17.1 C
New York
Sunday, June 13, 2021
Home Travel മറക്കാനാവാത്ത ഗോണ്ടോലയാത്ര (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 26)

മറക്കാനാവാത്ത ഗോണ്ടോലയാത്ര (യൂറോപ്പിലൂടെ ഒരു യാത്ര) – ഭാഗം 26)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

മറക്കാനാവാത്ത  ഗോണ്ടോലയാത്ര


ബസ്സിൽ നിന്നിറങ്ങി. ബോട്ട് എത്തുന്ന സമയം വരെ ഞങ്ങൾ അവിടെക്കണ്ട  മനോഹരക്കാഴ്ചകൾ ക്യാമറയിൽ പകർത്തി.  രണ്ടര കഴിഞ്ഞിരിക്കുന്നു വെനീസ് ദ്വീപസമൂഹത്തിലേക്കുള്ള ബോട്ട് യാത്രയിലാണിപ്പോൾ. ഒരു വലിയ കപ്പൽ നങ്കൂരമിട്ടു കിടക്കുന്നത് കണ്ടു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ജലഗതാഗത മാർഗമാണിത്. അരമണിക്കൂറിലധികം ഉള്ള ബോട്ട് യാത്രയാണ്. ധാരാളം കപ്പലുകളും ബോട്ടുകളും ഇടയ്ക്കിടെ കടന്നുപോയ്ക്കൊണ്ടിരുന്നു.

ദൂരെ വിസ്മയക്കാഴ്ചയായി ഒരേ രീതിയിൽ പണിതീർത്തിരിക്കുന്ന മനോഹരമായ കെട്ടിടങ്ങൾ. അവയെല്ലാം ജലത്തിൽ മുങ്ങിക്കിടക്കുകയാണെന്ന് തോന്നും (AD400 ൽ പ്രത്യേകതരം വാട്ടർപ്രൂഫ് മരത്തിന്റെ മുകളിൽ കല്ലും മറ്റും കൊണ്ട് നിർമ്മിച്ചതാണത്രേ ഇവിടത്തെ പഴയ കെട്ടിടങ്ങൾ ) ആ യാത്ര മുഴുവൻ വീഡിയോയിൽ പകർത്തി. ജലകണങ്ങൾ തെറിച്ചുവീഴുന്നതുകൊണ്ട് ചില കാഴ്ചകൾ വ്യക്തമായില്ല.    വെനീസിന്റെ ചരിത്രത്തെക്കുറിച്ചും കാഴ്ചകളെ കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുകയാണ് ഗൈഡ് രാമേട്ടൻ.


വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ വേനേട്ടോ (Veneto ) പ്രവിശ്യയുടെ തലസ്ഥാനമാണ് വെനീസ്.118 ചെറിയ ദ്വീപസമൂഹങ്ങൾ ഉൾക്കൊള്ളുന്നു. കനാലുകളാൽ വേർതിരിഞ്ഞു കിടക്കുന്ന ദ്വീപസമൂ ഹങ്ങളെ കൂട്ടിയിണക്കാൻ നാനൂറിലധികം പാലങ്ങളുണ്ട്. വെനീഷ്യൻ ലഗുണിൽ താമസിച്ചിരുന്ന വെനിട്ടി എന്ന ഇൻഡോ യൂറോപ്യൻ സമൂഹത്തിൽ നിന്നാണ് ഈ പ്രദേശത്തിന് പേര് ലഭിച്ചതത്രേ. മധ്യകാലഘട്ടത്തിൽ തന്നെ വാണിജ്യ വ്യവസായത്തിന് പേരുകേട്ട നഗരം ( വെനീസിലെ വ്യാപാരിയായ ഷൈലോക്കിന്റെ ഷേക്സ്പിയർ കഥ നമുക്കെല്ലാം അറിയാമല്ലോ) ലോകത്തിലെ ആദ്യത്തെ സാമ്പത്തിക കേന്ദ്രമായാണ് ഇവിടം കണക്കാക്കപ്പെടുന്നത് ചരിത്രം നോക്കിയാൽ ഭൂരിഭാഗം കാലത്തും ഇവിടം ഒരു സമ്പന്ന പ്രവിശ്യ ആയിരുന്നു ക്വീൻ ഓഫ് അഡ്രിയാറ്റിക് ( മെഡിറ്ററേനിയൻ കടലിന്റെ ഏറ്റവും വലതുഭാഗത്തുള്ള കൈവഴിയാണ് അഡ്രിയാറ്റിക് കടൽ ) സിറ്റി ഓഫ് മാസ്ക്സ്, സിറ്റി ഓഫ് കനാൽസ്, ദി ഫ്ലോട്ടിങ് സിറ്റി എന്നിങ്ങനെ പല അപരനാമങ്ങളാൽ ഈ നഗരം അറിയപ്പെടുന്നു. ഈ ലഗൂണും നഗരത്തിലെ പല ഭാഗങ്ങളും യുനെസ്കോയുടെ    ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബോട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ പോകേണ്ട വഴികളും കാണേണ്ട കാഴ്ചകളും അവസാനം എല്ലാവരും വന്നു നിൽക്കേണ്ട സ്ഥലവും സമയവും എല്ലാം രാമേട്ടൻ പറഞ്ഞു തന്നു. 36 ഡിഗ്രി ആണ് ഇന്നത്തെ താപനില എന്ന് പറഞ്ഞു. ( യുഎഇയിൽ 52 ഡിഗ്രി ആണെന്ന് മക്കൾ പറഞ്ഞത് ഓർത്തു ) 

ലോകപ്രശസ്തമായ ഗ്ലാസ് കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ കേന്ദ്രമാണ് വെനീസ്. അത്തരം പ്രശസ്തമായ ഒരു ഫാക്ടറിയിലേക്ക് ആണ് ഞങ്ങളെ ആദ്യം കൊണ്ടുപോയത് . നമസ്തേ പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു.മാസ്റ്റർ മാരിയാണോ(master Mariyano ) എന്നയാളാണ് അവിടത്തെ പ്രധാന ശില്പി. അവിടെ ഉണ്ടാക്കുന്ന എല്ലാവസ്തുക്കളും പ്രധാനമായും കൈകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്..1100 ഡിഗ്രി സെന്റി ഗ്രേഡിൽഫർണസിൽ തിളച്ചു കൊണ്ടിരിക്കുന്ന (സിലിക്ക, സാൻഡ് , കാൽസ്യം കാർബൊണെറ്റ്) മിശ്രിതം എടുത്ത് ഞങ്ങൾക്ക് മുൻപിൽ നിന്ന് ഒരു ഗ്ലാസ് ഉണ്ടാക്കി കാണിച്ചു. അതിന്റെ വീഡിയോ ഭാഗികമായിപകർത്താനേ എനിക്ക് കഴിഞ്ഞുള്ളൂ. ഫാക്ടറിയിൽ നിന്നും പുറത്തേക്ക് കടക്കുന്നത് അവരുടെ ഷോറൂമിലേക്ക് ആണ് അവിടെ ഫോട്ടോയും വീഡിയോയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.

പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മനോഹരമായ വൈൻ ഗ്ലാസുകൾ, കപ്പുകൾ, പ്ലേറ്റുകൾ,പുഷ്പങ്ങൾ, പൂ പാത്രങ്ങൾ, ശില്പങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കലാ ശില്പങ്ങൾ.. എത്ര ശക്തിയിൽ വലിച്ചെറിഞ്ഞാലും പൊട്ടാത്ത ഗ്ലാസുകൾ ആണെന്ന് പറഞ്ഞ് ഒരു വൈൻ ഗ്ലാസ്എടുത്തു അവർ  വളരെ ശക്തിയിൽ വലിച്ചെറിഞ്ഞു.  സ്വന്തമാക്കാൻ ആഗ്രഹം തോന്നിയ പലതും അവിടെ കണ്ടെങ്കിലും വില കേട്ടപ്പോൾ ആ ആഗ്രഹം എല്ലാം നീരാവി പോലെ അപ്രത്യക്ഷമായി. സ്റ്റാർ ടൂറിസ്റ്റ് സന്ദർശകർക്ക് പ്രത്യേക ഡിസ്കൗണ്ട് ഉണ്ട് എന്ന് പറഞ്ഞവർ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

രാധുവിനും നീലുവിനും ഓരോ സെറ്റ് ആഭരണങ്ങൾ ( ചെറിയ മാല,കമ്മൽ, കൈചെയിൻ) വാങ്ങി.അവിടെ നിന്നും പുറത്തുകടന്ന ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നടന്നു.നാലു ചെറിയ പാലങ്ങൾ കയറിയിറങ്ങി .Piazza San Marco (St Mark’s Sqare ) എന്ന സ്ഥലത്താണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ആണിത്. ഇവിടെ നിന്നുള്ള കാഴ്ചകൾ എത്ര പറഞ്ഞാലും മതിയാവില്ല. നെപ്പോളിയൻ ഈ സ്ഥലത്തെ യൂറോപ്പിന്റെ ഡ്രോയിങ് റൂം എന്ന് വിശേഷിപ്പിച്ചിരുന്നതായി പറയപ്പെടുന്നു എന്ന് രാമേട്ടൻ പറഞ്ഞു തന്നു. ഞങ്ങൾ ഗൊണ്ടോല യാത്ര ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞങ്ങൾക്ക്കയറാനുള്ള അവസരത്തിനു വേണ്ടി കാത്തുനിൽക്കുകയാണ്.  ആയിരം വർഷത്തിലധികം പഴക്കമുള്ള സ്ഥലമാണിത്.അത്രയും തന്നെ പഴക്കമുള്ള ഒരു മാർബിൾ, വലിയ ഇരിപ്പിടം പോലെ,അവിടെ, ഗൊണ്ടോലയിൽ കയറാൻ നിൽക്കുന്നിടത്ത് കണ്ടു.


ഞങ്ങൾക്ക് പോകാനുള്ള ഗൊണ്ടോല എത്തി. ആളുകൾ വരിവരിയായി കാത്തു നിൽക്കുകയാണ്. ഞങ്ങൾ നാലുപേരും പിന്നെ ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഏക പാകിസ്ഥാനി കുടുംബവും(ഭാര്യ അധികം മിണ്ടാത്ത കൂട്ടത്തിൽ ആണെങ്കിലും ഭർത്താവ് ആളൊരു രസികൻ ആയിരുന്നു) ഒരു വഞ്ചിയിൽ കയറി. പതിയെ ആ വഞ്ചി നീങ്ങിത്തുടങ്ങി. വിസ്മയകരമായ ഒരു അനുഭൂതിയായിരുന്നു ആ യാത്ര. പഴയകാല വെനീസിന്റെ ചരിത്രം വിളിച്ചോതുന്ന കെട്ടിടങ്ങൾ ക്കിടയിലൂടെ തടാകങ്ങളിൽ കൂടി യുള്ള ഒരു യാത്ര. വെള്ളത്തിലേക്ക് നേരിട്ട് തുറക്കുന്ന വാതിലുകൾ തുറക്കുന്ന വാതിലുകൾ. പഴയ ചില വീടുകളിൽ ഇപ്പോഴും കുടുംബങ്ങൾ താമസിക്കുന്നുണ്ട് ചിലത് മനോഹരമായ ആഡംബര ഹോട്ടലുകൾ ആയി മാറിയിരിക്കുന്നു പലയിടത്തും വെള്ളത്തിലേക്ക് കാൽ ഇട്ടിരുന്നു രസിക്കുന്ന സഞ്ചാരികളായ മിഥുനങ്ങൾ. ചിലയിടങ്ങളിൽ ഒരു ബോട്ടിനു മാത്രം കടന്നുപോകാനുള്ള വീതിയേയുള്ളു. അപ്പോൾ മറുവശത്തുനിന്ന് വരുന്നവർ ഒഴിഞ്ഞു നിൽക്കണം. ഇടയ്ക്കിടെ പാലങ്ങൾ കണ്ടു. ചിലയിടങ്ങളിൽ ബഹുനിലക്കെട്ടിടങ്ങൾ കണ്ടു. ആഡംബര ഹോട്ടലുകൾ ആണ് അവയിൽ പലതും. വെള്ളത്തിലേക്ക് കെട്ടിയിറക്കിയ പടവുകളിൽ ഇരുന്നു ഗൊണ്ടോല    യാത്ര  നടത്തുന്നവരുടെ പടവും വീഡിയോയും പകർത്തുന്നുണ്ടായിരുന്നു ചിലർ. അലസമായിരുന്നു സംസാരിക്കുന്ന മിഥുനങ്ങളെയും, മൊബൈലിൽ തോണ്ടിയിരിക്കുന്നവരെയും കണ്ടു.   തലങ്ങുംവിലങ്ങുമായി, ശില്പചാതുരിയോടെ നിർമ്മിച്ച പലരീതിയിൽ അലംകൃതമായ വഞ്ചികളില്‍ലോകത്തിന്‍റെവിവിധഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍. ശശിയേട്ടൻ സ്വതസിദ്ധമായ രീതിയിൽ എന്തെല്ലാമോ പറഞ്ഞു കൊണ്ട് യാത്ര മുഴുവൻ വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നു.. അതിനാൽ ഞാൻ ഇടയ്ക്കിടെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. വീതി കുറഞ്ഞും കൂടിയും ഉള്ള ജലാശയങ്ങളിലൂടെ ഏകദേശം ഒരു മണിക്കൂറോളം ഉള്ള ഈയാത്ര എത്ര വർണ്ണിച്ചാലും മതിവരില്ല.
തുടരും )

പത്മിനി ശശിധരൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap