17.1 C
New York
Thursday, October 28, 2021
Home Travel ശാസ്താംകോട്ട തടാകം (ലഘു വിവരണം)

ശാസ്താംകോട്ട തടാകം (ലഘു വിവരണം)

✍പ്രീതി രാധാകൃഷ്ണൻ

കേരളത്തിലെ മുഴുവൻ കശുവണ്ടി വ്യവസായത്തിന്റെ ചുക്കാൻ പിടിക്കുന്ന കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നതും കേരളത്തിലേറ്റവും വലിയ ശുദ്ധജല താടാകമാണ് ശാസ്താംകോട്ട തടാകം. ഏകദേശം 920ഏക്കർ വിസ്ത്യതിയിലാണ് തടാകം കാണപ്പെടുന്നത്. പ്രകൃതി രമണീയമായ ഹരിത കുന്നുകൾക്കിടയിൽ മനോഹരമായ ശാന്തതടാകം. നിശ്ചിത ആകൃതിയില്ലാതെ ഉയരമുള്ള അനേകം കുന്നുകൾക്കിടയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.ഓരോ മാസത്തിലും ഓരോ നിറങ്ങളാണ് വെള്ളത്തിന് മെയ് മാസത്തിൽ മാരിവില്ലിന്റെ നിറവും സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ നീലയും പച്ചയും കലർന്ന നിറവുമായി എപ്പോളും നീല താടാകമായി തന്നെ നിലനിൽക്കുന്നു. പ്രധാന പഠനങ്ങളിൽ കൂടി മിനറൽസ്, ബാക്റ്റീരിയയുടെ അളവ് വളരെ കുറവായി കാണപ്പെടുന്നു. കാർവ ബോറസ് ലാർവ ഉണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.2002 യിൽ റംസാക്ക് കൺവെൻഷനോടുകൂടി അന്താരാഷ്ട്ര പ്രാധാന്യമുള്ള നീർത്തടമായി പ്രഖ്യാപിച്ചു.

എഞ്ചിൻ വള്ളങ്ങൾ ഉപയോഗിക്കാതെ കടത്തുവള്ളങ്ങൾ മാത്രമാണ് ഇപ്പോളും യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് .കൊല്ലം ജില്ലയിലെ ഏകദേശം 7 ലക്ഷത്തോളം പേർക്ക് ഇവിടെ നിന്നാണ് (6 കോടി ലിറ്റർ )ദിവസവും കുടിവെള്ളം ലഭ്യമാക്കുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ഈ ജല സമ്പത്തിന്റെ ഉറവ എവിടെനിന്നാണ് ഒഴുകിയെത്തുന്നത് ഇന്നും പഠനങ്ങളിൽ അജ്ഞാതമായി നിലകൊള്ളുന്നു. മാജിക്‌ പവർ ഉള്ള ചെളിയാണ് ഇവിടുത്തെ വേറൊരു പ്രത്യേകത.

ഐതീഹ്യം

ഉൽക്ക പതിച്ചുണ്ടായതെന്നും, ഭൂകമ്പത്താൽ രൂപപ്പെട്ടതാകാമെന്നും പറയപ്പെടുന്നു. അഷ്ടമുടിക്കായലിൽ 18 മുടികളുണ്ട് അതിൽ 2 മുടികൾ അഷ്ടമുടിയിൽ നിന്ന് വേർപെട്ടു (മുരുപ്പുകളെന്നും പറയുന്നു )ഉണ്ടായതാണ് ശാസ്താംകോട്ട തടാകം എന്നും അഭിപ്രായം ഉണ്ട്. ആദി ദ്രാവിഡ ഗോത്രങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ
പ്രശസ്തമായ ഐതീഹ്യമാല ക്യതിയിൽ ശാസ്താംകോട്ടയും കുരങ്ങന്മാരും എന്ന അധ്യായത്തിൽ ശാസ്താംകോട്ട തടാകത്തെ പ്രതിപാദിക്കുന്നു.പന്തളം രാജാവിനേയും, കായംകുളം രാജാവിനേയും ശബരിമല ശാസ്താവിനെയും ബന്ധിപ്പിച്ചാണ് എഴുതിട്ടുള്ളത്.ശ്രീമൂലം രാജാവിന്റെ കാലത്തു കെട്ടിയ കുളക്കടവെല്ലാമിന്നു ഓർമ്മക്കല്ലുകളായി മാത്രം അവശേഷിക്കുന്നു. താടാകത്തിന് കരയിൽ ശാസ്താക്ഷേത്രവും, ദേവസ്വം ബോർഡ്‌ സ്കൂൾ, കോളേജ് ഉണ്ട്.

രാവണ നിഗ്രഹത്തിന് ശേഷം രാമനും ലക്ഷ്മണനും ഇവിടെ വന്നുവെന്നും ശാസ്താവിനെ വണങ്ങി പോയെന്നും, ആ സമയത്തു രാമന്റെ കൂടെയുണ്ടായിരുന്ന വാനരന്മാർ രാമനും കൂട്ടരും പോകുന്ന നേരത്തു ഉറങ്ങി പോയി ദിക്കറിയാതെ ഒറ്റപ്പെട്ടു പോയവരുടെ പിൻതലമുറക്കാർ ആണ് ഇന്നത്തെ വാനാരാസംഘമെന്നും പറയുന്നു.അമ്പല കുരങ്ങന്മാരും, ചന്ത കുരങ്ങന്മാരും എന്ന പേരിലാണ് വാനരസംഘത്തെ അറിയപ്പെടുന്നത്. അമ്പല കുരങ്ങന്മാർ പൊതുവെ ശാന്തസ്വഭാവക്കാരും, ക്ഷേത്രത്തിനു പുറത്തുള്ള കുരങ്ങന്മാർ അക്രമ വാസനയുള്ളതുമാണ്. രണ്ടുകൂട്ടരും തമ്മിൽ കലഹം പതിവും.പ്രധാനമായും ആഹാരലഭ്യത കുറവും ,ഭൂമിയുടെ കൈയേറ്റങ്ങൾ മൂലം ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് പോലും ഭീഷണി ആയിരിക്കുകയാണ്. വിശേഷമായ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പരിസരത്ത് സദ്യ ഇവർക്കായി ഒരുക്കുന്നു.

72 ഇനത്തിൽ പെട്ട മത്സ്യങ്ങളുടെ കലവറയായിരുന്നു തടാകം എന്നാൽ ഈ കാലഘട്ടത്തിൽ വംശനാശം വന്നുകൊണ്ടിരിക്കുന്ന ചുരുക്കം മത്സ്യങ്ങളുമായി പരിമിതപ്പെട്ടു .
സെസിന്റ പഠന റിപ്പോർട്ട് പ്രകാരം തടാകത്തിന്റെ ആഴം കുറഞ്ഞു ജല സമ്പത്ത് നഷ്ടമായികൊണ്ടിരിക്കുന്നു. ആഫ്രിക്കൻ പായലിന്റെ വളർച്ചയും പ്രതികൂലമായി ബാധിക്കുന്നു.നാളെക്കുറിച്ചു ചിന്തയില്ലാത്ത മനുഷ്യരുടെ പ്രവർത്തികൾ കൊണ്ടു വർഷങ്ങൾ കഴിഞ്ഞു തടാകം അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്ക് രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു.

1997 യിൽ അക്ഷയപാത്രമെന്നു കരുതിയ തടാകം വറ്റിവരണ്ടു അക്കാലത്താണു സംരക്ഷിക്കപ്പെടേണ്ട ആവശ്യകത ജനപ്രതിനിധികൾക്കും, സർക്കാരിനും നാട്ടുകാർക്കും തോന്നി തുടങ്ങിയത്. പിന്നീട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികളാണ് ചിലവഴിക്കുന്നത് പക്ഷേ ഈ തുകകൾ എങ്ങോട്ട് പോകുന്നുവെന്നു ഇന്നും അജ്ഞാതം. മണ്ണൊലിപ്പ് തടയുവാൻ വേണ്ടി കയർ വിരിപ്പ് ഇട്ടുവെന്നതാണ് മിച്ചം. തടാകസമിതിയും, വാട്ട്സാപ്പ് കൂട്ടാഴ്മകളുമാണ് ഇന്ന് താടാകത്തിന്റെ ജീവൻ പിടിച്ചു നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
കേരളത്തിൽ വറ്റാത്ത ഉറവയായി ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങൾ സംരക്ഷിക്കാൻ ഓരോ പൗരന്മാരും ബാധ്യസ്ഥരും ഉത്തരവാദിത്യപ്പെട്ടവരുമാണ്. നല്ലോരു നാളേക്കായി കരുതാം സംരക്ഷിക്കാം.

✍പ്രീതി രാധാകൃഷ്ണൻ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: