ന്താണ് യാത്രാവിവരണം?
കല്ലുമുള്ളുകൾ ക്കിടയിൽക്കൂടിയുള്ള യാത്രയിൽനമ്മൾവഴി തെറ്റിപ്പോകണം.
അപ്പോൾക്ഷീണിച്ചു യാത്രമതിയാക്കരുത്, കടുവായും സിംഹവും പിടിച്ചു തിന്നുമെന്നു പേടിക്കരുത്.ജീവനിൽ കൊതിയുള്ളവർ വീട്ടിൽ ഇരിക്കട്ടെ, അങ്ങനെയുള്ളവർ യാത്രാവിവരണം എഴുതിയാൽ അനുഭവത്തിന്റെ വിവരണം ആകില്ല.
ലോകത്തിലുള്ള എല്ലാഭാഷയും അറിയാവുന്നവർക്കു യാത്ര വേഗത്തിൽആകും.
കാടിന്റെഭാഷയറിയാൻ മനസ്സിലെ “പിന്നേ,പിന്നേ” യെന്നുള്ള വാക്കുകൾ കളയണം,
ശൂന്യമനസ്സുമായിയാത്രചെയ്യണം, കാടിന്റെവന്യതപകർത്താനുള്ള വ്യാജേന അതിക്രമിച്ചു കയറിവേട്ടയാടിയ ചതി മറക്കില്ല കാടുകൾ.
എങ്കിലും ധൈര്യത്തോടു മുന്നോട്ടു പോകുമ്പോൾ നമ്മുടെ കണ്ണുകളിൽ നിന്നും റീഫ്ലക്ഷൻ ഉണ്ടാകും,കരളിൽ നിന്നും മണം വരും.അതു കാട്ടിലെ ജീവികൾക്കറിയാം, പിന്നെ പേടിക്കണ്ട.
ക്ഷീണിച്ചുയാത്ര ചെയ്യണംഅപ്പോൾ കുണുങ്ങി നിൽക്കുന്ന മാനിനെ കണ്ടു വായിൽ വെള്ളമൂറരുതേ.
ക്ഷീണിച്ചു യാത്രചെയ്യുമ്പോൾ പിന്നെയും കുറച്ചുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കണം,
പിന്നയുംവഴിതെറ്റിപ്പോകുമ്പോൾവിശക്കണം, അപ്പോൾ കാട്ടിൽ കാണാതെ നിന്ന പഴം പറിച്ചു തിന്നണം,
ആർക്കും വെട്ടപ്പെടാത്ത മിന്നൽപ്പക്ഷികൾ ഒളിച്ചു കാണുംഅപ്പോൾ ഞാൻ കണ്ടരഹസ്യംപറയാം.
കാടിനു തീ പിടിക്കുന്നത് മിന്നൽപക്ഷികൾകാരണം ആണന്നു പറഞ്ഞു തന്ന
ബുഷ്മാൻ .’ലോക്രോഷാ ലോക്രോഷോ” യെനുള്ള ശബ്ദം കേട്ടുഅതിനർത്ഥം പറഞ്ഞു ബുഷ്മാൻ ,അതിജീവിക്കുന്നശബ്ദംഅതാണ്കേട്ടത് മിന്നൽ പക്ഷി പറയുന്നത്.
ആഫ്രിക്കയിലെ ജനങ്ങൾക്കിടയിൽ നിരവധി പരമ്പരാഗത വിശ്വാസങ്ങളുണ്ട് .
മിന്നൽ പക്ഷിയുടെ കൂടു നശിപ്പിക്കുന്ന ആളുകൾക്ക് ഇടിമിന്നൽ അടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു,
(ഹാമർകോപ്പ്)
തീർച്ചയായും ആഫ്രിക്കയിലെ ഏറ്റവും വിചിത്രമായ പക്ഷികളിൽ ഒന്നാണ്. സ്കോപ്പിഡേ
മനുഷ്യപുസ്തകശാലയിലേക്കുള്ള എന്റെഅടുത്ത യാത്രയിൽ , ഞാൻപോകുന്ന വഴിയിൽ പലതരം മനുഷ്യരെ കണ്ടു ഞാൻ അതെല്ലാം താളിൽ പകർത്തി.
പരിജ്ഞാനമുള്ള കാടിന്റെ പുത്രനെ ഞാൻ കണ്ടു വിദ്യാഭ്യാസം ഉള്ളവരെയും ഞാൻ എന്റെ യാത്രയിൽ കണ്ടു.വിദ്യയുള്ളവന്റെ കണ്ണു കുറുക്കന്റെ കണ്ണുപോലെ കുറുകി ഇരിക്കുന്നതു ഞാൻ കണ്ടു.
അവന്റെ കൈയിൽ ബൈനോക്കുലർഉണ്ട്, അവൻ ദൂരെനിന്നുകണ്ടു പകർത്തുന്നു.
അവൻ പഠിച്ചവിദ്യ കൊണ്ടു കഴിയുന്നത്ര തന്ത്രം മെനഞ്ഞു കാശുണ്ടാക്കുന്നു.
എന്റെ കാടുയാത്രയിൽ വിദ്യകൊണ്ടു കച്ചവടം നടത്തുന്നവൻ എന്റെ കൂടെ കൂടി എന്നേ പറ്റിക്കാൻ നോക്കി.
പരിജ്ഞാനമുള്ളവന്റെ കണ്ണു വിടർന്നിരിക്കുന്നതു ഞാൻ കണ്ടു.എനിയ്ക്ക് അണലിസന്തതികളെയും , ദുഷ്ടന്മാരെയും ,.. കൊള്ളരുതാത്തവരെയും
കൂട്ടു കൂടുന്നതിഷ്ടം..
പുസ്തകങ്ങളെയൊക്കെ ഷെൽഫിൽ വെക്കേണ്ട സമയമായി.
മനുഷ്യപുസ്തകശാലയിൽ മുഖാമുഖം കണ്ടു വായിച്ചുഞാൻ,
✍ലീലാമ്മ തോമസ് ബോട്സ്വാന