17.1 C
New York
Thursday, August 18, 2022
Home Travel ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ..(4) "അടൂർ"

ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ..(4) “അടൂർ”

രചന - പ്രമീള ശ്രീദേവി

ചരിത്രമുറങ്ങുന്ന കേരളത്തിലെ നാട്ടുവഴികളിലൂടെയുള്ള എൻ്റെ ഇന്നത്തെ യാത്ര
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ അടൂരിലേക്കാണ്.
അടൂരിൻ്റെ ചരിത്രം നമുക്കൊന്നു മനസ്സിലാക്കാം.

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ.
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ഒരു പട്ടണവും തൃശൂർ ജില്ലയിലെ ചാലക്കുടി
പട്ടണത്തിലെ ഒരു ചെറു ഗ്രാമവും അടൂർ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. വളരെ
അധികം വികസന മുന്നേറ്റങ്ങൾ നടന്നുവരുന്ന കേരളത്തിലെ ഒരു പ്രധാന സ്ഥലമാണ് അടൂർ.

ദാനം കിട്ടിയ നാട് എന്ന് അർത്ഥം വരുന്ന അടർന്നു കിട്ടിയ ഊര് എന്ന പദം ലോപിച്ചാണ് അടൂർ എന്നപേരുണ്ടായത്. അട് ഊർഎന്നീ ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർഎന്ന സ്ഥലനാമം ഉണ്ടായത്. അടർ എന്നാൽ യുദ്ധം എന്നും ഊര് എന്നാൽ സ്ഥലം എന്നുള്ള അർത്ഥത്തിൽ യുദ്ധം നടന്ന സ്ഥലം എന്നുള്ള അർത്ഥത്തിൽ അടൂർ എന്നറിയപ്പെടുന്നു എന്നും ഐതീഹ്യം ഉണ്ട്. അടിയരുടെ ഊര് അടിയൂർ ആവുകയും പിന്നീട് അത് ലോപിച്ച് അടൂർ ആവുകയും ചെയ്തു എന്നും പറയപ്പെടുന്നു. ബൗദ്ധരുടെ അടയാരാധന നടന്ന സ്ഥലം എന്ന പേരിലും അടൂർ എന്ന
പേരുണ്ടായി എന്നും പറയപ്പെടുന്നു.

മഹാ ശിലായുഗ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തതിൽ നിന്നും ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻമ്പേ തന്നെ ഈ പ്രദേശത്തു ജനവാസം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. സംഘ കാല കൃതികളിൽപോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.

ചേരൻമാരുടെ കാലത്ത് സ്വയംഭരണം നടന്ന ചെങ്കഴന്നൂർ നാടിൻ്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് ഈ പ്രദേശം കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിൻ്റെ അധീനതയിലായി മാറി. 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്തു സ്വരൂപത്തെ തിരുവിതാംകൂറിനോട് കുട്ടിച്ചേർക്കുന്നതു വരെ അടൂർ’ ഇളയിടത്തു സ്വരൂപം വകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻമ്പുവരെ ഈ പ്രദേശം തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നു.

എൻ.എസ്.എസ്. എസ്.എൻ.ഡി.പി പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ
ഈ നാടിൻ്റെ സാമൂഹിക വളർച്ചയിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. 1934-ൽ എസ്.എൻ.ഡി.പി യോഗത്തിൻ്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിൽ എത്തിയിട്ടുണ്ട്. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന മണ്ണടി അടൂരിന് അടുത്താണ്. ഗജമേളക്കു പ്രസിദ്ധമായ അടൂർ പാർത്ഥസാരധി ക്ഷേത്രം ഈ പ്രദേശത്തിൻ്റെ മറ്റൊരു ആകർഷണമാണ്.

ഇന്ത്യയിൽ മലങ്കര മർത്തെശ്മൂനി അമ്മയുടെ നാമത്തിൽ സ്ഥാപിതമായ ആദ്യ
ദേവാലയമായ പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയപള്ളി അടൂരിനു സമീപമാണ്. പൂവനു കുന്ന് വലിയപള്ളി എന്ന അപര നാമധേയത്തിലാണ് ഈ
പള്ളി അറിയപ്പെടുന്നത്. മലഞ്ചരക്കു വ്യാപാരത്തിനു പ്രശസ്ഥമായ ദിവാൻ
രാജാകേശവദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് എന്ന പുറക്കോട് ചന്ത ഒരു
കാലത്ത് തിരുവിതാംകൂറിൻ്റെ വാണിജ്യ സിരാകേന്ദ്രമായിരുന്നു. കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലമായതുമായ ചന്തകളിലൊന്നാണ് ഈ ചന്ത.

അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭവാനി അടൂർ പങ്കജം ഇവരെ വാർത്തെടുത്ത നാടുകൂടിയാണ് അടൂർ. അടൂർ എന്ന സ്ഥലനാമം മലയാള സിനിമയിൽ പ്രശസ്തമാക്കിയ അടൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത
വ്യക്തിയാണ് അടൂർ ഗോപാലകൃഷ്ണൻ. കേരളാ തനതു കലാ അക്കാദമി ( Kerala institute of folk lore and folk arts) ൻ്റെ ആസ്ഥാനം അടൂരാണ്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും മദ്ധ്യേസ്ഥിതി ചെയ്യുന്ന അടൂരിലെത്താനുള്ള പ്രധാന പാത എം.സി റോഡാണ്. അടൂരിനടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ ചെങ്ങന്നൂരും. ചരിത്രമുറങ്ങുന്ന നമ്മുടെ അടൂർ വികസന പാതയിൽ ഇനിയും ഉന്നതങ്ങൾ കീഴടക്കട്ടെ.

രചന – പ്രമീള ശ്രീദേവി

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: