17.1 C
New York
Wednesday, January 19, 2022
Home Travel 🌻എന്റെ തൃശൂർ അല്ല മ്മടെ തൃശൂർ 🌻

🌻എന്റെ തൃശൂർ അല്ല മ്മടെ തൃശൂർ 🌻

ലൗലി ബാബു തെക്കെത്തല ✍

തൃശൂർ നെ പറ്റി എന്തോരം എഴുത്യാലാണ് മതിയാവാ??
കടലു പോലെ കെടക്കാണ് തൃശൂർന്റെ വിശേഷങ്ങള്

തൃശൂർ ന്ന് പറയുമ്പോൾ കേരളത്തിൽ ഏറ്റവും സുഖമായിട്ട് ജീവിക്കാൻ പറ്റിയ ഒരു ഭൂപ്രദേശമാർന്നു.. ഒരു 25കൊല്ലം മുമ്പ് വരെ… അന്നൊക്കെ ഒരു വിധം എല്ലാവരും കൃഷി ചെയ്യും.. ആരും പാടo ഒന്നും വെറുതെ ഇടാറില്ല…

ഞങ്ങടെ മുക്കാട്ടുകരയിലെ മിക്ക വീടിന്റേം മുന്നിൽ കാണാം ചാണകം മെഴുകിയ കളങ്ങളും വൈക്കോൽ കൂനകളും .. അതൊക്ക കാണുമ്പോൾ തന്നെ ഒരു ഐശ്വര്യം ആയിരുന്നു..

നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതല്ലേ പൈങ്കിളിയേ എന്നും പറഞ്ഞു.. നാട്ടിൽ പണിതു ജീവിച്ച എല്ലാരേം ജന്മിമാരാക്കിയപ്പോൾ അവർക്കും കൃഷി പണി മോശമാണെന്നു തോന്നീട്ടുണ്ടാവും…

ആരും കൃഷി ചെയ്യാത്ത പാടമൊക്കെ മണ്ണടിച്ച് വീട് പണിത നമ്മൾ മക്കളെയൊക്ക ദുബായ് ക്കും അമേരിക്കയിലേക്കും ലണ്ടണിലെക്കും അയച്ചു…

ദുബായ് ന്നു പറഞ്ഞാല് സ്വർണത്തിന്റെ ഈന്തപ്പഴവും ബിസ്ക്കറ്റ് ഉം കൊഴിഞ്ഞു വീഴണ സ്ഥലമല്ലന്ന് രണ്ടു പ്രാവശ്യം അവിടെ വിസിറ്റിംഗ് വിസയിൽ മക്കള്ടെ അടുത്ത് പോയി നിന്നപ്പോഴാ മ്മക്ക് മനസിലായത് … മ്മടെ തൃശ്ശൂരിലെ കുളിർക്കാറ്റ് ദുബായ് ല് ഇല്ല… ഫ്ലാറ്റ് ലൈഫ് എന്ന് പറയണത് വല്യ രസല്യ ന്നൊക്കെ… ആദ്യം ഗൾഫിൽ പോയോർ റെയ്ബാൻ ഗ്ലാസ്സൊക്കെ വെച്ച് ചെത്തു സ്റ്റൈലിൽ വന്നപ്പോൾ നമ്മളും നിരീച്ചു ഗൾഫ് ഒരു സ്വർഗ്ഗമാണെന്ന്…

ഇപ്പോൾ നമ്മടെ നോട്ടം കാനഡ, അമേരിക്ക ഓസ്ട്രേലിയ ഒക്കെയാണ്… ഒന്നും പറ്റുന്നില്ലെങ്കിൽ മിനിമം” യുകെ “…
പുറത്തു എവിടെങ്കിലും പോയാൽ നമ്മള് ചെയ്യണത് എന്ത് ജോലി ആണെങ്കിലും മാന്യത ണ്ട്..പിന്നെ കൂലി പണിക്കു നമ്മുടെ നാട്ടിലെ പോലെ അല്ല നല്ല പൈസയാ… നമ്മള് ജോലി ചെയ്യുമ്പോൾ നാട്ടിലെ ആരെങ്കിലും കണ്ടാലല്ലേ പ്രശ്നം…ഇതിപ്പോ നാട്ടിലെ ആരുടേം പുച്ഛം കാണണ്ടല്ലോ.
..

ഒരു 20 കൊല്ലത്തെ ലോൺ എടുത്തൊരു വീട് കൂടി ചെന്ന് പെട്ട നാട്ടില് വാങ്ങിയാല് പിന്നെ കാര്യങ്ങള് ജോറായി… ഗൾഫ്ക്കാരാണെങ്കിൽ നാട്ടില് ഒരു വീട് വെക്കുക..
പിന്നെ നമ്മൾ അംബാനികളാണ്..😄.

തൃശൂർ ന്റെ ഗുണങ്ങൾ എഴുതി വന്നു വഴിതെറ്റി പോയതാ മുകളിൽ…. ഇനി നമുക്ക് തൃശൂർനെ പറ്റി പറയാം

തൃശൂർ നഗരം ന്നു പറഞ്ഞാല് പണ്ട് തേക്കിൻ കാട് ആയിരുന്നു മുഴുവനും. കൊച്ചിയിലെ രാമവർമ ശക്തൻ തമ്പുരാൻ ആണ് തൃശൂർ നഗരത്തിന്റെ ശില്പി. പിന്നെ പാറുക്കുട്ടി നേത്യാരമ്മ ആണ് തൃശൂർ കുറച്ചു കൂടി പരിഷ്കരിച്ചെടുത്തത്.

ലോകപ്രശസ്തമായ തൃശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്.

ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ് നഗര ഹൃദയത്തിലെ മുന്ന് ശിവക്ഷേത്രങ്ങളായ ഭാരതത്തിലെ തന്നെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപെട്ട അശോകേശ്വരം ശിവ ക്ഷേത്രം വടക്കുംനാഥ ശിവക്ഷേത്രം ഇരട്ടച്ചിറ ശിവ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങളുടെ സമന്വയമായി തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1949 ജൂലൈ 1 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു.

റോമിലെ ബസിലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളി തൃശൂർ നഗര മധ്യത്തിൽ തന്നെയാണ്

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. മാത്രമല്ല കേരളത്തിന്റെ കലാ സാംസ്കാരികേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ എല്ലാം തന്നെ തൃശൂർ നഗര ഹൃദയത്തിലാണ് അതായത് സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, സാഹ്യത്യ അക്കാദമി, എന്നിവയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പോലീസ് അക്കാദമിയും തൃശൂരിൽ സ്ഥിതി ചെയ്യുന്നു.

തൃശൂർ ജില്ലയുടെ എടുത്തു പറയാവുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അതിരപ്പിള്ളിയും മലക്കപ്പാറയും-. തളിക്കുളം സ്നേഹതീരവും വാഴാനിയും പൂമലയും, പട്ടത്തി പാറയും വലപ്പാട് ബിച്ചും വിലങ്ങൻ കുന്നും ഏനാമാവ് ബണ്ടും പീച്ചി ഡാമും അങ്ങിനെ ഒരുപാട് ഉണ്ട്..

ഒരു പ്രാവശ്യം ജോലിയോ മറ്റോ ആയി വരുന്ന ആൾക്കാർ തൃശൂർ അങ്ങട് സ്ഥിരതാമസം ആക്കും… എന്താണ് കാരണം…
നല്ല കാലാവസ്ഥ,
ഭൂപ്രകൃതി,
സൗഹാർദ്ദം ഉള്ള മനുഷ്യർ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കച്ചവട സ്ഥാപനങ്ങൾ
ആശുപത്രികൾ
ആരാധനാലയങ്ങൾ
അഗ്രിക്കള്ചരൽ യൂണിവേഴ്സിറ്റി
മെഡിക്കൽ കോളേജ്
സമീപസ്ഥമായ എയർപോർട്ട്
കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തു ആയതു കൊണ്ട് യാത്ര സൗകര്യം
എല്ലാറ്റിനും ഉപരി കലാകാരൻമാരോട് ഉള്ള ആദരം
സാഹിത്യ അക്കാദമി
റീജിയണൽ തിയേറ്റർ
ഇങ്ങനെ തൃശൂർ നഗരത്തിലെയോ അല്ലെങ്കിൽ നഗര പരിസരത്ത് ഉള്ള ജീവിതം ഏതൊരു നാട്ടിലെയും മികച്ച ജീവിതത്തോട് കിട പിടിക്കുന്നത് ആയിരുന്നു ഈയടുത്ത കാലം വരെ….

നാട്ടിലെ നല്ല പിള്ളേർ വിദേശത്ത് പോയെന്റെ പ്രതിഷേധം ആണോന്ന് അറിയില്ല 2018 ല് ചെല്ലുമ്പോ പ്രളയം…. പ്രളയം ആണ് കാണണേ… ഇപ്പോഴും കണ്ണീർ മഴ തുടരാണ് …

മ്മടെ തൃശൂര്ന്റെ ഒരു വില പൊന്നും വില അല്ല അതുക്കും മുകളിലാ…
അമേരിക്കയിലെ “ഓർലണ്ടോ”വേൾഡ്ലെ തന്നെ ടോപ് 10 ല് വരണ ഒരു സ്ഥലം ആണത്രേ.. അവിടെ ഒരു ഏക്കർ വാങ്ങാൻ 5 കോടി മതി…എന്നാല് നമ്മുടെ തൃശൂർ നഗരത്തിന്റെ അടുത്തുള്ള ചെമ്പൂക്കാവ് ല് ഒരു ഏക്കർ വാങ്ങാൻ പത്തു കോടി വേണം…
തൃശൂർലെ നമ്മുടെ ഭൂമി പൊന്നല്ല “തങ്കമാണ് തനി തങ്കം “

ലൗലി ബാബു തെക്കെത്തല

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: