17.1 C
New York
Wednesday, January 19, 2022
Home Travel സിദ്ധേശ്വര ക്ഷേത്രം

സിദ്ധേശ്വര ക്ഷേത്രം

ജിഷ🙏

2016ൽ ഹരിയാന സർക്കാർ ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്യുന്നതിന് മുമ്പുള്ള ഗുഡ്ഗാവിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നു സിദ്ധേശ്വര ക്ഷേത്രം. ഈ ക്ഷേത്ര വിവരണമാണ് ഇന്നത്തേത്.

സിദ്ധേശ്വറിൽ ഒരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ്. ഇവിടെ ഒരു സന്യാസി വന്ന് കുടിലുണ്ടാക്കുകയും പഗോഡ സ്ഥാപിക്കുകയും ചെയ്തുവെന്ന് പ്രധാന പൂജാരി ലക്ഷ്മീകാന്ത് ശാസ്ത്രി പറയുന്നു.

ആളുകൾ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ഇവിടെയുള്ള ആൽമരത്തിൽ തേങ്ങ കെട്ടുന്നു. അതോടെ ഇവരുടെ ആഗ്രഹങ്ങൾ സഫലമാകാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തിന് ഇവർ സിദ്ധേശ്വര ക്ഷേത്രമെന്ന് പേരിട്ടു. ക്ഷേത്രത്തിലെ ഓരോ ഉത്സവത്തിനും അതിന്റെതായ പ്രത്യേക രൂപമുണ്ട്. പഴയ ഗുഡ്ഗാവിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഈ ക്ഷേത്രത്തിലെ വിവാഹം , കുഞ്ഞ് ജനിച്ചശേഷം ഇവിടെ വന്ന് ആരാധിക്കുക, ആൽമരത്തിൽ തേങ്ങ കെട്ടുന്ന ആചാരങ്ങളും പഴയതാണ്.

നവരാത്രങ്ങൾ, ശ്യാം വസന്ത് മഹോത്സവം എന്നിവയ്ക്ക് ഈ ക്ഷേത്രം പ്രത്യേകിച്ചും പ്രശസ്തമാണ്. പഗോഡ, മാ ദുർഗ്ഗ ക്ഷേത്രം, ഖാട്ടു ശ്യാം ക്ഷേത്രം, രാമ കുടുംബം, സന്തോഷി മാതാ ക്ഷേത്രം തുടങ്ങിയവ ഈ ക്ഷേത്രത്തിലെ ആകർഷണങ്ങളാണ്.

ഏതാണ്ട് നൂറ് വർഷങ്ങൾക്ക് മുമ്പ് സിദ്ധ മഹന്ത് ഇവിടെ വന്നിരുന്നു. സേവദാസ് എന്നായിരുന്നു ഇയാളുടെ പേര്. ഇദ്ദേഹം ഇവിടുള്ള പുരാതനമായ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് തപസ്സനുഷ്ഠിക്കാറുണ്ടായിരുന്നു. ഇദ്ദേഹമാണ്‌ക്ഷേത്ര ത്തിലെ ശിവലിംഗം ആദ്യമായി സ്ഥാപിച്ചത്.സ്വാതന്ത്ര്യത്തിന് മുമ്പ് ഈ ക്ഷേത്രം കുട്ടിയാ വാലെ ബാബ കേ മന്ദിർ എന്നറിയപ്പെട്ടിരുന്നുവെന്നാണ് ക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ്‌ ലക്ഷമീകാന്ത് ഗോസ്വാമി പറയുന്നത്.

ഉത്സവസമയത്ത് ഇവിടെ വൈകീട്ട് ഭജനകീർത്തനമുണ്ട്. കൂടാതെ ക്ഷേത്രപരിസരത്ത് രാവിലെ എട്ട് മുതൽ രാവിലെ പത്ത് വരെ ഹവന യാഗം സംഘടിപ്പിക്കാറുണ്ട്. ക്ഷേത്ര ക്രമീകരണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതു കൊണ്ട് ക്ഷേത്രം ചിട്ടയായ രീതിയിൽ പ്രവർത്തിക്കുന്നു.

സിദ്ധേശ്വർ ക്ഷേത്രത്തിന്റെ ചരിത്രം നൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്നുള്ളതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഈ ക്ഷേത്രം നിലനിന്നു എന്ന് അവകാശപ്പെടുന്നു ക്ഷേത്ര ഭരണാധികാരികൾ. എങ്കിലും എപ്പോഴാണിത് സ്ഥാപിതമായതെന്ന് ആർക്കുമറിയില്ല.

ക്ഷേത്രപരിസരത്തുള്ള സ്കൂൾ , ലൈബ്രറി , ചാരിറ്റബിൾ ഹോസ്പിറ്റൽ തുടങ്ങിയവ ഇവിടുത്തെ ആകർഷണമാണ്.

ഭക്തരുട തിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇവിടെ വർഷം മുഴുവനും പരിപാടികൾ നടക്കുന്നു. ഈ ക്ഷേത്രത്തിനടുത്ത് മഹാല ക്ഷ്മി ക്ഷേത്രവും, നവഗ്രഹക്ഷേത്രവും നിർമ്മാണം വികസിച്ചു കൊണ്ടിരിക്കുന്നു.

മനോഹരമായ കൊത്തുപണികളുടെ ഒരു സമുച്ചയമാണ്ഈ ക്ഷേത്രമെന്നത് ഏറെ ശ്രദ്ധേയമാണ്…

ജിഷ🙏

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന്

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ്...

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...
WP2Social Auto Publish Powered By : XYZScripts.com
error: