ചരിത്രമുറങ്ങുന്ന കേരളത്തിലെ നാട്ടുവഴികളിലൂടെയുള്ള ഇന്നത്തെ എൻ്റെ യാത്ര അമ്പലപ്പുഴയിലേക്കാണ്.
അമ്പലപ്പുഴ
പതിമൂന്നു വില്ലേജുകൾ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ചരിത്രപരമായി വളരെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണിത്. തെക്കൻ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രമാണ് ഈ സ്ഥലത്തിൻ്റെ പ്രധാന ആകർഷണം.1545-ൽ
ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണ നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കേരളത്തിൽ പേറ്റൻ്റ് ലഭിച്ച ഒരു ഭക്ഷ്യവിഭവമായ അമ്പലപ്പുഴ പാൽപ്പായസം പ്രസിദ്ധവും രുചികരവുമാണല്ലോ.
ആദ്യകാലത്ത് ഇങ്ങനെ ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ല. ഈ സ്ഥലം ജലാശയങ്ങളാൽ ചുറ്റപ്പെട്ട കൃഷിയിടമായിരുന്നു. അന്ന് ആ സ്ഥലം പാണ്ഡ്വ രാജ്യത്തിൻ്റെ കീഴിലായിരുന്നു. ടിപ്പൂ സുൽത്താൻ ഗുരുവായൂർ ക്ഷേത്രം ആക്രമിക്കുമോ എന്നു സംശയം തോന്നിയപ്പോൾ ഗുരുവായൂർ ക്ഷേത്രം ഊരാളിയായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും തന്ത്രിയും, ശാന്തിക്കാരനും കഴകക്കാരും കൂടി ഗുരുവായൂരപ്പൻ്റെ വിഗ്രഹം അമ്പലപ്പുഴക്കു കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരത്തിൻ്റെ തെക്കേ മഠത്തിൽ പ്രത്യേക ശ്രീകോവിലും , തിടപ്പള്ളിയും, കിണറും പണി കഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും ഇതെല്ലാം അമ്പലപ്പുഴ ക്ഷേത്രത്തിലുണ്ട്. എന്നാൽ സമീപത്തെ ക്ഷേത്രങ്ങളെല്ലാം തകർത്തിട്ടും ടിപ്പുവിന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ സാധിച്ചില്ല.
ഐതിഹാസികമായ പല സമരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലംകൂടിയാണ് അമ്പലപ്പുഴ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർസമരം
നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിൻ്റെ ഭാഗമാണ്. അമ്പലപ്പുഴയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രദേശമാണ് പുറക്കാട്.
അമ്പലപ്പുഴയുടെ കിഴക്ക് ചമ്പക്കുളവും പടിഞ്ഞാറ് അറബിക്കടലും തെക്ക് ഹരിപ്പാടും വടക്ക് ആലപ്പുഴയുമാണ്. അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ്
അമ്പലപ്പുഴ ശ്രീകൃഷ്ണനു നേദിച്ച നിവേദ്യമാണ് പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസം. തങ്കനിറവും, പ്രത്യേക സുഗന്ധവും സ്വാദുവുള്ള ഈ പാൽപ്പായസത്തിൻ്റെ മറ്റൊരു പേരാണ് ഗോപാലകഷായം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെപ്രസിദ്ധനായ ആനയാണ് രാമചന്ദ്രൻ . മദ്ധ്വതിരുവിതാംകൂറിലെ ഉത്സവ പറമ്പുകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആന ആയിരുന്നു അമ്പലപ്പുഴ രാമചന്ദ്രൻ. അമ്പലപ്പുഴക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ ഇപ്പോൾ രാമചന്ദ്രൻ്റെ പേരിൽ അതേ വലിപ്പമുള്ള കൽ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
ഭൂപ്രകൃതി മനോഹാരിതകൊണ്ട് അനുഗഹീതമായ കേരളത്തിലെ ചെറു ജില്ലയിലെ അമ്പലപ്പുഴ എന്ന ചെറു ഗ്രാമം പ്രൗഡഗംഭീരമായി തലയെടുപ്പോടുകൂടി നിലനിൽക്കുന്നു.
പുഴയുടെ തീരത്തുള്ള അമ്പലമാണ് അമ്പലപ്പുഴ. ഒരു കാലത്ത് പുഴയുടെ തീരത്തുള്ള പ്രദേശം കൂടി ആയിരുന്നു അമ്പലപ്പുഴ.
പ്രമീള ശ്രീദേവി