17.1 C
New York
Wednesday, December 1, 2021
Home Travel ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :- 1

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :- 1

അറ്റം കാണാതെ നീണ്ടു കിടക്കുന്ന ആ ടാറിട്ട റോഡിന്റെ ഒരറ്റത്തു നിന്ന് ഏകദേശം 3000കി.മീ.യാണ്, യാത്ര ചെയ്യേണ്ടത്.എടുത്ത തീരുമാനം ശരിയാണോ എന്നറിയാതെ, പല ദൈവങ്ങളോടുള്ള പ്രാർത്ഥനകളായിരുന്നു എന്‍റെ മനസ്സ് നിറയെ.

ഡൽഹിയിൽ നിന്നും ഡിസംബർ മാസത്തിൽ ഇങ്ങനെത്തെ ഒരു   യാത്ര എന്നു പറയുമ്പോൾ തണുപ്പിൽ നിന്നുള്ള രക്ഷ നേടുക എന്നതാണ് പ്രാധാനം . സാധാരണ ഉപയോഗിക്കുന്ന കമ്പിളി ഉടുപ്പുകൾ യാത്രാഭാണ്ഡത്തിലെ വലിയൊരു പങ്ക് സ്വായത്തമാകുന്നതുകൊണ്ട്,കൃത്രിമമായുണ്ടാക്കിയവ ( synthetic)  മേടിച്ചു. എന്നാലും കൈയുറകൾ, ഫ്ലാന്നേൽ(flannel) കൊണ്ടുള്ളതായിരുന്നു.തണുപ്പും തണുത്തകാറ്റുമെല്ലാമായി കൈപ്പത്തികൾ ശരിക്കും മരവിച്ചു പോയി. തണുപ്പുകാലത്തെ മറ്റൊരു ശാപമാണ് ‘മൂടൽമഞ്ഞ്‌’. യാത്രയുടെ പലഭാഗത്തായി പത്ത് – പതിനഞ്ചു നിമിഷങ്ങളിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. വാഹനങ്ങൾ ‘പാർക്കിംഗ് ലൈറ്റ്’ ഇട്ടിട്ടുണ്ട്.രാത്രി 9 മണിമുതൽ രാവിലെ 7 മണി വരെ ദേശീയ പാതകളിൽ വലിയ ട്രക്കുകളുടെയും ലോറികളായിരിക്കും കൂടുതൽ. അതിനിടയിൽ കൂടിയാണ് ബൈക്ക് യാത്ര. മുന്നിൽ കാണുന്ന  ‘പാർക്കിംഗ് ലൈറ്റ്’ അനുഗമിക്കുക, അത് ഏത് വണ്ടിയാണ് എന്നറിയാൻ തന്നെ സാധിക്കാത്ത വിധമാണ്,  ‘മൂടൽമഞ്ഞ്‌’.എനിക്ക് ശരിക്കും പേടി തോന്നിയ നിമിഷങ്ങളായിരുന്നു.എവിടെയെങ്കിലും ഒതുക്കി നിറുത്തിയാലോ എന്ന് പറയാതിരുന്നില്ല, പക്ഷെ പുറകിൽ നിന്ന്  ആരെങ്കിലും വന്നിടിക്കുമോ എന്ന ഭയത്താൽ മുന്നോട്ട് ….ഇങ്ങനത്തെ സാഹചര്യങ്ങൾ ഇതിനുമുൻപും പലപ്രാവശ്യണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു ഭയമായിരുന്നു  മനസ്സിലുണ്ടായത്.യാത്രകളിലെ ‘experience’ എന്ന തരത്തിലെടുക്കാനാണ്, ഓടിക്കുന്നയാളുടെ നിർദ്ദേശം. അദ്ദേഹം കുറേക്കാലമായിട്ട് കൊണ്ടുനടക്കുന്ന ഒരു സ്വപ്നസാക്ഷാൽക്കാരമാണ് ഈ യാത്ര!

കൂട്ടുകാര്‍ എന്നും ദൈവം തരുന്ന വലിയ സമ്പത്താണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു, വഴിയിൽ കൂട്ടുകാരെ കണ്ടപ്പോൾ.അവർ എട്ടോ – പത്തോ ബൈക്കുകാർ രാജസ്ഥാനിലെ ഒരു തടാകത്തിനടുത്തേക്കുള്ള യാത്രയിലാണ്.അവരോടൊപ്പം വഴിയിലെ ചായക്കടയിൽ നിന്നും ചായ കുടിച്ച്, വര്‍ത്തമാനവും തമാശകളുമൊക്കെയായി ഏതാനും സമയം ചെലവഴിച്ചപ്പോൾ, മനസ്സിൽ തോന്നിയ ഭയാശങ്കകൾ പിൻവാങ്ങിയോ എന്ന് സംശയം.

എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് “gps” ആണുള്ളത്. ദേശീയ പാതകളും ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.ചില വഴികളിൽ പശുക്കൾ കൂട്ടമായി കിടക്കുകയാണ് അതുകാരണം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് വാഹനം ഓടിക്കുന്നവർക്ക്  ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ  കുറിച്ച് പശുക്കളോ മനുഷ്യരോ ഓര്‍ക്കുന്നേയില്ല.  ഉള്ള സ്ഥലത്തു കൂടെ എല്ലാവരും അഭ്യാസം തികഞ്ഞ ഡ്രൈവർ ആവുകയാണ്.മറ്റു ചില സ്ഥലങ്ങളിൽ വളരെ സാവധാനത്തിൽ റോഡ് ക്രോസ്സ് ചെയ്യുന്നത്, വണ്ടിയുടെ വേഗതയും അവരുടെ നടത്തത്തിന്റെ വേഗതയും അനുരൂപമല്ലാത്തതു കൊണ്ട് പലപ്പോഴും ‘സഡൻ ബ്രേക്ക് ‘ ഇടേണ്ടി വന്നു.

പശുക്കൾ വഴിയിൽ ഇരിക്കുന്നത്, വാഹനങ്ങൾ പോകുമ്പോൾ അവരുടെ പുറത്ത് ഇരിക്കുന്ന ഈച്ചകളും ചെറിയ പ്രാണികളും പറന്നു പോകാൻ വേണ്ടിയാണ്. അതുപോലെ പശുക്കൾ എല്ലാവരേയും എപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ഒരിക്കലും തിരിഞ്ഞോടുകയോ ഓടുകയോ ചെയ്യാറില്ലത്ര.പശുവിന്റെ ‘സൈക്കോളജി’ അറിയാവുന്നവരാരോ പിന്നീട് പറഞ്ഞതാണിത്. നമ്മുക്ക്  ഇതൊന്നും അറിയാത്തതാണ് കുഴപ്പമായത്.

നഗരങ്ങളിലെ ഭക്ഷണശാലകളിലെ പുതിയ പ്രമേയമാണ്, ദാബ.എന്നാൽ അവിടെ കാണുന്ന അസാധാരണമായ സുഖസൗകര്യങ്ങളൊന്നും റോഡിനിരുവശമുള്ള ദാബ കളിൽ ഉണ്ടായിരുന്നില്ല. നല്ല ചൂടുള്ള ദാൽക്കറിയും തന്തൂരി റൊട്ടിയും തൈരുമാണ് പ്രധാന ഭക്ഷണം. ഞങ്ങൾ രണ്ടുപേരും കഴിച്ചിറങ്ങിയപ്പോൾ ബില്ല് വന്നത്, 130 രൂപ.

ഏകദേശം 530കി.മീ. ദൂരെയുള്ള രാജസ്ഥാനിലെ ‘Deogarh’ -ലാണ് അന്ന് താമസിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.ഡൽഹി -മുബൈ ദേശീയ പാതയിൽ നിന്ന് ഏകദേശം 4 കി.മീ ഉള്ളിലായിട്ടുള്ള ‘ Deogarh Mahal’ ലിൽ, അവിടെയാണ് ഞങ്ങള്‍ താമസിക്കാന്‍ പ്ലാന്‍  ചെയ്തിരിക്കുന്നത് .

പൈതൃകമായി കിട്ടിയ മഹൽ,  പുരാതന ആഡംബരസമൃദ്ധിയോടെ എന്നാൽ എല്ലാ ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ ആക്കി മാറ്റിയിരിക്കുകയാണ്.

രാത്രികാലങ്ങളിൽ പ്രഭാപൂരിതമായിട്ടുള്ള മഹൽ, വിസ്മയജനകമാണ്. ഏകദേശം 400 വർഷം പഴക്കമുള്ള  Deogarh രാജാവിന്റെ അധീനതയിലായിരുന്ന ഈ ‘മഹൽ’ . ഇപ്പോഴും  അദ്ദേഹത്തിൻ്റെ പിൻതുടർച്ചവകാശികളിലാണ്. ഈ നഗരത്തിന്‍റെ പ്രധാന പ്രത്യേകത എന്നു പറയുന്നത് ഈ മഹല്‍ ആണ്.

 ഏകദേശം 500 കി.മീ. ദൂരം താണ്ടിയ സമാധാനം ഒരു ഭാഗത്തും അതുപോലെ 500 കി.മീ. ദൂരമല്ലേ കഴിഞ്ഞുള്ളൂ എന്ന മാനസിക പിരിമുറുക്കത്തോടെ   ഒരു ദിവസത്തെ രാജകീയമായ വാസം  അവസാനിപ്പിച്ച് പിറ്റേ ദിവസം ഞങ്ങളുടെ യാത്ര തുടരുന്നൂ ……

Thanks

റിറ്റ ഡൽഹി✍

COMMENTS

2 COMMENTS

  1. യാത്രയില്‍ ഞാനും പുറകെ ഉണ്ട്. പുതിയ കാഴ്ച്ചകളും ആയി നമുക്ക് യാത്ര തുടങ്ങാം. അടുത്ത Friday വീണ്ടും കണ്ടുമുട്ടാ൦

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: