17.1 C
New York
Friday, January 21, 2022
Home Travel അബുദാബിയിലെ അനർഘ നിമിഷങ്ങൾ -2 🌻🌻🌻

അബുദാബിയിലെ അനർഘ നിമിഷങ്ങൾ -2 🌻🌻🌻

ലൗലി ബാബു തെക്കേത്തല, കുവൈറ്റ് ✍

അബുദാബിയിലെ കലാസ്നേഹികളായ മലയാളികൾ ഒത്തു കൂടുന്ന അബുദാബി സിറ്റിയിലെ ഒരിടമാണ് കേരള സോഷ്യൽ സെന്റർ. കുട്ടികൾക്കും വലിയവർക്കും നൃത്തം, സംഗീതം, നാടകം അഭ്യസിക്കാനും പ്രവാസികളെ മലയാളം പഠിപ്പിക്കാനുള്ള വേദിയുമായിരുന്നു അവിടം. നല്ലൊരു ലൈബ്രറിയും അവിടെ ഉണ്ടായിരുന്നു. മറ്റൊരു വേദി മുസഫയിൽ ഉണ്ടായിരുന്ന മലയാളി സമാജം ആയിരുന്നു.

കേരള സോഷ്യൽ സെന്ററിൽ മകനെ സിനിമാറ്റിക് ഡാൻസ് പഠിപ്പിക്കാൻ മൂന്നാമത്തെ വയസ്സിൽ തന്നെ ചേർത്തിരുന്നു. സ്കൂളിൽ നിന്നും എത്തി ഉച്ച മയക്കത്തിനു ശേഷം ഡാൻസ് പഠിക്കാൻ ഞങ്ങൾ പോയി. മോനെ സിനിമാറ്റിക് ഡാൻസ് പഠിപ്പിച്ചിരുന്ന റിഹാസ്സൻ സർ ഏഷ്യാനെറ്റിലെ ചില ടിവി പ്രോഗ്രാമിന് വിധികർത്താവായി വരുമായിരുന്നു. ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിൽ ഒരു പ്രതിഭ തന്നെ ആയിരുന്നു. മകന്റെ ആദ്യ ഗുരുവായതിൽ ഏറെ അഭിമാനം എന്നും.

അവിടെ എത്തുന്ന മറ്റു അമ്മമാരോട് വിശേഷങ്ങൾ പറഞ്ഞും ലൈബ്രറിയിൽ നിന്നും പുസ്തമെടുത്തു വായിച്ചും ഞാൻ സമയം ചിലവഴിച്ചു.

അവിടെ ഒരു തട്ടുകടയുണ്ടായിരുന്നു.. പരിപ്പുവട, പഴംപൊരി, തുടങ്ങിയ നാടൻ നാലുമണി പലഹാരങ്ങൾ ഒപ്പം ഒരു മസാല ചായയും ചിലപ്പോൾ നറുനീണ്ടി സർബത്തും കുടിച്ചു കൊണ്ട് ഞാൻ കുഞ്ഞു സന്തോഷങ്ങൾ കൊണ്ട് എന്റെ നിസ്സാര ജീവിതം എന്നത്തേയും പോലെ സന്തോഷം നിറച്ചു.

കേരള സോഷ്യൽ സെന്ററിൽ ശക്തി തിയറ്റഴ്സ് എന്ന ഒരു സംഘടന കൂടി ഉണ്ടായിരുന്നു. നാടകം ആയിരുന്നു അവരുടെ തട്ടകം. ഇടയ്ക്കിടെ നാടക മത്സരങ്ങളും പലവിധ കവി സാഹിത്യ സമ്മേളനങ്ങളും കാണാൻ ഞാനും പോയി. പ്രശസ്ത കവി മധുസൂദനൻ നായർ തുടങ്ങി പല പ്രഗത്ഭരെയും കാണാൻ കഴിഞ്ഞു…

പണ്ട് തൃശൂരിൽ റീജിയണൽ തിയറ്ററിൽ നാടകം കാണിക്കാൻ അച്ഛൻ എന്നെ കൊണ്ട് പോവുന്നത് പോലെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാനും പോയി തിരിച്ചു വരുമ്പോൾ ഞങ്ങൾ അടുത്തുള്ള മറ്റുള്ള വീട്ടുകാരുടെ കൂടെ നടന്നു വരും.. അങ്ങനെ നഷ്ടപെട്ടു എന്ന് കരുതിയ ജീവിതത്തിന്റെ വസന്ത കാലത്തേക്ക് ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി.

കേരള സോഷ്യൽ സെന്ററിൽ ഇടയ്ക്കിടെ നടത്തിയിരുന്ന ഫുഡ്‌ ഫെസ്റ്റിവൽ ഞങ്ങൾ സകുടുംബം പോയി . കപ്പ ബിരിയാണി, തലശ്ശേരി ബിരിയാണി ഇങ്ങനെ എല്ലാം ഞാൻ ആസ്വദിച്ചു. ആഘോഷിച്ചു.

( തുടരും.. )

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: