17.1 C
New York
Wednesday, December 1, 2021
Home Travel 🌻ഒരു മൂന്നാർ യാത്രയുടെ ഓർമ്മയ്ക്ക് 🌻 - ലൗലി ബാബു തെക്കേത്തല✍

🌻ഒരു മൂന്നാർ യാത്രയുടെ ഓർമ്മയ്ക്ക് 🌻 – ലൗലി ബാബു തെക്കേത്തല✍

ലൗലി ബാബു തെക്കേത്തല✍

1994 ലെ ഒരു മാർച്ച്‌ മാസത്തിൽ അലോയ്‌ഷ്യസ് കോളേജിലെ പ്രീഡിഗ്രി 2-മത്തെ വർഷം സെക്കന്റ്‌ ഗ്രൂപ്പ് B ബാച്ച് കുട്ടികൾ ഒരു ക്ലാസ്സ്‌ ട്രിപ്പ്‌ നെ കുറിച്ച് ചർച്ച ചെയ്യുന്നു..

കുറേ പേർക്ക് സൈലന്റ് വാലി മതി കുറെ പേർക്ക് മൂന്നാർ..

എവിടെക്കായാലും പോകാൻ കരുതി മെറിൻ തന്റെ നാട്ടുകാരിയായ അനീറ്റയെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു…
അനീറ്റ വന്നാൽ അവളെ വിടാൻ വീട്ടിൽ വലിയ പ്രശ്നം ഉണ്ടാവില്ല…. അനീറ്റ ആ പ്രദേശത്തെ ഏറ്റവും അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണ്.. അവരുടെ അച്ഛൻമാർ പരിചയക്കാരുമാണ്…

പക്ഷെ അനീറ്റ ഏതോ കന്യാസ്ത്രീ മഠത്തിൽ ചേരാൻ ഉള്ള പോലെയുള്ള സ്വഭാവമാണ് .. പഠനം, പ്രാർത്ഥന, ചിട്ടയായ ജീവിതം.. കുസൃതിയില്ല വികൃതിയില്ല…

എത്ര നിർബന്ധിച്ചിട്ടും അനീറ്റ വരുന്നില്ല.. പോട്ടെ വീട്ടുകാരോട് ഒന്നു ചോദിച്ചു നോക്കാൻ പോലും അവൾക്ക് താല്പര്യമില്ല

മെറിൻ ആണെങ്കിൽ നാടുകാണുക, വ്യത്യസ്ത കാലാവസ്ഥ, ഭൂപ്രകൃതി, കാഴ്ചകൾ, ആഹാരരീതികൾ എന്ന് വേണ്ട ലോകത്തിലെ അരുതാത്ത കാര്യങ്ങൾ ഒഴിച്ചു എല്ലാം ദൈവം നമുക്ക് ഒരുക്കിയ സമ്മാനങ്ങൾ ആണെന്നും ആസ്വദിച്ചു ജീവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു കുട്ടിയും…

അവളുടെ സ്വഭാവത്തിനോട് ചേർച്ചയുള്ള നാട്ടുകാരികൾ C ബാച്ചിൽ ആയിരുന്നു… അവർ വേറെ ആയിട്ടാണ് പോവുന്നത്..

ക്ലാസ്സിൽ ചർച്ച കൊടുമ്പിരി കൊള്ളുന്നു..മൂന്നാർ ഒരു കൂട്ടർ സൈലന്റ് വാലി മറ്റേ കൂട്ടർ

ഞങ്ങളുടെ ഹിന്ദി സർ വർഗീസ് സർ ന്റെ ഭാര്യയുടെ സഹോദരൻ മൂന്നാറിൽ ജോലി ചെയ്യുന്നു. കുടുംബസമേതം അവിടെ താമസം. അതുകൊണ്ട് മൂന്നാർ പോയാൽ അവിടെ അവരുടെ സഹായം ഉണ്ടാകും. അങ്ങനെ മൂന്നാർ തീരുമാനമായി. സൈലന്റ് വാലി പറഞ്ഞവർ ടൂർ ബഹിഷ്കരിച്ചു അഭിമാനികളായി…

ഇനി വീട്ടിൽ നിന്നും മൂന്നാർ യാത്രയ്ക്കുള്ള അനുമതിയാണ്… അതിനായി അമ്മയോട് അവൾ വാക്പയറ്റ് നടത്തുന്നു….

കുറച്ചു നേരം രണ്ടു പേരുടെയും വാദങ്ങൾ കേട്ടു നിന്ന് ഒടുവിൽ മെറിന്റെ അച്ഛൻ വിധി കല്പിച്ചു… അവൾ മൂന്നാറിനു കോളേജിൽ നിന്നും പൊയ്ക്കോട്ടേ.

അങ്ങനെ പോവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഞങ്ങളുടെ കൂടെ ഹിന്ദി സർ വര്ഗീസ് സർ അദേഹത്തിന്റെ ഭാര്യ പിന്നെ ഫ്രാൻസിസ് സർ ഉണ്ടായിരുന്നു..

തൃശൂർ ലെ സാഹിത്യ അക്കാദമിയുടെ മുന്നിൽ എല്ലാവരും എത്തി ചേരാൻ ആയിരുന്നു നിർദേശം ഏകദേശം 40 കുട്ടികൾ ഉണ്ടായിരുന്നു… എഴോ എട്ടോ ആൺകുട്ടികൾ വന്നിരുന്നു. ബാക്കി എല്ലാവരും സൈലന്റ് വാലി പോയാൽ മതിയെന്ന് പറഞ്ഞു മൂന്നാർ ബഹിഷ്കരിച്ചവരിൽ ഉൾപ്പെട്ടു…

7മണിക്ക് അച്ഛനും ഡ്രൈവർ ചേട്ടനും കൂടി അവളെ കാറിൽ സാഹിത്യ അക്കാദമി യുടെ മുന്നിൽ കൊണ്ടു വന്നു. അവിടെ മെറിന്റെ ക്ലാസ്മേറ്റ്സ് വന്നിട്ടുണ്ടായിരുന്നു.

പോകാൻ നേരം സൂക്ഷിക്കണം എല്ലാവരോടൊപ്പം തന്നെ നടക്കണം. ഒറ്റയ്ക്ക് എവിടെയും പോവരുത് … കാട്ടുപ്രദേശമാണ് എന്നൊക്കെ അച്ഛൻ പിന്നെയും ആവർത്തിച്ചു. അവൾ അച്ഛനോട് പറഞ്ഞു പൊയ്ക്കോളൂ.. ഞാൻ ഒരു പ്രശ്നത്തിലും പെടില്ല. ഹിന്ദി സർ നോട് സംസാരിച്ച ശേഷം അച്ഛൻ തിരിച്ചു പോയി.

ഞങ്ങൾ ആദ്യം സ്വപ്ന തീയേറ്ററിൽ കണ്ടു ഉപ്പുകണ്ടം ബ്രദർസ് സിനിമ സെക്കൻഡ് ഷോ … പുലർച്ചെ മൂന്നാർ എത്തിച്ചേരുവാനുള്ള സമയ ക്രമീകരണമായിരുന്നു സിനിമ കാണൽ നാട്ടുവള്ളി എന്ന പേരുള്ള ഒരു സ്വരാജ് mazda വാനിൽ അവർ യാത്ര തുടങ്ങി…

അടുത്ത കൂട്ടുകാർ ആരും ഇല്ലാതിരുന്നതിനാൽ അവൾ പുറത്തെ ഇരുട്ടിലേക്കും അവിടെ അവിടെയുള്ള വെളിച്ചങ്ങളിലേക്കും നോക്കി വെറുതെ ഇരുന്നു. പിന്നെ വാനിൽ വെച്ചിരുന്ന gentleman സിനിമയിലെ ഒട്ടകത്തെ കെട്ടിക്കോ എന്ന പാട്ടിനൊപ്പം കൈകൊട്ടുന്ന കുട്ടികളുടെ കൂടെ അവളും..

നല്ല തണുപ്പ് തുടങ്ങിയിരുന്നു…പുലർച്ചെ അവർ മൂന്നാറിലെ വർഗീസ് സാറിന്റെ ഭാര്യ ഗൃഹത്തിലെത്തി..തണുത്തു വിറച്ചു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ വായ്‌തുറക്കാൻ പോലും പറ്റുന്നില്ല മഞ്ഞാണ് വായ്ക്കകത്തു… പല്ലുകൾ കൂട്ടിയിടിച്ചു സംസാരം കൊഞ്ഞപ്പ് ഉള്ളത് പോലെ.

വർഗീസ് സാറിന്റെ ഭാര്യ വീട്ടിൽ നല്ല റൂം ഹീറ്റർ ഉണ്ട്.. വാട്ടർ ഹീറ്ററും ഉണ്ടായിരുന്നതിനാൽ നല്ല ചൂടുവെള്ളം കിട്ടി.. എല്ലാവർക്കും നല്ല ചൂട് ചായയും … അതോടെ എല്ലാവർക്കും സന്തോഷമായി…

പ്രഭാത കർമങ്ങൾ ക്ക് ശേഷം ആ വീട്ടുക്കാർ അറേഞ്ച് ചെയ്തിരുന്ന ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു സൈറ്റ് സീയിങ് 8am നു ആരംഭിക്കുമ്പോൾ തണുപ്പ് എല്ലാം മാറി നല്ല ഇളം കാറ്റ് വീശാൻ തുടങ്ങി.. സുഖകരമായ കാലാവസ്ഥ.

മൂന്നാർ വളരെ ചെറിയ ഒരു നഗരമാണ്. എങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. കോടമഞ്ഞു ചൊരിയുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായുള്ളത്.

വർഗീസ് സർന്റെ ഭാര്യ സഹോദരൻ മൂന്നാറിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പറഞ്ഞു കൊടുത്തു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിലഗിരി താര്‍ എന്ന വരയാടുകളുടെ സ്വാഭാവിക വാസസ്ഥലമായ ഇരവികുളം ദേശീയോദ്യാനം, തേയില തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ബംഗ്ലാവുകള്‍ എന്നിവ മൂന്നാറിലെ പ്രധാന കാഴ്ച്ചകളാണ്.

തൃശൂർ നിന്നും വരുമ്പോൾ എറണാകുളത്ത് നിന്ന് തിരിച്ച് മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം, അടിമാലി വഴിയാണ് മൂന്നാറില്‍ എത്തിച്ചേരുന്നത്. നേര്യമംഗലം പാലം ആണ് ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടം. ഇവിടം കഴിഞ്ഞാല്‍ പിന്നെ പ്രകൃതി കാഴ്ച്ചകളുടെ വിരുന്ന് തുടങ്ങുകയായി. പുലര്‍ക്കാലങ്ങളില്‍ തന്നെ ഇവിടെയെത്തിയാല്‍ കോടമഞ്ഞ് മൂടിനില്‍ക്കുന്ന കാഴ്ച്ച കാണാം.

ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്മാരകങ്ങളും പച്ചപ്പട്ടു പോലുള്ള തേയിലതോട്ടങ്ങളും മൂന്നാറിന്റെ മുഖമുദ്രയാണ്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍ തന്നെയാണ് മൂന്നാറിന്റെ ഐശ്വര്യവും മനോഹരിതയും…

മൂന്നാറിലെത്തിയാല്‍ കാണാന്‍ നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഇരവികുളം ദേശീയ ഉദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകള്‍ക്കു പുറമെ അപൂര്‍വയിനം ചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസസ്ഥലം കൂടിയാണ് ഈ പാർക്ക്‌.

തേയിലത്തോട്ടങ്ങളുടെ ആകര്‍ഷണീയത ഇരവികുളത്തും കാണാം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പശ്ചിമഘട്ട മലനിരകളില്‍ നീലക്കുറിഞ്ഞി പൂക്കുന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും. കുറിഞ്ഞി പൂക്കുമ്പോള്‍ താഴ്‌വാരയാകെ നീല പട്ടുടുക്കും…

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളത്താണ്. ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. സ്വകാര്യ വാഹനങ്ങള്‍ക്ക് ഉദ്യോനത്തിലേക്ക് പ്രവേശനമില്ല.

നാഷണല്‍ പാര്‍ക്കിനെ മൂന്ന് പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെയാണ് ഡിവിഷന്‍. സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്ന രാജമല, ടൂറിസം ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യരുമായി വളരെ അടുത്തിടപെടുന്ന വരയാടുകളെ തൊട്ടടുത്ത് കാണാം. വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ഇരവികുളം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. വരയാടുകളുടെ ഗര്‍ഭകാലമായതിനാല്‍ ഈ സമയം ഉദ്യാനം അടച്ചിടും… അദ്ദേഹം വിശദീകരിച്ചു .

ആദ്യം അവർ പോയത് രാജ മലയിൽ.
ഇരവികുളം ദേശീയോദ്യാനത്തിലെ മലയിലാണ്..നീല ക്കുറിഞ്ഞി പൂക്കുന്ന രാജമലയിൽ . അവർ പോകുമ്പോൾ നീല കുറിഞ്ഞി പൂത്തിരുന്നില്ല.. വരയാടുകളുടെ വാസസ്ഥാ നമായ രാജമലയിലേക്ക് . അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം… അവർ ഓരോ ചെറു കൂട്ടങ്ങളായി മുകളിലെക്ക് നടന്നു കയറി… ആദ്യം മുകളിൽ എത്തിയവർ വരയാട് ഓടിപ്പോവുന്നത് കണ്ടു…. അവൾ കണ്ടില്ല

അപ്പോഴാണ് തങ്ങളുടെ കൂട്ടത്തിൽ ഒരാളുടെ കാലിൽ അട്ട കടിച്ചു എന്നറിഞ്ഞത്.. അത്‌ കുട്ടികളിൽ കുറച്ചു പരിഭ്രാന്തി ഉളവാക്കി.കുറെ കഴിഞ്ഞാണ് അട്ട ആ കുട്ടിയെ വിട്ടകന്നത്…

എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു ഉച്ചക്ക് ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ഉഷാറായി.

പിന്നീട് അവർ പോയത് ടാറ്റ കമ്പനി യുടെ ടീ മ്യൂസിയം കാണാൻ..

മൂന്നാറിലേക്ക് വരുമ്പോള്‍ ഇരുവശവും കാണുന്ന തേയില തോട്ടങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. തേയിലതോട്ടത്തിന് നടുവില്‍ നിന്ന് തൊഴിലാളികള്‍ തേയില നുള്ളുന്നതും കാണാനാവും. എന്നാല്‍ ഇത് തേയിലയായി മാറ്റി പാക്ക് ചെയ്ത് പുറത്തു വരുന്ന കാഴ്ച്ച കാണാന്‍ ആഗ്രഹമില്ലാത്തവര്‍ ആരും കാണില്ല. തേയില ഫാക്ടറികള്‍ക്കുള്ളില്‍ നടക്കുന്ന വമ്പന്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തു നിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ തേയിലയെക്കുറിച്ച് കൂടുതൽ അറിയാന്‍ മൂന്നാറില്‍ ടാറ്റ കമ്പനി സഹായിക്കും. വലിയ മെഷീനുകള്‍ ഇലയെ തേയിലപ്പൊടി ആക്കി മാറ്റുന്ന മെഷീനുകളുടെ പ്രവര്‍ത്തനം അവർ അവിടെ കണ്ടു….പഴയകാല ഫോട്ടോകള്‍, ചായയെക്കുറിച്ചുള്ള നിരവധി കഥകള്‍, വസ്തുതകള്‍ എന്നിവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. . വിവിധ തരത്തിലുള്ള ചായപ്പൊടികള്‍ സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് വാങ്ങാനാകും.
അവരും വിവിധ സുഗന്ധം നിറഞ്ഞ തേയിലപ്പൊടികൾ വാങ്ങി ബാഗുകളിൽ നിറച്ചു.

പിന്നെ അവർ പോയത് എക്കോപോയിന്റ്.. അവിടെ നിന്നു നോക്കിയാൽ പച്ച പുതച്ച തേയില തോട്ടത്തിന്റെ മനോഹാരിത മുഴുവൻ ആവാഹിക്കാം.

പിന്നെ കണ്ടത് മാട്ടുപെട്ടി ഡാം. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് അണക്കെട്ട്.. ഇത്‌ സന്ദര്‍ശിക്കുന്നതോടൊപ്പം പ്രശസ്തമായ മാട്ടുപെട്ടി പശുവളര്‍ത്തല്‍ കേന്ദ്രവും സന്ദര്‍ശിച്ചു . ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രോജക്ടിന്റെ ഈ കേന്ദ്രത്തില്‍ ഉല്‍പ്പാദന ശേഷി കൂടിയ വ്യത്യസ്ത ഇനം പശുക്കളെ കണ്ടു..

സമയം വൈകിട്ടു 7 മണിയോടെ അവർ അവിടെ നിന്നും തിരിച്ചു സാറിന്റെ ഭാര്യ സഹോദരന്റെ വീട്ടിൽ എത്തി … കുളി ജപങ്ങൾക്ക് ശേഷം തിരിച്ചു പോകാൻ എല്ലാവരും ബാഗ് പാക്ക് ചെയ്തു … വൈകിട്ട് കഴിക്കാൻ ഉള്ള ഭക്ഷണം റെഡിയായിരുന്നു. കുറച്ചു നേരം വിശ്രമിച്ച് അവിടെ നിന്നും രാത്രി 12.30നു തൃശൂർക്ക് തിരിച്ചു.

രാവിലെ 7 മണിക്ക് തൃശൂർ തിരിച്ചെത്തി…
മുക്കാട്ടുകരയിലേക്ക് .. ടൗൺഹാൾ നു മുന്നിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിൽ തിരിച്ചെത്തിയ അവളുടെ കയ്യിലെ തേയില പൊതിയുടെ സൗരഭ്യത്തിൽ അമ്മയുടെ പരിഭവം അലിഞ്ഞില്ലാതായി.. നന്ദി സ്ഫുരിക്കുന്ന ഒരു പുഞ്ചിരി അച്ഛനു സമ്മാനിച്ചു കൊണ്ട് അവൾ … അമ്മയുണ്ടാക്കി തന്ന ചായ മൊത്തി കുടിച്ചു……

ഇന്ന് 27 വർഷങ്ങൾക്ക് ശേഷം സന്തുഷ്ട ഭരിതമായ ആ മൂന്നാർ യാത്രക്ക് സഹായിച്ച എല്ലാവർക്കും മനസ്സാ നന്ദി പറഞ്ഞു കൊണ്ടു അവൾ എഴുതാൻ തുടങ്ങി.. ഒരു മൂന്നാർ യാത്രയുടെ ഓർമ്മയ്ക്ക്…. 🌹🌹🌹🌹

ലൗലി ബാബു തെക്കേത്തല✍

COMMENTS

8 COMMENTS

  1. എക്കൊ പോയിൻ്റിൽ പോയിട്ട് ഓളി ഇട്ടില്ലേ?എങ്കിൽ ആ ഓളിയുടെ പ്രതിധ്വനി കേൾക്കാമായിരുന്നല്ലോ – എക്കൊ = പ്രതിധ്വനി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: