്ന മൂളിപ്പാട്ടോടു കൂടി അവിടെ നിന്ന് യാത്ര പറയുമ്പോൾ കുട്ടികൾക്ക് മാതമല്ല മുതിർന്നവർക്കും വിനോദവും അറിവുകളും നിറഞ്ഞ ഒരു സ്ഥലം.
Thanks-
റിറ്റ, ഡൽഹി
ഇതോടു കൂടി ‘ദില്ലി ദർശൻ’ ഇവിടെ പൂർണ്ണമാവുന്നു.. അടുത്ത വെള്ളിയാഴ്ച മുതൽ മധ്യപ്രദേശ് നെ കുറിച്ചുള്ള യാത്രാ വിവരണം ആരംഭിക്കുന്നു.